ലണ്ടൻ: കോൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൻ സിംഗിൾസിൽ പ്രീ ക്വാട്ടറിൽ പ്രവേശിച്ച് പി.വി സിന്ധു. മാലദീപിന്റെ ഫാത്തിമത്ത് നബാഹ അബ്ദുൽ റസാഖിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗം സിംഗിൾസിൽ കിഡംബി ശ്രീകാന്തും പ്രീ ക്വാട്ടർ ഫൈനലിൽ പ്രവേശിച്ചു.

രണ്ട് വട്ടം ഒളിംപിക്‌സ് ജേതാവായ പി.വി സിന്ധിവിനു മുന്നിൽ ഫാത്തിമത്തിന് പിടിച്ചുനിൽക്കാനായില്ല. ആക്രമണോത്സുകത പുറത്തെടുക്കാതെ തന്നെ പി.വി സിന്ധുവിന് ഫാത്തിമത്തിനെ തോൽപ്പിച്ച് പ്രീ ക്വാട്ടറിൽ പ്രവേശിക്കാൻ സാധിച്ചു. വനിതാ 200 മീറ്ററിൽ ഹിമ ദാസ് സെമി ഫൈനലിൽ പ്രവേശിച്ചു. 5 സ്വർണമുൾപ്പെടെ 18 മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്.