- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഹൃദം നടിച്ച് മധ്യവയസ്കയുടെ മാല പൊട്ടിച്ചു; കണ്ണൂരിൽ പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിൽ
കണ്ണൂർ: സൗഹൃദം നടിച്ച് മദ്ധ്യവയസ്‌ക്കയുടെ മാല കവർന്ന യുവാവിനെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു.എളയാവൂരിൽ അമ്പത്തഞ്ചുകാരിയുടെ പരാതിയിൽ അഴീക്കൽകപ്പക്കടവ് സ്വദേശിയും ഇപ്പോൾ കുറ്റിയാട്ടൂർ പഞ്ചായത്ത് ഓഫീസിന്നടുത്ത് താമസക്കാരനുമായ എസ്.കപിൽ ദേവിനെ(29)യാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്‌ച്ച ഉച്ചയോടെയാണ് എളയാവൂർ റോഡിൽ കൂടി പരാതിക്കാരി നടന്നു പോകവെ ബൈക്കിലെത്തിയ പ്രതി ബൈക്ക് നിർത്തി തന്നെ പരിചയമുണ്ടോയെന്ന് ചോദിച്ച് സംസാരിക്കുകയായിരുന്നു. ആളെ മനസിലാകാതെ അമ്പരന്ന് നിന്ന വയോധികയുടെ കഴുത്തിലണിഞ്ഞ മൂന്നര പവന്റ മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു ഭാഗം പരാതിക്കാരിയുടെ കയ്യിൽ കിട്ടി. ഇവരെ തള്ളി മാറ്റിയതിനു ശേഷം കപിൽ ദേവ് ബൈക്ക് ഓടിച്ചു അതിവേഗം കടന്നു കളയുകയായിരുന്നു തുടർന്ന് മാല നഷ്ടപ്പെട്ട മധ്യവയസ്‌ക്ക പൊലിസിൽ പരാതി പറയുകയായിരുന്നു.
.ഇതിനിടെ കവർച്ച നടത്തിയ മാല വിൽപന നടത്താൻ നഗരത്തിലെത്തിയപ്പോഴാണ് കയ്യോടെ പൊലീസിന്റ പിടിയിലായത്.നേരത്തെ ടെറിട്ടോറി ആർമിയിൽ താൽകാലികമായി ജോലി ചെയ്തിരുന്ന പ്രതി ഇപ്പോഴും പട്ടാളക്കാരനാണെന്ന് പറഞ്ഞാണത്രെ നടക്കുന്നത്. ചെറുപ്പക്കാരികളായ ഏതാനും സ്ത്രീകളെ ഇയാൾ പലവിധത്തിലായി വഞ്ചിച്ചതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു.പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.




