- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി : അതിജീവിതയ്ക്കെതിരായ കോടതി പരാമർശം സാമൂഹ്യ വിരുദ്ധം - അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന
തൃപ്പൂണിത്തുറ : ലൈംഗിക പീഡന പരാതിയിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കൊണ്ട് അതിജീവിതയ്‌ക്കെതിരായി കോടതി നടത്തിയ പരാമർശം അങ്ങേയറ്റം സാമൂഹ്യ വിരുദ്ധമാണ്. സിവിക് ചന്ദ്രനെതിരെയുള്ള ബലാത്സംഗക്കേസിൽ കുറ്റാരോപിതന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള കോഴിക്കോട് സെഷൻസ് കോടതി പരാമർശങ്ങൾ അങ്ങേയറ്റം സ്ത്രീവിരുദ്ധവു0 പ്രതിഷേധാർഹവുമാണ്.
എസ്. സി/ എസ്. റ്റി.അതിക്രമവു0 ബലാത്സംഗവു0 ഉൾപ്പെട്ട ഒരു കേസിൽ ഇവ്വിധത്തിൽ ജാമ്യം അനുവദിക്കുന്നതു തന്നേ കോടതികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. അതോടൊപ്പം കുറ്റാരോപിതൻ സമർപ്പിച്ച ഒരു ഫോട്ടോ കണ്ട്,പെൺകുട്ടി വസ്ത്രധാരണത്തിൽ കൂടി അയാളെ പ്രലോഭിപ്പിച്ചു;അതിനാൽ 354 വകുപ്പ് നിലനിലക്കില്ല എന്ന പരാമർശം സ്ത്രീവിരുദ്ധവു0, തന്റെ പരിധിയിൽ അല്ലാത്ത ഒരു കേസിനെ സംബന്ധിച്ചു തെറ്റായ സൂചനകൾ നൽകി പ്രതിക്കൊപ്പ0 ചേരുന്ന തരത്തിലുള്ളതുമാണ്. മാത്രമല്ല സ്ത്രീ പീഡന കേസുകളിലോ, ജാമ്യ അപേക്ഷകളിലോ വിധി പുറപ്പെടുവിക്കുമ്പോൾ അവശ്യ0 പാലിക്കപ്പെടേണ്ടതായി സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്ക് കടക വിരുദ്ധവുമാണ്.
പ്രസ്തുത കേസിൽ കുറ്റാരോപിതൻ ഉന്നതസ്ഥാനീയനു0, സമൂഹത്തിൽ സ്വാധീനം ഉള്ളയാളുമാണ്. പരാതിക്കാരി ദുർബ്ബലവിഭാഗത്തിൽ പെടുന്ന ഒരു സ്ത്രീയാണ്. കോടതികൾ നിരുത്തരവാദപരമായി നടത്തുന്ന ഇത്തരം അഭിപ്രായങ്ങൾ ,സ്ത്രീകളെ ഒരു പരാതി ഉന്നയിക്കുന്നതിൽ നിന്നു പോലും തടയുകയും നിരന്തര0 നീതിനിഷേധത്തിന്റെ ഇരകളാക്കി മാറ്റുകയും ചെയ്യു0.
ഇത്തരം ഒരു പ്രസ്താവനയിലൂടെ, ഏറെ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ നിർവ്വഹിക്കേണ്ടുന്ന ന്യായാന്യായ വിചിന്തനത്തിന് താൻ യോഗ്യനല്ല എന്ന് ആ ജഡ്ജി തെളിയിച്ചിരിക്കുകയാണ്. സാമൂഹ്യ വിരുദ്ധവും നീതിക്കും നിയമത്തിനും നിരക്കാത്തതുമായ കോടതി പരാമർശത്തിനെതിരെ അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
കോഴിക്കോട് സെഷൻസ് കോടതി സിവിക് ചന്ദ്രന് അനുവദിച്ചിരിക്കുന്ന നീതിപൂർവ്വകമല്ലാത്ത ജാമ്യം റദ്ദ് ചെയ്യുവാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് എ ഐ എം എസ് എസ് ആവശ്യപ്പെടുന്നു.