രാജ്യത്ത് രൂപപ്പെടുന്ന പുതിയ തൊഴിൽ കോഡുകളെകുറിച്ചും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ സാമ്പത്തിക വിഷയങ്ങളും സംഘടനാ പരിപാടികളും ചർച്ച ചെയ്യുന്നതിനായി ഐഎൻടിയുസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള തൊഴിലിന്റെ വർത്തമാനം ശില്പശാല നാളെ രാവിലെ 9 മണിക്ക് തൈക്കാട്എം. എസ്. സുരേന്ദ്രൻ നഗറിൽ നടക്കും.

ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് വി.ആർ .പ്രതാപൻ അധ്യക്ഷതവഹിക്കും. യുഡിഎഫ് കൺവീനർ എം. എം.ഹസ്സൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.ഡിസിസി പ്രസിഡന്റ് പാലോട് രവി മുഖ്യപ്രഭാഷണം നടത്തും. മുൻ പ്ലാനിങ് ബോർഡ് അംഗം സി.പി. ജോൺ സാമ്പത്തിക വിഷയങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തും. മുന്മന്ത്രി വി എസ്. ശിവകുമാർ ഐഎൻടിയുസി ദേശീയ നേതാക്കളായ കെ. പി .തമ്പി കണ്ണാടൻ ആർ. എം .പരമേശ്വരൻ ,
വി.ജെ.ജോസഫ്,അഡ്വ.ജി.സുബോധൻ, കൃഷ്ണവേണി ജി.ശർമ്മ തുടങ്ങിയവർ പങ്കെടുക്കും.