ൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജൻ ഉദ്ഘാടനം ചെയ്തു.

ബഹുസര്വരതയാണ് ഇന്ത്യയുടെ മഹത്വമെന്നും വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് നമ്മുടെ രാജ്യമെന്നും അത് കാത്ത് സൂക്ഷിച്ച് ലോകത്തേ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായി നിലകൊള്ളാൻ കഴിയണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കൾച്ചറൽ ഫോറം ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടൻ ആമുഖ പ്രഭാഷണം നടത്തി. രാജ്യം ഒന്നിച്ച് നിന്ന് നേടിയ സ്വാതന്ത്ര്യത്തിന്റെ 76 ആം പുലരി ആഘോഷിക്കുമ്പോൾ ഈ നാടിനായി ജീവൻ ബലിയർപ്പിച്ചവരെയും ലോകത്തിനു മുന്നിൽ അഭിമാനകരമായ അസ്തിത്വം ഇന്ത്യയ്ക്ക് ഉണ്ടാകാൻ ജീവിതം മാറ്റി വച്ചവരെയും ഓർക്കണമെന്നും തിരുത്തപ്പെടാത്ത ചരിത്രങ്ങൾ പുതിയ തലമുറയ്ക്ക് പകർന്ന് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ അമൻ ഫർഹാൻ, ആയിഷ ഹന, ജേക്കബ് ജോസഫ് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സി.ജി റിസോർസ് പേർസൺ ഫൈസൽ അബൂബക്കർ ക്വിസ് പ്രോഗ്രാം നിയന്ത്രിച്ചു. കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി മഖ്ബൂൽ അഹമ്മദ്, സെക്രട്ടറിമാരായ അബ്ദുറഹീം വേങ്ങേരി, റസിഖ് എൻ, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി ഹാരിസ് പുതുക്കൂൽ, ട്രഷറർ അംജദ് കൊടുവള്ളി, ജില്ലാക്കമ്മറ്റിയംഗങ്ങളായ റബീഅ് സമാൻ, ഷാനിൽ അബ്ദുല്ല, മുഹ്‌സിൻ ഓമശ്ശേരി, സൈനുദ്ദിൻ നാദാപുരം തുടങ്ങിയവർ സംസാരിച്ചു.