- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ കടത്താൻ ശ്രമിച്ച മാഹിമദ്യവുമായി മധ്യവയസ്കൻ പിടിയിൽ; കണ്ടെടുത്തത് 13 ലിറ്റർ മദ്യം
കണ്ണൂർ: ഓണം സ്പെഷ്യൽ ഡ്രൈവ് ഡ്യൂട്ടിയുടെ ഭാഗമായി തലശ്ശേരി എക്‌സൈസ് റേഞ്ച് അസ്സി.എക്സൈസ് ഇൻസ്‌പെക്ടർ എബി തോമസിന്റെ നേതൃത്വത്തിൽ ധർമടം മേലൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വാഹനപരിശോധക്കിടെ പതിമൂന്ന് ലിറ്റർ മാഹി മദ്യം ബൈക്കിൽ കടത്തുകയായിരുന്ന പിണറായി പാറപ്രം സ്വദേശി പുനത്തിൽ ക്കണ്ടി ഹൗസിൽ എം പ്രകാശൻ(56)നെ പിടികൂടി.
ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രകാശനെതിരെ അബ്കാരി നിയമപ്രകാരമാണ് കേസെടുത്തത്. സ്വാതന്ത്ര്യദിനത്തിൽ രാത്രിയാണ് ഇയാൾ മദ്യംകടത്തിയത്. വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ, ഷിബു. വി. കെ., പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രാജേഷ് ശങ്കർ, സിവിൽ എക്സൈസ് ഓഫീസർ ബൈജേഷ് കെ, ലിമേഷ്. ഒ, ബീന എന്നിവർ പങ്കെടുത്തു.
Next Story




