- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി ബിജെപി ജില്ലയിൽ വിവിധ പരിപാടികളുമായി വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു
ദേശീയ പതാക രൂപകൽപന ചെയ്ത പിംഗലി വെങ്കയ്യയുടെ ജന്മവാർഷികമായ ഓഗസ്റ്റ് 2 മുതൽ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പ്രൊഫൈൽ ചിത്രമായി ദേശീയ പതാക വയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം നടപ്പിലാക്കാൻ ബിജെപി ഐ ടി സെല്ലിന്റെ നേതൃത്വത്തിൽ വ്യാപകമായ പ്രചാരണം നടത്തി .
എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള
ഹർ ഘർ തിരംഗ' പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ബൂത്തു കമ്മറ്റികളുടെടെ നേതൃത്വത്തിൽ ജില്ലയിലെ രണ്ടര ലക്ഷം വീടുകൾ സമ്പർക്കം ചെയ്തു .
പാർട്ടി - മോർച്ച കമ്മറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ വീടുകളിൽ
ഒരു ലക്ഷം ദേശീയ പതാകകൾഎത്തിച്ചു നൽകി.പ്രചാരണത്തിന്റെ ഭാഗമായി സമൂഹത്തിലെ നിരവധി പ്രധാന വ്യക്തിത്വങ്ങൾക്ക് ദേശീയ പതാകകൾ നൽകി ഹർഘർ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ചു .
ഓഗസ്റ്റ് 13 ന് ജില്ലയിലെ 1500 ബൂത്ത് കേന്ദ്രങ്ങളിൽ പ്രഭാതഭേരിയുമായി പ്രവർത്തകർ ദേശീയ പതാക ഉയർത്തി .ജില്ല , മണ്ഡലം , പഞ്ചായത്ത് ,ഏരിയ ഓഫീസുകളിൽ പാർട്ടി അദ്ധ്യക്ഷന്മാർ ദേശീയപതാക ഉയർത്തി .
ആലപ്പുഴ നഗര കേന്ദ്രത്തിൽ യുവമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
തിരംഗാ യാത്ര യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ , മഹിളാ മോർച്ച ജില്ലാ
കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വന്ദേമാതരറാലി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ എന്നിവർ ഉദ്ഘാടനം ചെയ്തു .
പതാകയുടെ വിതരണത്തിനായി പാർട്ടിയുടെജില്ലാ , മണ്ഡലം ഓഫീസുകളിൽ കൗണ്ടറുകൾ ആരംഭിച്ചു .പഞ്ചായത്ത് ,ഏരിയയിലെ 110 കേന്ദ്രങ്ങളിൽ ത്രിവർണ്ണ പതാകാ പദയാത്രകളും ,സംഗമങ്ങളും ,ഇരുചക്ര വാഹനറാലികളും സംഘടിപ്പിച്ചു .
കുട്ടനാട് കൈനകരിയിൽ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബോട്ടുകളിൽ ത്രിവർണ്ണത്താൽ അലങ്കരിച്ചു കൊണ്ട് ജലതിരംഗാ യാത്ര സംഘടിപ്പിച്ചു .ബൂത്ത് കേന്ദ്രങ്ങളിൽ പൂർവ്വ സൈനികരെ ആദരിച്ചു .ജില്ലയിൽ ബിജെപി ജില്ലാ പ്രസിഡന്റ്
എം വി ഗോപകുമാർ ,മേഖലാ പ്രസിഡന്റ് കെ.സോമൻ ,ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ ,ജില്ലാ ജനറൽ സെക്രട്ടറിമാരായവിമൽ രവീന്ദ്രൻ ,എൽ പി ജയചന്ദ്രൻ ,അമൃത് മഹോത്സവ സമിതി കോ ഇൻചാർജ്ജ്മാരായജി.വി നോദ് കുമാർ , സജു ഇടക്കല്ലിൽ , അരുൺ അനിരുദ്ധൻഎന്നിവർ നേതൃത്വം നൽകി .