മട്ടന്നൂർ: ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാർ എന്നവകാശപ്പെടുന്ന സിപിഎം ഇപ്പോൾ അസഹിഷ്ണുതയുടെ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഒരു സിനിമയുടെ പരസ്യവാചകം പോലും സൈബർ പോരാളികളായ സിപിഎം.കാരുടെ അസഭ്യ വർഷത്തിനിടയാക്കുന്നു. തങ്ങൾക്ക് അഭിമതമല്ലാത്തതെന്തും നഖശിഖാന്തം എതിർക്കുന്ന നശീകരണ രാഷ്ട്രീയത്തിലേക്ക് സിപിഎം. പോകുമ്പോൾ മനുഷ്യസ്നേഹത്തിലൂന്നിയ, ജനസേവനത്തിലൂന്നിയ രാഷ്ട്രീയമാണ് യു.ഡി.എഫ്. മുന്നോട്ടുവയ്ക്കുന്നത്.

25 വർഷക്കാലത്തെ സിപിഎം ദുർഭരണം അവസാനിപ്പിച്ച് യു.ഡി.എഫിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും അദ്ദേഹം മട്ടന്നൂരിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചു. ഇന്ത്യക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാക്കിയത് കോൺഗ്രസാണെന്ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ഡി.സി.സി.പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് നയിച്ച ആസാദി കീ ഗൗരവ് പദയാത്രയുടെ ആദ്യ ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.ധീരരായ സ്വാതന്ത്ര്യ സമര പോരാളികളുടെ സമരവും ജീവിതവും നാട് എന്നും സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മട്ടന്നൂരിൽ നടന്ന സമാപന സമ്മേളനത്തിൽ കെപിസിസി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷനായിരുന്നു. അഡ്വ.സണ്ണി ജോസഫ് എംഎ‍ൽഎ, അഡ്വ. ബിന്ദുകൃഷ്ണ, അഡ്വ.സജീവ് ജോസഫ് എംഎ‍ൽഎ.കെപിസിസി.ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ, യു.ഡി.എഫ്.ജില്ലാ ചെയർമാൻ പി.ടി.മാത്യു, കൺവീനർ അഡ്വ.അബ്ദുൾ കരീം ചേലേരി, കണ്ണൂർ മേയർ അഡ്വ.ടി.ഒ.മോഹനൻ, നേതാക്കളായ വി.എ.നാരായണൻ, സജീവ് മാറോളി, കെ.സി മുഹമ്മദ് ഫൈസൽ കെ.സി.വിജയൻ, എൻ.പി.ശ്രീധരൻ, അൻസാരി തില്ലങ്കേരി വി.മോഹനൻ, ഇ.പി.ശംസുദ്ദീൻ, പി.സുനിൽകുമാർ, മുഹമ്മദ് ബ്ലാത്തൂർ അഡ്വ.വി.പി.അബ്ദുൾ റഷീദ് സംസാരിച്ചു.റിജിൽ മാക്കുറ്റി, പി.സി.ഷാജി, ലിസി ജോസഫ്, രജനി രമാനന്ദ്, സുദീപ് ജയിംസ്, വി.ആർ.ഭാസ്‌കരൻ ,അഡ്വ.റഷീദ് കവ്വായി, ഹരിദാസ് മൊകേരി, ബാബു എളയാവൂർ, ടി.ജയകൃഷ്ണൻ, പി.കെ.സതീശൻ, രജിത്ത് നാറാത്ത്, കെ.സി.ഗണേശൻ, എം.കെ മോഹനൻ, മുഹമ്മദ് ഷമ്മാസ് , ബെന്നി തോമസ്, ബേബി തോലാനി, നൗഷാദ് ബ്ളാത്തൂർ, കെ കമൽജിത്ത്, വിനീഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, പി.കെ.ജനാർദ്ദനൻ, എം.സി. കുഞ്ഞമ്മദ് മാസ്റ്റർ പദയാത്രക്ക് നേതൃത്വം നൽകി. നാളെ 13 - 8-2022 ന് ശനിയാഴ്ച കൃത്യം 2.30 ന് പദയാത്ര വളപട്ടണം മന്നയിൽ നിന്നും ആരംഭിച്ച് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിക്കും സമാപന സമ്മേളനത്തിൽ കെ പി സി സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എംഎൽഎ പങ്കെടുക്കും.