ൽമാൻ റഷ്ദിയെ പിന്തുണച്ച ജെ കെ റൗളിംഗിന് മുന്നറിയിപ്പുമായി ഇസ്ലാമിസ്റ്റ് ഭീകരർ രംഗത്തിറങ്ങിയിരിക്കുന്നു. അടുത്തത് നിങ്ങളാണ് എന്നാണ് അവർ ട്വീറ്ററിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കറാച്ചിയിൽ താമസിക്കുകയും, വിദ്യർത്ഥിയും സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന മീർ അസിഫ് അസീസ് എന്നയാളുടെ ഹാൻഡിലിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.

ആധുനിക സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട ഹാരിപോർട്ടർ ലോകത്തിന് സമ്മാനിച്ച എഴുത്തുകാരി, ഈ ഭീഷണിക്ക് പുറകേ കടുത്ത ആശങ്കയിലാണ്. ഈ ഭീഷണീ ടിറ്ററിൽ റിപ്പോർട്ട് ചെയ്തെങ്കിലും , അത് ട്വിറ്റർ നിയമങ്ങൾക്ക് വിരുദ്ധമല്ല എന്നാണ് ഈ സമൂഹ മാധ്യമം അറിയിച്ചതെന്നും റൗളിങ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ട്വിറ്റർ അയച്ച ഈമെയിൽ സന്ദേശത്തിന്റെ സ്‌ക്രീൻ ഷോർട്ട് സഹിതം ഈ നയത്തെ വിമർശിച്ചുകൊണ്ട് റൗളിങ് മറ്റൊരു പോസ്റ്റ് ഇടുകയുണ്ടായി.

അതേസമയം ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികാരിക്കാതെ ഇസ്രയേലിനെതിരെ കൂടെക്കൂടെ പ്രതികരിക്കുന്ന ഇറാൻ പരമോന്നതാധികാരി ആയത്തോള്ള ഖാമേനിയുടെ ഒരു അരാധകൻ കൂടിയാണ് റൗളിംഗിനെതിരെ ഭീഷണി മുഴക്കിയ പാക്കിസ്ഥാൻകാരൻ. ഇസ്ലാമിക ലോകത്തിന് വേണ്ടി കടുത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന മഹാനായ നേതാവ് എന്നാണ് ഇയാൾ ഇറാനിയൻ നേതാവിനെ വിശേഷിപ്പിക്കുന്നത്. ഒരു വിപ്ലവകാരിയായ ഷിയ പോരാളി എന്നാണ് ഇയാൾ മത്താറെ വിശേഷിപ്പിച്ചിരിക്കുന്നത്.

റൗളിങ്, പ്രശസ്ത നോവലിസ്റ്റ് സ്റ്റീഫൻ കിങ് തുടങ്ങിയവർ റഷ്ദിക്ക് പിന്തുണയർപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു. ബ്രിട്ടീഷ് പ്രാധാനമന്ത്രി ബോറിസ് ജോൺസനും റഷ്ദിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഭീരുത്വത്തിന്റെ പ്രതീകങ്ങളായ തീവ്രവാദികളുടെ നാണം കെട്ട ശ്രമം എന്നായിരുന്നു ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് സർ കീർ സ്റ്റാർമർ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. ലണ്ടൻ മേയർ സദിഖ് ഖാനും റഷ്ദിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം മറ്റു പല പ്രമുഖരും ഇക്കാര്യത്തിൽ അർത്ഥഗർഭമായ മൗനം പാലിക്കുകയാണ്. ഭയമാണോ അവരെ അതിന് പ്രേരിപ്പിക്കുന്നത് എന്നത് വ്യക്തമല്ല. പെൻ അമേരിക്ക എന്ന എഴുത്തുകാരുടേ സംഘടനയുടെ മുൻ പ്രസിഡണ്ട് കൂടിയായ സൽമാൻ റഷ്ദിക്കെതിരെയാ ആക്രമണത്തെ അപലപിച്ച് സംഘടനയും രംഗത്തെത്തി. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ സംഭവം എന്നായിരുന്നു സംഘടനയുടെ വക്താക്കൾ പ്രതികരിച്ചത്.

അതിനിടെ റഷ്ദിക്ക് എതിരായ ആക്രമണത്തെ അഭിനന്ദിച്ച് ഇറാൻ മാധ്യമങ്ങൾ രംഗത്തു വന്നു. അക്രമി ഹാദി മാതറിനെ പ്രശംസിച്ചുകൊണ്ടുള്ള വാർത്താ തലക്കെട്ടുകൾ ഇറാനിയൻ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ പരമോന്നത നേതാവ് അലി ഖൊമേനി നേരിട്ട് ചീഫ് എഡിറ്ററെ നിയമിച്ചിട്ടുള്ള കെയ്ഹാൻ ദിനപത്രം ന്യൂയോർക്കിൽ വിശ്വാസത്യാഗിയും ദുഷ്ടനുമായ സൽമാൻ റുഷ്ദിയെ ആക്രമിച്ച ധീരനായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങൾ എന്ന് എഴുതിയതായും റിപ്പോർട്ടുണ്ട്. 'ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് കീറിയ മനുഷ്യനെ ചുംബിക്കണം' എന്നും ലേഖനത്തിൽ പറയുന്നു.

മറ്റൊരു ഇറാനിയൻ ദിനപത്രമായ വാതൻ എമറൂസിൽ 'സൽമാൻ റഷ്ദിയുടെ കഴുത്തിൽ കത്തി' എന്നാണ് ആക്രമണത്തെ കുറിച്ച് പ്രസിദ്ധീകരിച്ചത്. 'നരകത്തിലേക്കുള്ള വഴിയിൽ സാത്താൻ' എന്ന തലക്കെട്ടോടെയാണ് ഖൊറാസാൻ ദിനപത്രം വാർത്ത പ്രസിദ്ധീകരിച്ചത്. അമേരിക്കയിൽ പൊതുപരിപാടിക്കിടെ ഉണ്ടായ ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ (ടമഹാമി ഞൗവെറശല) നില ഗുരുതരമായി തുടരുകയാണ് അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. കരളിനും പരിക്കേറ്റുവെന്നാണ് വിവരം. നിലവിൽ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നില്ലെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

കുത്തേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. പടിഞ്ഞാറൻ ന്യൂയോർക്കിലെ ഷൗതൗക്വ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രസംഗിക്കാനെത്തിയപ്പോഴാണ് സംഭവം. റഷ്ദിയെ വേദിയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ ഒരാൾ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. കഴുത്തിനാണ് പരിക്കേറ്റത്. റഷ്ദി നിലത്തുവീണശേഷമാണ് അക്രമി പിൻവാങ്ങിയത്. സമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ ആളുകൾ റഷ്ദിയെ സഹായിക്കാനായി പാഞ്ഞടുക്കുന്നത് കാണാം. പ്രതിയെ അറസ്റ്റുചെയ്തു.