സാദി കാ അമൃത് മഹോത്സവ്ഹർ ഘർ തിരംഗ എന്നീആഘോഷങ്ങളുടെ ഭാഗമായി വിഴിഞ്ഞം തീരസംരക്ഷണസേനയുടെ ആഭിമുഖ്യത്തിൽ മൽസ്യത്തൊഴി ലാളികൾക്കായിപ്രത്യേക ആശയവിനിമയ പരിപാടി സംഘടിപ്പിക്കുകയുംഅവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

അസിസ്റ്റന്റ് കമാന്റന്റ് അരുൺകുമാറിന്റെനേതൃത്വത്തിൽ നടന്ന കമ്മ്യൂണിറ്റി ഇന്ററാക്ഷൻ പ്രോഗ്രാമിൽഏകദേശം 50 മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു. കടലിലേക്ക്പോകുമ്പോൾ അവർ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെകുറിച്ചും, ഇന്ത്യയുടെ പതാക കോഡിനെ കുറിച്ചുംമലയാളത്തിലും ഹിന്ദിയിലും വിശദീകരണം നൽകി.തീരസംരക്ഷണ സേനാംഗങ്ങളായ എസ്.സാബു, രാജീവ്, ഷാജിൻ,ഷൈലേഷ്, സന്ദീപ് സിങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.