- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഴിവുള്ളത് അഞ്ചുലക്ഷം തസ്തികകളിൽ; ആളെ കിട്ടാതെ വലഞ്ഞ് ആസ്ട്രേലിയയും; നഴ്സുമാർക്കും അദ്ധ്യാപകർക്കുമുള്ള നിയന്ത്രണങ്ങൾ നീക്കാൻ ഒരുങ്ങി ആസ്ട്രേലിയ; ഇന്ത്യാക്കാർക്ക് മറ്റൊരു രാജ്യത്തേക്ക് കൂറ്റി സുവർണ്ണാവസരം തെളിയുന്നു
ഇന്ത്യാക്കാർക്ക് വിദേശങ്ങളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുങ്ങുകയാണ്. രാജ്യത്തേക്ക് വിദേശ തൊഴിലാളികളെ കൂടുതലായി ആകർഷിക്കാൻ ആസ്ട്രേലിയ തയ്യാറായതോടെ നിരവധി അവസരങ്ങളാണ് ഇന്ത്യാക്കാർക്ക് മുൻപിൽ തുറക്കപ്പെട്ടിരിക്കുന്നത്. നിലവിൽ 1,60,000 വിദേശ തൊഴിലാളികെ മാത്രമാണ് ആസ്ട്രേലിയ ഒരു വർഷം അനുവദിക്കുന്നത്. ഈ പരിധി ഉയർത്തുന്ന കാര്യം പരിഗണിക്കുന്നതായി സ്‌കിൽസ് ആൻഡ് ട്രയിനിങ് മന്ത്രി ബ്രെൻഡൻ ഓ കൊണോർ കഴിഞ്ഞ ദിവസം അറിയിച്ചു.
പ്രത്യേകം നൈപുണികൾ ആവശ്യമായ മേഖലകളിലേക്കായിരിക്കും കൂടുതൽ വിദേശ തൊഴിലാളികളെ നിയമിക്കുക. ഇതിൽ ആരോഗ്യ സംരക്ഷണ മേഖലയിലെ ജീവനക്കാർ, ഐ ടി വിദഗ്ദ്ധർ എന്നിവർ ഉൾപ്പെടും. കോവിഡ് പ്രതിസന്ധിമൂലം പല മേഖലകളിലും ജീവനക്കാരുടെ ക്ഷാമം അനുഭവപ്പെട്ടതോടെയാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തതെന്ന് സിൻഹുവാ ന്യുസ് റിപ്പോർട്ട് ചെയ്യുന്നു.
ആസ്ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സി (എ ബി എസ്) ന്റെ കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ മേയിൽ ആസ്ട്രേലിയയിൽ ആകെ ഉണ്ടായിരുന്ന ജോലി ഒഴിവുകൾ 4,80,100 ആയിരുന്നു. 2020-ൽ ആസ്ട്രേലിയ അതിന്റെ അതിർത്തികൾ അടക്കുന്നതിനു മുൻപുണ്ടായിരുന്നതിനേക്കാൾ 100 ശതമാനം അധികമാണ് ഈ ഒഴിവുകൾ വിദേശ തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സെപ്റ്റംബറിൽ വിവിധ ട്രേഡ് യൂണിയനുകൾ, തൊഴിലുടമകൾ എന്നിവരുമായി ചർച്ച ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ആസ്ട്രേലിയ അഭിമുഖീകരിക്കുന്ന നൈപുണി ക്ഷാമം പരിഹരിക്കുന്നതിന് അത്യധികമായി അദ്ധ്വാനം ചെയ്യേണ്ടി വരുമെന്ന് വ്യക്തമാക്കിയ മന്ത്രി, തദ്ദേശവാസികൾക്ക് പരിശീലനം നൽകി ഇത് പരിഹരിക്കുന്നതിനാകും മുൻഗൺന നൽകുക എന്നും പറഞ്ഞിരുന്നു. അതേസമയം വിദേശ തൊഴിലാളികൽ ചൂഷണം ചെയ്യപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. നൈപുണികളുള്ള ജീവനക്കാരുടെ കാര്യത്തിൽ ക്ഷാമം ഉണ്ടെങ്കിലും യോഗ്യതാ മാനദണ്ഡങ്ങളുടെ നിലവാരം കുറയ്ക്കുകയില്ലെന്നു മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ തൊഴിലാളികളോടുള്ള നയത്തിൽ വരുത്തുന്ന നയത്തിന്റെ ഭാഗമായി കുടിയേറ്റ നിയമങ്ങളിലും ചില അയവുകൾ വരുത്തിയേക്കും എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. പരമ്പരാഗത വ്യാപാരമേഖല,ആധുനിക ഉത്പാദന മേഖല, ചില്ലറ വിൽപന മേഖല, ടൂറിസം, ടെക് വ്യവസായം, വൃദ്ധ സംരക്ഷണം, ഡോക്ടർമാർ, നഴ്സുമാർ എന്നിവിടങ്ങളിലാണ് ഇപ്പോൾ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്നത്.
മറുനാടന് മലയാളി ബ്യൂറോ