- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് ഗെയിംസ്: വനിതകളുടെ ഹാമർ ത്രോയിൽ മഞ്ജു ബാല ഫൈനലിൽ; പുരുഷ ലോംഗ്ജംപ് ഫൈനലിന് എം ശ്രീശങ്കറും മുഹമ്മദ് അനീസും ഇറങ്ങും; മെഡൽ പ്രതീക്ഷ
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിന്റെ ഏഴാം ദിനത്തിൽ മെഡൽ പ്രതീക്ഷയോടെ തുടക്കമിട്ട് ഇന്ത്യ. വനിതകളുടെ ഹാമർ ത്രോയിൽ ഇന്ത്യൻ താരം മഞ്ജു ബാല ഫൈനലിലേക്ക് മുന്നേറി. യോഗ്യതാ റൗണ്ടിൽ 59.68 മീറ്റർ ഹാമർ പായിച്ച് 11-ാം സ്ഥാനക്കാരിയായാണ് മഞ്ജുവിന്റെ ഫൈനൽ പ്രവേശനം. ശനിയാഴ്ചയാണ് ഫൈനൽ.
അതേസമയം ഇതേയിനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം സരിത സിങ്ങിന് ഫൈനലിൽ കടക്കാനായില്ല. 57.48 മീറ്റർ മാത്രം കണ്ടെത്തിയ താരത്തിന് 13-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. മികച്ച ദൂരം കണ്ടെത്തിയ ആദ്യ 12 പേർക്ക് മാത്രമാണ് ഫൈനൽ ബർത്ത് സാധ്യമാകുക.
പുരുഷ ലോംഗ്ജംപിൽ മെഡൽ പ്രതീക്ഷയുമായി മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനീസും ഇന്നിറങ്ങും. രാത്രി പന്ത്രണ്ടിന് ശേഷമാണ് ലോംഗ്ജംപ് ഫൈനൽ തുടങ്ങുക.
യോഗ്യതാറൗണ്ടിൽ ഫൈനലുറപ്പിക്കാൻ എം ശ്രീശങ്കറിന് ഒറ്റച്ചാട്ടമേ വേണ്ടിവന്നുള്ളൂ. ആദ്യ ശ്രമത്തിൽ ചാടിയത് 8.05 മീറ്റർ. യോഗ്യതാറൗണ്ടിൽ എട്ട് മീറ്റർ മറികടന്നതും ശ്രീശങ്കർ മാത്രം. മുഹമ്മദ് അനീസ് 7.68 മീറ്റർ ദൂരത്തോടെയാണ് ഫൈനലുറപ്പിച്ചത്.
ഫൈനലിൽ മത്സരക്കുന്ന പന്തണ്ട് താരങ്ങളിൽ ഒരാളൊഴികെ എല്ലാവരും കരിയറിൽ എട്ട് മീറ്റർ മറികടന്നവരാണ്. 8.36 മീറ്റർ ദൂരത്തോടെ ദേശീയ റെക്കോർഡിന് ഉടമയായ ശ്രീശങ്കറാണ് ഫൈനലിസ്റ്റുകളിൽ ഏറ്റവും മികച്ച പ്രകടനത്തിനുടമ. ഈ മികവ് ആവർത്തിച്ചാൽ ജംപിങ് പിറ്റിൽ ശ്രീശങ്കറിലൂടെ ഇന്ത്യക്ക് സ്വർണമുറപ്പിക്കാം.
കഴിഞ്ഞമാസം ശ്രീശങ്കർ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയിരുന്നു. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 8.15 മീറ്ററിലെത്തിയാൽ അനീസിനും മെഡൽ പ്രതീക്ഷിക്കാം.
സ്പോർട്സ് ഡെസ്ക്