- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിന്റെ നഗരവീഥികളെ അമ്പാടിയാക്കി ശോഭായാത്ര; വൻജനപങ്കാളിത്തം
കണ്ണൂർ: നാടും നഗരവും അമ്പാടിയാക്കി ഭക്തിയുടെ നിറവിൽ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷം. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ശോഭായാത്രകളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. മുത്തുക്കുട, വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, കൃഷ്ണവേഷങ്ങൾ തുടങ്ങിയവ ശോഭായാത്രയ്ക്ക് മിഴിവേകി. ശോഭായാത്ര ദർശിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പതിനായിരങ്ങളാണ് എത്തിച്ചേർന്നത്.
ജീവിതത്തിൽ നമുക്ക് മുന്നോട്ട് പോകാൻ വേണ്ടത് നിരന്തരമായ ഭക്തിയാണെന്ന് അഴീക്കോട് ശാന്തിമഠം അധിപൻ സ്വാമി ആത്മചൈതന്യ കണ്ണൂരിലെ ശോഭായാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കേവലം ഉത്സവ ദിവസങ്ങളിൽ മാത്രമല്ല നാം ഭഗവാനെ സ്മരിക്കേണ്ടത്. ജീവിതത്തിലുടനീളം നാം ഭഗവാനിൽ വിശ്വാസമുള്ളവരായിരിക്കണം. ഭൂമിയിൽ എപ്പോഴെല്ലാം അധർമ്മം നടമാടിയിട്ടുണ്ടോ അപ്പോഴെല്ലാം അവതാരങ്ങൾ ജന്മമെടുത്തിട്ടുണ്ട്. അത്തരം അവതാരങ്ങളുടെ ജന്മം ഇപ്പോഴും നമുക്ക് കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിട്ട. അണ്ടർ സെക്രട്ടറി ഡോ. പി. നാരായണൻ ഗോകുല പതാക കൈമാറി.
ആർഎസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, കെ.കെ. വിനോദ് കുമാർ, എ. ദാമോദരൻ, ഭാഗ്യശീലൻ ചാലാട്, കെ.ജി. ബാബു, അർച്ചന വണ്ടിച്ചാൽ, ഡോ. പ്രമീള ജയറാം, ഭർഗവൻ തുടങ്ങിയവർ നേതൃത്വം നൽകി.




