കണ്ണൂർ: ബർലിൻ കുഞ്ഞനന്തൻ നായരുടെ വിയോഗം കമ്യൂണിസ്റ്റ്- ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് സി.പി. എംകണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ അനുശോചനകുറിപ്പിൽ അറിയിച്ചു. ചില സംഘടനാവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് സി.പി. എമ്മിൽ നിന്നും പുറത്തായെങ്കിലും പിന്നീട് അദ്ദേഹം സി.പി എമ്മിൽ തിരിച്ചെത്തി.

മരണമടയുമ്പോൾ സി.പി. എം നാറാത്ത് ബ്രാഞ്ച് അംഗമാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസിൽ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയും കേരളത്തിൽ നിന്നുള്ളവരിൽ ജീവിച്ചിരുന്ന ഏക വ്യക്തിയുമായിരുന്നു ബർലിൻ. കഴിഞ്ഞ ഏപ്രിൽ ആറു മുതൽ 10 വരെ കണ്ണൂരിൽ നടന്ന 23ാം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും ശാരീരിക അവശതകൾ കാരണം കഴിഞ്ഞില്ല.

പാർട്ടി കോൺഗ്രസിന്റെ ഫണ്ട് പിരിവിന് തുടക്കം കുറിച്ചത് ബർലിനായിരുന്നുവെന്നും ജയരാജൻ അനുസ്മരിച്ചു. ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ ജനതാ ദൾ എസ് ദേശീയ നിർവ്വാഹക സമിതി അംഗവും, സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.പി.ദിവാകരനുംഅനുശോചനം രേഖപ്പെടുത്തി