- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹിയിൽ പോയി മദ്യപിച്ചിട്ട് ആറുകുപ്പി മദ്യവുമായി കണ്ണൂർ ഡിപ്പോയിൽ; പിടിയിലായ കെ സ്വിഫ്റ്റ് ഡ്രൈവർ റിമാൻഡിൽ
കണ്ണൂർ: ഡ്യൂട്ടിക്കിടെ കണ്ണൂർ ഡിപ്പോയിൽ മാഹി മദ്യവുമായി എത്തുകയും മദ്യപിച്ചു വാഹനം ഓടിക്കാൻ ശ്രമിക്കുകയും ചെയ്ത കെ.എസ്.ആർ.ടി.സികെ. സ്വിഫ്റ്റ് ഡ്രൈവറെ കോടതി റിമാൻഡ് ചെയ്തു. കണ്ണൂർ ടൗൺ പൊലീസാണ് ആറു കുപ്പി മാഹി മദ്യവുമായി കൊല്ലം സ്വദേശിയായ എസ്.ഷാജുവിനെ അറസ്റ്റു ചെയ്തത്.
തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് വന്ന കെ.സ്വിഫ്റ്റിന്റെ താൽകാലിക ഡ്രൈവറാണ് ഷാജു. രാവിലെ ഡിപ്പോയിൽ ബസ് ലാൻഡ് ചെയ്തതിനു ശേഷം ഇയാൾ മാഹിയിൽ പോയി മദ്യപിക്കുകയും ആറു കുപ്പി മദ്യം വാങ്ങി ഡിപ്പോയിലേക്ക് വരികയുമായിരുന്നു.
ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ ഡിപ്പോ അധികൃതർ തടയുകയും സംശയം തോന്നി ബാഗ് പരിശോധിക്കുകയുമായിരുന്നു. ഈയവസരത്തിലാണ് ബാഗിൽ നിന്നും കുപ്പി കണ്ടെത്തിയത്.
ഉടൻ ഡിപ്പോ അധികൃതർ കണ്ണൂർ ടൗൺ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. തിരുവനന്തപുരത്തു നിന്നും നിത്യവും കണ്ണുരിലേക്കും തിരിച്ചും നിരവധിയാളുകളാണ് കെ. സ്വിഫ്റ്റിൽ സഞ്ചരിക്കുന്നത്. ഈ ബസ് നിരന്തരം അപകടത്തിൽപ്പെടുന്നത് വാർത്തയായിരുന്നു.




