കുന്നത്തൂർ :-പോരുവഴി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ടാലന്റ് ലാബ് പദ്ധതി പ്രവർത്തനം തുടങ്ങി.സ്‌കൂളിലെ ഓരോ കുട്ടികളിലെയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്ന ലക്ഷ്യവുമായാണ് ടാലന്റ് ലാബ് പ്രവർത്തിക്കുന്നത്.

സ്‌കൂൾ എച്ച് എം ഒ.ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ അംഗം പ്രിയൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. പിടിഎ അക്കരയിൽ ഹുസൈൻ, പിടിഎ അംഗം ജെ.ജോൺസൺ, ലൈബ്രറി കൗൺസിൽ പോരുവഴി പഞ്ചായത്ത് നേതൃസമിതി കൺവീനർ എം.സുൽഫിഖാൻ റാവുത്തർ അദ്ധ്യാപകരായ സുഷമ ടീച്ചർ, ലേഖ ശങ്കർ എന്നിവർ പ്രസംഗിച്ചു.എറണാകുളം മഹാരാജാസ് അദ്ധ്യാപകർ ഡോ: അജു ക്ലാസ് നയിച്ചു.