- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസ്തിത്വം കവർന്നെടുക്കാനുള്ള നീക്കങ്ങളെ ചെറുത്തു തോല്പിക്കും:പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർ
മട്ടന്നൂർ: രാജ്യത്തെ പുരുഷന്റെയും സ്ത്രീയുടെയും അസ്തിത്വത്തെ കവർന്നെടുക്കാൻ അനുവദിക്കുകയില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
'സ്വാതന്ത്ര്യത്തിലേക്ക് നിവർന്നു നിൽക്കുക' എന്ന ശീർഷകത്തിൽ എസ് വൈ എസ് കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വതന്ത്ര ഇന്ത്യക്ക് എഴുപത്തിയഞ്ച് വയസ്സ് പിന്നിടുമ്പോഴും രാജ്യം സ്ത്രീകൾക്ക് സ്ത്രീത്വം കാത്ത് സൂക്ഷിക്കാനും പുരുഷന് പുരുഷത്വം അനുസരിച്ചു ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഹനിക്കാനുള്ള കുത്സിത ശ്രമങ്ങളെ കരുതിയിരിക്കണം. ശിരോവസ്ത്രം ധരിച്ച് കലാലയങ്ങളിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്താനുള്ള നീക്കങ്ങൾ ഭരണകൂട വിഭാഗങ്ങളിൽ നിന്ന് പോലും ഉണ്ടാവുന്നത് ദൂര വ്യാപകമായ പ്രത്യാഘാതം ക്ഷണിച്ചു വരുത്തും. ഇതിനെതിരെ ശബ്ദമുയർത്താൻ എസ് വൈ എസ് എന്നും മുൻപന്തിയിൽ ഉണ്ടാവും.ജില്ലാ പ്രസിഡന്റ് കെ എം അബ്ദുള്ളക്കുട്ടി ബാഖവി മഖ്ദൂമി അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം മുഖ്യ പ്രഭാഷണം നടത്തി.അഡ്വ: സണ്ണി ജോസഫ് എം എൽ എ. സിപിഐ എം ജില്ലാ ജനറൽ സെക്രട്ടറി എം വി ജയരാജൻ,കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി കെ അലിക്കുഞ്ഞി ദാരിമി,ജില്ലാ ജനറൽ സെക്രട്ടറി എം കെ ഹാമിദ് മാസ്റ്റർ, നിസാർ അതിരകം,അബ്ദുൽ റഷീദ് ദാരിമി തുടങ്ങിയവർ സംസാരിച്ചു.
സയ്യിദ് സഅദ് തങ്ങൾ ഇരിക്കൂർ പ്രാർത്ഥന നിർവ്വഹിച്ചു.മുഹമ്മദലി മുസ്ലിയാർ നുച്യാട്,അഷ്റഫ് സഖാഫി കാടാച്ചിറ, ബി എ അലി മൊഗ്രാൽ,ഉസ്മാൻ മുസ്ലിയാർ കോളാരി, അബൂബക്കർ മുസ്ലിയാർ ഏളന്നൂർ,റഷീദ് കെ. മാണിയൂർ,ഷാജഹാൻ മിസ്ബാഹി,ശറഫുദ്ധീൻ അമാനി, സാജിദ് ആറളം, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ,അബ്ദുൽ ജലീൽ സഖാഫി വെണ്മണൽ,അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി, അബ്ദുൽ ഹകീം സഖാഫി അരിയിൽ,ഉമർ ഹാജി മട്ടന്നൂർ, ആറളം അബ്ദുൽ റഹ്മാൻ ഹാജി, സംബന്ധിച്ചു. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി കെ അബ്ദുൽ റഷീദ് നരിക്കോട് സ്വാഗതവും കെ വി സമീർ ചെറുകുന്ന് നന്ദിയും പറഞ്ഞു.