അബുദാബി: യുഎഇയിലെ ചില മേഖലകളിൽ കനത്ത മഴ ലഭിച്ച സാഹചര്യത്തിൽ രാജ്യത്തെ ഏതാനും ഡാമുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ. അധികമുള്ള വെള്ളം വാദികളിലേക്ക് ഒഴുക്കുമെന്നതിനാൽ അവയുടെ പരിസരത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പിന്തുടരണമെന്നും യുഎഇ ഊർജ - അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു.