തിരുവനന്തപുരം: അമൃത പുസ്തകോത്സവത്തിന്റെ ഭാഗമായി ഡോ. കവടിയാർ രാമചന്ദ്രൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ദർശനം വിമർശനം' എന്ന പുസ്തകം കവി പ്രഭാവർമ പ്രകാശനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ പുസ്തകം സ്വീകരിച്ചു.

തിരുവനന്തപുരത്ത് അയങ്കാളി ഹാളിൽ നടന്ന പ്രകാശനത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഷിബു ശ്രീധർ അധ്യക്ഷത വഹിച്ചു. യൂണിവേഴ്‌സിറ്റി കോളെജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഡൊമിനിക് ജെ. കാട്ടൂർ പുസ്തകം പരിചയപ്പെടുത്തി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ഡോ. അപർണ എസ്. കുമാർ സ്വാഗതവും ഗ്രന്ഥകാരൻ ഡോ. കവടിയാർ രാമചന്ദ്രൻ നന്ദിയും പറഞ്ഞു. 290 രൂപ വിലയുള്ള പുസ്തകം ഇപ്പോൾ വിലക്കിഴിവിൽ ലഭിക്കും. ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് 3ന് ആരംഭിച്ച പുസ്തകമേള 8ന് സമാപിക്കും. വിജ്ഞാന കൈരളി മാസികയുടെ വാർഷിക വരിക്കാരാവാനുള്ള അവസരവുമുണ്ട്. 250 രൂപയാണ് വാർഷിക വരിസംഖ്യ. ഓഗസ്റ്റ് 3 മുതൽ 8 വരെ ദിവസവും രാവിലെ 10 മുതൽ രാത്രി 8 മണിവരെയാണ് മേള.