- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്ത് വർഗീയകലാപത്തിലെ കൊടും കുറ്റവാളികളെ വിട്ടയച്ചതിനെതിരെ എസ് യു സി ഐ
തൃപ്പൂണിത്തുറ:2002 ലെ ഗുജറാത്ത് വർഗീയ കലാപകാലത്ത് ബിൽക്കിസ് ബാനു എന്ന ഗർഭിണിയായ വനിതയെ ബലാത്സംഗം ചെയ്യുകയും അവരുടെ കുട്ടിയെ കൊല ചെയ്തതുമുൾപ്പെടെയുള്ള കൂട്ടക്കൊലകളും ബലാത്സംഗങ്ങളും ചെയ്തതിന് ജീവപര്യന്തം തടവിന് ശിക്ഷിച്ച 11 കുറ്റവാളികളെ വിട്ടയച്ചത് അങ്ങേയറ്റം അപലപനീയവും ഞെട്ടിപ്പിക്കുന്നതുമാണ്.
എന്തോ മഹത്തായ കർമ്മം ചെയ്തവരെന്നവണ്ണം ബിജെപി നേതാക്കളും പ്രവർത്തകരും അവരെ ഹാരമണിയിക്കുകയും മധുരം വിതരണം ചെയ്ത് ആദരിച്ചതുമാണ് കൂടുതൽ ഞെട്ടിപ്പിക്കുന്നത്. നിയമപരവും ധാർമികവും നൈതികവുമായ സകല നിഷ്ട കളെയും ലംഘിച്ച്, കൊടുംപാതകങ്ങൾ ചെയ്തുകൊണ്ട് ബിജെപി നേതാക്കളെ സേവിക്കുന്ന നിഷ്ഠൂരരായ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയും പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണിത്. മാത്രമല്ല, ഈ വിപൽക്കരമായ സംഭവം അപകടകരമായ ഒരു കീഴ്‌വഴക്കവുമാവും. ബിജെപി സർക്കാരിന്റെ അങ്ങേയറ്റത്തെ അധാർമ്മികവും നിയമവിരുദ്ധവുമായ ഈ നടപടിക്കെതിരെ പ്രതിഷേധം ഉയർത്താൻ ഏവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.