- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീകണ്ഠാപുരം നഗരസഭയിൽ വ്യാജരേഖാ വിവാദം പുകയുന്നു; ചെയർപേഴ്സൺ ഡോ.കെ.വി ഫിലോമിനയ്ക്കെതിരെ തെളിവുണ്ടെന്ന് പരാതിക്കാരൻ
കണ്ണൂർ: ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സനെതിരെ വ്യാജരേഖ വിവാദം പുകയുന്നു.ശ്രീകണ്ഠപുരത്ത് അക്ഷയ നടത്തുന്ന എം എം ഹമീദ് കുട്ടിയുടെ അക്ഷയ അടച്ചു പൂട്ടാൻ ശ്രീകണ്ഠപുരം നഗരസഭയുടെ പേരിൽ വ്യാജരേഖ സമർപ്പിച്ചുവെന്നു കോൺഗ്രസ് നേതാവും നഗരസഭാ ചെയർപേഴ്സനുമായ ഡോ.കെ.വി ഫിലോമിനയ്ക്കെതിരെയാണ് ആരോപണം. എന്നാൽ. ഇതിനെതിരെ ആരോപണ വിധേയായ ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൻ ശക്തമായ പ്രതിരോധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പരാതിക്കാരൻ ആരോപിച്ച പോലെ 2018ൽ താൻ ആ സമയം ചെയർപേഴ്ണനായിരുന്നില്ലെന്നും വ്യാജപരാതിയുപയോഗിച്ചു തന്നെ സോഷ്യൽ മീഡിയയിലൂടെ താറടിക്കുകയാണെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയയിലടക്കം സ്ത്രീയെന്ന പരിഗണന പോലും ഇല്ലാതെ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡോ.കെ.വി ഫിലോമിന പറഞ്ഞു.
എന്നാൽ നഗരസഭാ ചെയർപേഴ്സൺ വ്യാജരേഖ സമർപ്പിച്ചതിനുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ഇതിനുള്ള തെളിവുകൾ താൻ ഹൈക്കോടതിയിൽ രേഖാ മൂലം സമർപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരനായ ഹമീദ് കുട്ടി അറിയിച്ചു. തുടർനടപടിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്നും പരാതിക്കാരൻ വ്യക്തമാക്കി.
വ്യാജ പൊലീസ് സാക്ഷ്യപത്രം ഉപയോഗിച്ച് അക്ഷയ കേന്ദ്രം പൂട്ടിക്കാൻ ശ്രമിച്ച നഗരസഭാ ചെയർപേഴ്സൺ രാജി വെക്കണമെന്നും ചെയർപേഴ്‌സണെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നും ഹമീദ് കുട്ടി ആവശ്യപ്പെട്ടു. സംഭവം രാഷ്ട്രീയപരമായി നേരിടുന്നതിന്റെ ഭാഗമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫിസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. നഗരസഭാ ചെയർപേഴ്സനെയും പാർട്ടിയെയും രാഷ്ട്രീയലക്ഷ്യം വെച്ചു താറടിക്കുന്നുവെന്നാരോപിച്ചാണ് ധർണ നടത്തിയത്.




