- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂരിൽ ബിജെപിയെ തോൽപ്പിക്കാൻ പോപ്പുലർഫ്രണ്ട്- സിപിഎം ധാരണ; പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് ഉറപ്പിക്കാൻ ചർച്ചകൾ നടത്തുന്നത് സംസ്ഥാന നേതൃത്വം നേരിട്ടാണെന്നും കെ.സുരേന്ദ്രൻ
കണ്ണൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും, പോപ്പുലർ ഫ്രണ്ടും തമ്മിൽ ധാരണയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് ഉറപ്പിക്കാൻ ചർച്ചകൾ നടത്തുന്നത സംസ്ഥാന നേതൃത്വം നേരിട്ടാണ്. കൊളാരി വാർഡിൽ പോപ്പുലർഫ്രണ്ടിന് സ്ഥാനാർത്ഥി ഇല്ലാത്തത് അതിന് തെളിവാണ്. മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും, വ്യാപകമായി പോപ്പുലർഫ്രണ്ട് അവരുടെ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുകയാണ്.
നഗരസഭ തിരഞ്ഞെടുപ്പിൽ സിപിഎം ഉം പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ധാരണയാണ് പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. മട്ടന്നൂരിന് തൊട്ടടുത്ത തദ്ദേശ സ്ഥാപനത്തിൽ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം വോട്ട്, പോപ്പുലർ ഫ്രണ്ടിന് മറിച്ചു കൊടുത്തു.
അവിടെ നാലാം സ്ഥാനത്താണ് സിപിഎം.
മട്ടന്നൂർ നഗരസഭയിൽ ബിജെപിയെ പരാജയപ്പെടുത്താൻ പോപ്പുലർഫ്രണ്ടും സിപിഎം ഉം ധാരണയായതായും സുരേന്ദ്രൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് പറയും പോലെയാണ് കേരളത്തിലെ എല്ലാ കാര്യങ്ങളും പിണറായി വിജയൻ ചെയ്തു കൊടുക്കുന്നത്. സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ആയുധ പരിശീലനം നടക്കുന്നുണ്ട്. കേരളം വർഗീയ ശക്തികളുടെ പിടിയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു. വി പി ജിതിൻ അദ്യക്ഷനായി. സി സധാനന്ദൻ,അഡ്വ കെ വി പ്രകാശ് ബാബു, പി കെ വേലായുധൻ, രാജൻ പുതുക്കുടി, കെ കെ വിനോദ് കുമാർ, വിജയൻ വട്ടിപ്രം, മോഹനൻ മാനന്തേരി, പൈലി വാത്യാട്ട് തുടങ്ങിയവർ സംസാരിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്