- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് ഗെയിംസ്: ബോക്‌സിങ്ങിൽ പൊന്നണിഞ്ഞ് ഇന്ത്യ; നിതു ഗൻഗസ്സിനും അമിത് പങ്കലിനും സ്വർണം; രോഹിത് തോകാസിന് വെങ്കലം; വനിതാ ഹോക്കിയിൽ ന്യൂസിലൻഡിനെ വീഴ്ത്തി ഇന്ത്യക്ക് വെങ്കല മെഡൽ
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ. പുരുഷന്മാരുടെ (51 കിലോ) ബോക്‌സിങ്ങിൽ ഇന്ത്യയുടെ അമിത് പംഗൽ സ്വർണം നേടി. അമിത് ഇംഗ്ലണ്ടിന്റെ കിയാരൻ മക്‌ഡൊണാൾഡിനെ 5 - 0നാണ് തോൽപിച്ചത്. വനിതാ ബോക്‌സിങ്ങിൽ ഇന്ത്യയുടെ നിതു ഗൻഗസ്സും സ്വർണം നേടി. 48 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 5 - 0നാണു നിതു കീഴടക്കിയത്. ഇന്ത്യക്ക് പതിനഞ്ച് സ്വർണമായി.
പുരുഷന്മാരുടെ ബോക്‌സിങ്ങിൽ രോഹിത് തോകാസ് വെങ്കലം നേടി. വനിതാ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. വെങ്കല പോരാട്ടത്തിൽ ന്യൂസീലൻഡിനെ പെനൽറ്റി ഷൂട്ട് ഔട്ടിലാണ് ഇന്ത്യ കീഴടക്കിയത്.
അതേസമയം വനിതാ സിംഗിൾസ് ബാഡ്മിന്റനിൽ പി.വി. സിന്ധു ഫൈനലിൽ കടന്നു. സെമിയിൽ സിംഗപ്പൂരിന്റെ ലോക 18ാം നമ്പർ താരം യോ ജിയ മിന്നിനെയാണ് സിന്ധു തോൽപിച്ചത്. സ്‌കോർ 21-19, 21-17.
വനിതാ ഹോക്കിയിൽ ന്യൂസിലൻഡിനെ വീഴ്‌ത്തിയാണ് ഇന്ത്യ വെങ്കല മെഡൽ സ്വന്തമാക്കിയത്. വെങ്കല മെഡൽ പോരാട്ടത്തിൽ മത്സരം അവസാനിക്കാൻ 17 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ ന്യൂസിലൻഡ് 1-1ന് സമനില പിടിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടിൽ ഗോൾകീപ്പർ സവിതയുടെ പ്രകടനമാണ് ഇന്ത്യൻ വനിതകൾക്ക് ജയമൊരുക്കിയത്. ആവേശം നിറഞ്ഞ ഷൂട്ടൗട്ടിൽ 2-1നാണ് ഇന്ത്യൻ ജയം.
അതേസമയം പുരുഷ ഹോക്കിയിൽ ഇന്ത്യൻ ടീം ഫൈനലിൽ കടന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയെ 3-2ന് തോൽപ്പിച്ചാണ് ഇന്ത്യ മെഡലുറപ്പിച്ച് ഫൈനലിൽ കടന്നത്. അഭിഷേക്, മൻദീപ്, ജർമൻപ്രീത് എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. തിങ്കളാഴ്ചയാണ് കലാശപ്പോര്.
സ്പോർട്സ് ഡെസ്ക്