തൃക്കാക്കര മണ്ഡലം ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ത്രിവർണയാത്രയും നടത്തി.പാലാരിവട്ടം ഓഫീസ് അങ്കണത്തിൽ സംസ്ഥാനകൺവീനർ പി.സി.സിറിയക് (റിട്ട ഐ എ എസ്) പതാക ഉയർത്തി.

പ്രൊഫസർ പി.എക്‌സ്.ജോസഫ് സ്വാതന്ത്ര്യദിനസന്ദേശംനൽകി.സംസ്ഥാനവക്താവ് ഷൈബു മഠത്തിൽ,വനിതാവിഭാഗം മേഖല കൺവീനർ ലീന സുഭാഷ്,മണ്ഡലം കൺവീനർ ജോസ്ജോർജ്,ക്യാപ്റ്റൻ മനോജ് കുമാർ,സെക്രട്ടറി സതീഷ്‌ചെറിയാൻ എന്നിവർസംസാരിച്ചു.തുടർന്ന് തൃക്കാക്കരമണ്ഡലത്തിലുടനീളം ത്രിവർണയാത്ര നടത്തി .