- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർജോലിയും വീടും നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ മടി; പ്രതികളെ വിട്ടയ്ക്കുന്നതിനുള്ള ഉത്തരവിൽ അതിവേഗ തീരുമാനവും; ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേർ ജയിൽ മോചിതർ; ഇരയ്ക്ക് ഇനിയും നീതിയില്ല
ഗോധ്ര: ഗുജറാത്തിലെ ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേർ ജയിൽ മോചിതരാകുമ്പോൾ ഉയരുന്നത് നീതി നിഷേധിക്കപ്പെട്ടുവെന്ന ചോദ്യം. ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ഉൾപ്പെട്ടവരെയാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. ജീവപര്യന്തം എന്നാൽ 15 വർഷ തടവാക്കി മാറ്റുകയാണ് ഇവിടെ.
അതിനിടെ പീഡനത്തിന് ഇരയായ ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകണമെന്ന മുൻ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ആരാഞ്ഞ സുപ്രീം കോടതി 2 ആഴ്ചയ്ക്കകം ഇതു നടപ്പാക്കണമെന്ന് ഗുജറാത്ത് സർക്കാരിനോടു വീണ്ടും ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ 23നാണ് ബിൽക്കീസിനു നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. എന്നാൽ, ഉത്തരവു നടപ്പാക്കാത്തതിനെ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത.
പ്രതികളെ വിട്ടയയ്ക്കാൻ അതിവേഗ തീരുമാനം എടുത്ത സർക്കാരാണ് ഇരയെ സഹായിക്കാൻ മടിക്കുന്നത്. 2008ലാണ് മുബൈ സിബിഐ കോടതി 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടബലാത്സഗവും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊന്നതുമുൾപ്പെടെയുള്ള കേസുകളാണ് ചുമത്തിയത്. ജയിലിൽ 15 വർഷം പൂർത്തിയാക്കിയെന്നും അതിനാൽ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവരെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദ്ദേശം നൽകി. ഇതാണ് അംഗീകരിക്കപ്പെടുന്നത്.
എന്നാൽ ഇരയ്ക്ക് നഷ്ടപരിഹാരം ഇനിയും വൈകും. 50 ലക്ഷം രൂപ നഷ്ടപരിഹാരമെന്നത് സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുന്നതല്ലെന്നും വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ വിട്ടയ്ക്കാൻ കാണിച്ച വേഗത ഇക്കാര്യത്തിൽ ഉണ്ടായില്ല. ഇതാണ് കോടതി ഇടപെടലിൽ മാറുന്നത്. നഷ്ടപരിഹാരം വൈകുന്നത് എന്തുകൊണ്ടെന്നും 2 ആഴ്ച തന്നെ അധികമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സ്വരം കടുപ്പിച്ചു. ഇതോടെ, വിധി നടപ്പാക്കാമെന്ന് തുഷാർ മേത്ത കോടതിക്ക് ഉറപ്പു നൽകി. കോടതിയലക്ഷ്യ ഹർജി തീർപ്പാക്കുകയാണെന്നും എന്തെങ്കിലും പ്രയാസം നേരിട്ടാൽ ബിൽക്കീസിനു വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് പറഞ്ഞു.
പഞ്ച്മഹൽ കലക്ടർ സുജൽ മയാത്ര അധ്യക്ഷനായി സമിതി രൂപീകരിച്ച് ഇവരെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശിച്ചു. എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി തീരുമാനിക്കുകയും നിർദ്ദേശം സർക്കാരിനെ അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് ഗോധ്ര സബ് ജയിലിൽ നിന്നും തിങ്കളാഴ്ച ഇവർ മോചിതരായത്. സ്വാതന്ത്ര്യദിനത്തിലാണ് ഇവരുടെ മോചനം. 2002 മാർച്ചിൽ ഗോധ്ര കലാപത്തിന് ശേഷമുണ്ടായ ആക്രമണത്തിനിടെയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ വധിക്കുകയും െചയ്തത്. കുടുംബത്തിലെ മറ്റ് ആറു പേർ ഓടി രക്ഷപ്പെടുകയായിരുന്നു.
ആദ്യം കേസെടുക്കാതിരുന്ന പൊലീസ് 2004ലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് അട്ടിമറിക്കാൻ ഇടയുണ്ടെന്ന പരാതിയെത്തുടർന്ന് സുപ്രീം കോടതിയാണ് അഹമ്മദാബാദിൽ നിന്നും കേസ് മുംബൈയിലേക്ക് മാറ്റിയത്. ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർജോലിയും വീടും നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ