- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ: ഫാ. ഡോ. തോമസ് വർഗീസ് അമയിലും റോണി വർഗീസ് ഏബ്രഹാമും ട്രസ്റ്റിമാർ: മാനേജിങ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 141 പേർ
പത്തനാപുരം: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ വൈദിക ട്രസ്റ്റിയായി ഫാ. ഡോ. തോമസ് വർഗീസ് അമയിലും അൽമായ ട്രസ്റ്റിയായി റോണി വർഗീസ് ഏബ്രഹാമും തിരഞ്ഞെടുക്കപ്പെട്ടു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ പത്തനാപുരം മൗണ്ട് താബോർ ദയറ അങ്കണത്തിലെ തോമാ മാർ ദിവന്നാസിയോസ് നഗറിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ ഓൺലൈനായി ആയിരുന്നു തിരഞ്ഞെടുപ്പ്.
47 വൈദികരും 94 അൽമായരും ഉൾപ്പെടെ 141 മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും യോഗം അംഗീകരിച്ചു. 11 വൈദികരും 22 അൽമായരും ഉൾപ്പെടെ 33 പേരെ മാനേജിങ് കമ്മിറ്റിയിലേക്ക് കാതോലിക്കാ ബാവാ നാമനിർദ്ദേശം ചെയ്തു. ഫാ.ഡോ. കെ.എം.ജോർജ് ധ്യാനം നയിച്ചു. ടി.സഖറിയ മാണി മുഖ്യവരണാധികാരിയായിരുന്നു.
വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് ഫാ. ഡോ. എം.ഒ.ജോൺ, ഫാ. കോശി ജോർജ് വരിഞ്ഞവിള, അൽമായ ട്രസ്റ്റി സ്ഥാനത്തേക്ക് ജോർജ് മത്തായി നൂറനാൽ, ജോൺസൺ കീപ്പള്ളിൽ, ഇ.ജോൺ മാത്യു കൂടാരത്തിൽ എന്നിവരും മത്സരിച്ചു. 4203 പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.
മാരാമൺ മർത്തമറിയം പഴയ സുറിയാനി പള്ളി ഇടവകാംഗമായ ഫാ. ഡോ. തോമസ് വർഗീസ് അമയിൽ (49) കോട്ടയം വൈദിക സെമിനാരി അദ്ധ്യാപകനാണ്. ഭാര്യ: സോഫിയ പി.ഏബ്രഹാം.
മാവേലിക്കര കരിപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി അംഗമായ റോണി വർഗീസ് ഏബ്രഹാം (48) എറണാകുളത്ത് സൈബർ സെക്യൂരിറ്റി ബിസിനസ് നടത്തുന്നു. ഭാര്യ: സോഫി ഏബ്രഹാം.
മാനേജിങ് കമ്മറ്റി അംഗങ്ങൾ
* തിരുവനന്തപുരം: ഫാ. കോശി അലക്‌സാണ്ടർ ആഷ്ബി, ഫാ.ജോൺ വർഗീസ്, ഐ.സി.ചെറിയാൻ, സൈമൺ അലക്‌സ്, സാമുവൽ തോമസ്
* കൊല്ലം: ഫാ. ഐപ്പ് നൈനാൻ, ഫാ. മാത്യു ഏബ്രഹാം, ജോൺസൺ കല്ലട, സജു വർഗീസ്, ജോൺസി ഡാനിയൽ, റോബിൻ പി.അലക്‌സ്
*കൊട്ടാരക്കരപുനലൂർ: ഫാ.ജോസഫ് മാത്യു, ഫാ. ജി.കോശി, ജോസ് ജെ.ജോർജ്, ജേക്കബ് ഡാനിയൽ പ്ലാശേരി, ഇ.ടി.സി.അനിൽ
*അടൂർകടമ്പനാട്: ഫാ. ഫിലിപ്പോസ് ഡാനിയൽ, ഫാ. പോൾ വർഗീസ്, എ.കുഞ്ഞുമോൻ, ജോൺസൺ കെ.സഖറിയ, റോബിൻ ബേബി, ജോസ് വർഗീസ് കളീക്കൽ
* തുമ്പമൺ: ഫാ. ജിജി സാമുവൽ, ഫാ. ബിജു മാത്യു, അനിൽ കെ.ടൈറ്റസ്, അനിൽ പി.വർഗീസ്, ജോജി തോമസ്, നിധിൻ മണക്കാട്ടുമണ്ണിൽ
*നിലയ്ക്കൽ: ഫാ. ഏബ്രഹാം സാമുവൽ, മാത്യൂസ് മാടത്തേത്ത്, അനിൽ വർഗീസ്, കെ.എ. ഏബ്രഹാം
* മാവേലിക്കര: ഫാ. പ്രവീൺ ജോൺ മാത്യൂസ്, ഫാ. ജോസഫ് സാമുവൽ, കെ.സി.ഡാനിയൽ, സൈമൺ കെ.വർഗീസ്, ജോജി ജോർജ്, ബിജു കെ.വർഗീസ്
* ചെങ്ങന്നൂർ: ഫാ. ജോൺ പി.ഉമ്മൻ, ഫാ. തോമസ് പി.നൈനാൻ, രാജൻ മത്തായി, ജേക്കബ് ഉമ്മൻ, ജി.ഏബ്രഹാം, സതീഷ് ജെ.മാണിക്കശേരി
* നിരണം: ഫാ. ചെറിയാൻ പി.വർഗീസ്, ഫാ. ജിജി വർഗീസ്, മനോജ് മാത്യു, സജി മാമ്പ്രക്കുഴി, മത്തായി ടി.വർഗീസ്, ജോജി പി.തോമസ്
* കോട്ടയം: ഫാ. കുര്യൻ ഉതുപ്പ്, ഫാ. മാത്യു വർഗീസ്, ഡോ. തോമസ് കുരുവിള, ഷിനു പറപ്പോട്ട്, എൻ.എ.അനിൽമോൻ, ഷെറി എം.പാറേട്ട്
* കോട്ടയം സെൻട്രൽ: ഫാ. മോഹൻ ജോസഫ്, ടോം കോര, പി.എം.തോമസ്
* ഇടുക്കി: ഫാ. കുര്യാക്കോസ് വർഗീസ്, ജെം കോരസൺ, സാജൻ ജോർജ്, ജോർജ് ജേക്കബ്
* കണ്ടനാട് ഈസ്റ്റ്: ഫാ. കെ.വി.ഏലിയാസ്, ഫാ. പി.യു.എബി, സി.പി.ജോൺസൺ, ടി.ടി.ജോയ്, സി.ഇ.ഗീവർഗീസ്
* കണ്ടനാട് വെസ്റ്റ്: ഫാ. ജോസഫ് മലയിൽ, ഫാ.ഡോ. തോമസ് ചകിരിയിൽ, കെ.ഐ.പൗലോസ്, കെ.ജെ.ജോമോൻ, ഗീവീസ് മാർക്കോസ്
* അങ്കമാലി: ഫാ. ബോബി വർഗീസ്, ഫാ. ലാലു തോമസ്, അലക്‌സ് എം.കുര്യാക്കോസ്, പി.വി.ബഹനാൻ, ഡോ. ചിക്കു ഏബ്രഹാം
* കൊച്ചി: ഫാ. കെ.വൈ.ചാക്കോ, ഫാ. സൈമൺ ജോസഫ്, എബിൻ മത്തായി പൊന്നോടത്ത്, കെ.പി.ഔസേപ്പ്, മാത്യു ഉമ്മൻ,
* തൃശൂർ: ഫാ.ലിജു ജോൺ, എംപി.രാജൻ, പി.ജോൺ തോമസ്
*കുന്നംകുളം: ഫാ. പീറ്റർ കക്കാശേരി, ഫാ. മാത്യൂസ് കെ.ബർസൗമ, പി.എം.ജയിംസ്, മത്തായി നെടിയാനിക്കുഴി, പി.കെ.പ്രജോദ്
* മലബാർ: ഫാ. ഗീവർഗീസ് ജോർജ്, ഫാ. മാത്യൂസ് വട്ടിയാനിക്കൽ, ഡോ. ചാക്കോ ടി.ഏബ്രഹാം, സണ്ണി മത്തായി, വി.കെ.ബിജു
* ബത്തേരി: ഫാ. ജോസഫ് പി.വർഗീസ്, സി.ഇ.ഫിലിപ്, ഡോ. ടി.വി.സക്കറിയ, ബിജു സ്‌കറിയ
* ബ്രഹ്മവാർ: ഫാ.ജോസഫ് വർഗീസ്, ജോൺസൺ കാട്ടൂർ, മോസസ് ലെവിസ്, കെ.എസ്.രാജു
* ചെന്നൈ: ഫാ. എംപി.ജേക്കബ്, ജോൺ പുന്നൂസ്, ജേക്കബ് തരകൻ വടക്കേടത്ത്, ഡി.മാത്യൂസ്
* ബെംഗളൂരു: ഫാ.ജയിംസ് കുറ്റിക്കണ്ടം, ബേബി തങ്കച്ചൻ, തോമസ് എ.തരകൻ, തോമസ് ജോൺ
* മുംബൈ: ഫാ. ജേക്കബ് കോശി, ഫാ. ജേക്കബ് തോമസ്, ബിജു സാമുവൽ, അലക്‌സ് വർഗീസ്, വർഗീസ് ഡാനിയൽ, എം.സി.സണ്ണി
* കൊൽക്കത്ത: ഫാ. ഷാജി എം.ബേബി, പോൾ വർഗീസ്, തോമസ് കുരുവിള, കെ.ടി.കുര്യാക്കോസ്
* അഹമ്മദാബാദ്: ഫിലിപ്പോസ് റമ്പാൻ, സജി ഏബ്രഹാം, ഏബ്രഹാം മാത്യു, സുനിൽ തോമസ്
* ഡൽഹി: ഫാ. തോമസ് ജോൺ മാവേലിൽ, ജിജി കെ.നൈനാൻ, അലക്‌സാണ്ടർ ഡാനിയൽ, ഷെറിൻ മാത്യു വർഗീസ്, കോശി ജേക്കബ്
*നോർത്ത് ഈസ്റ്റ് അമേരിക്ക: ഫാ. ബ്ലെസൻ വർഗീസ്, ഷാജി കെ.വർഗീസ്, കൊപ്പാറ ബിനു സാമുവൽ
* സൗത്ത് വെസ്റ്റ് അമേരിക്ക: ഫാ. ഫിലിപ് ഏബ്രഹാം, നൈനാൻ മാത്യൂസ്, ഫിലിപ് മാത്യു
* യുകെയൂറോപ്പ്ആഫ്രിക്ക: ഫാ. ജോർജ് തങ്കച്ചൻ, സോജി ടി.മാത്യു, ഡോ. സെൻ കല്ലുംപുറം
* കാതോലിക്കാ ബാവാ നാമനിർദ്ദേശം ചെയ്തവർ: ഫാ. ഷാജി മാത്യു, ഫാ.ഡോ. വർഗീസ് വർഗീസ്, ഫാ.ഡോ. റെജി മാത്യു, ഫാ.ജോബ് ഡേവിസ്, ഫാ. ജോസഫ് മാത്യു, ഫാ. നൈനാൻ വി.ജോർജ്, ഫാ. കുര്യാക്കോസ് വർഗീസ്, ഫാ. സി.പി.അലക്‌സാണ്ടർ, ഫാ.എൻ.ഐ.ജോൺ, ഫാ. എം.സി.പൗലോസ്, ഫാ.ഡോ. എം.ഒ.ജോൺ, ഉമ്മൻ ജോർജ്, ബിജു ഉമ്മൻ, ജോസഫ് ജോൺ, എ.കെ.ജോസഫ്, സോബിച്ചൻ കങ്ങഴ, ജിജു പി.വർഗീസ്, ജോൺസൺ ജി.ഉമ്മൻ, ജേക്കബ് മാത്യു, ജോൺ മത്തായി, കെ.വി.തോമസ്, ഗീവർഗീസ് യോഹന്നാൻ, വർക്കി ജോൺ, അജു ജോർജ്, ഇലഞ്ഞിക്കൽ കോശി മാത്യു, കെ.വി.മാത്യു, വി.കെ.വർഗീസ്, ഡി.കെ.ജോൺ, കൊച്ചുമോൻ മാടപ്പറമ്പിൽ, പി.ടി.ഏലിയാസ്, കെ.വി.തോമസ്, കെ.വി.ജേക്കബ്, സജി പി.മാത്യു.