- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്കര ഓർത്തഡോക്സ് സഭ; സൈത്ത് കുദാശ ഇന്ന് ദേവലോകത്ത്
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിൽ വിശുദ്ധ മാമോദീസായ്ക്കും രോഗികളുടെ വിശുദ്ധ തൈലാഭിഷേകത്തിനും ഉപയോഗിക്കുന്ന സൈത്തിന്റെ കൂദാശ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ ശനിയാഴ്ച ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിക്കും. രാവിലെ 6.30-ന് പ്രഭാത നമസ്‌ക്കാരത്തെ തുടർന്നാണ് കൂദാശ. വിശുദ്ധ കുർബ്ബാനയോടെ ശുശ്രൂഷകൾ സമാപിക്കും. സൈത്ത് ആത്മീയ പ്രാധാന്യമുള്ള ദിവ്യതൈലമാണ്. സഭയിലെ മറ്റു മെത്രാപ്പൊലീത്താമാർ സഹകാർമികരായിരിക്കും.
Next Story