സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായ് ആസാദ് കി ഗൗരവ് യാത്ര എന്ന പേരിൽഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസലിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ആരംഭിക്കുന്ന എഴുപത്തിയഞ്ച് കിലോമീറ്റർ പദയാത്ര വിജയിപ്പിക്കാൻ പ്രവാസി കോൺഗ്രസ്സ് കാസറഗോഡ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

കാസറഗോഡ് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.

പോരാട്ട വീര്യം സിരകളിൽ പടർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി പ്രവർത്തകർ ജീവൻ പണയപ്പെടുത്തിയും മറ്റും നടത്തിയ ത്യാഗ്വോജ്ജ്വലമായ പോരാട്ട ചരിത്രത്തെ തമസ്‌ക്കരിക്കാൻ ഫാഷിസ്റ്റ് ശക്തികൾ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ തുറന്ന് കാണിക്കുന്നതിനും ഉജ്ജ്വലമായ സ്വാതന്ത്ര്യ സ്മരണകളുണർത്തുന്നതിനുമാണ് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ എ ഐ സി സി ആഹ്വാനപ്രകാരം പദയാത്ര സംഘടിപ്പിച്ചിട്ടുള്ളത്.

ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി ഡി സി ജന സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജന സെക്രട്ടറി ജമീല അഹമദ്, സംസ്ഥാന സെക്രട്ടറി എം പി എം ഷാഫി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഖാലിദ്, ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ തെക്കേക്കര, ഭാരവാഹികളായ നസീർ കൊപ്പ, രാജൻ പൊയിനാച്ചി, മനോജ് ഉപ്പിലിക്കൈ, സുകുമാരൻ വെങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു