- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യന് മരണമില്ലെന്ന് ആരു പറഞ്ഞു? ഇതുവരെ ആയുസ്സ് പകുതിയായിരിക്കുന്നെന്ന് ശാസ്ത്രജ്ഞർ; ഇനി സൂര്യന്റെ വലുപ്പം കൂടും; പിന്നെ അന്ത്യമടുക്കും
സൂര്യൻ മദ്ധ്യവയസ്‌കനാണെന്ന് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ഇ എസ് എ) ഗായ്യ എന്ന ബഹിരാകാശ യാനമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, സൂര്യൻ തന്റെ അന്ത്യമടുക്കുമ്പോഴേക്കും ചീർത്ത് വീർക്കുമെന്നും ഭൂമിയെ നശിപ്പിക്കുമെന്നും ഈ യാനം കണ്ടെത്തിയ വിവരങ്ങൾ പ്രവചിക്കുന്നു. എന്നാൽ, ഇത് അടുത്ത 500 കോടി വർഷക്കാലത്തിനുള്ളിൽ നടക്കില്ലെന്നും പ്രവചനത്തിലുണ്ട്.
സൂര്യന്റെ ഇപ്പോഴത്തെ പ്രായം 4.57 ബില്യൺ (457 കോടി) വർഷമാണെന്നാണ് ഗായ്യ കണക്കുകൂട്ടുന്നത്. സൂര്യന്റെ പിണ്ഡത്തേയും അതിലെ രാസഘടനയേയും അവലോകനം ചെയ്താണ് ഭാവിയിൽ സൂര്യനുണ്ടാകുന്ന പരിണാമം ഈ യാനം കണ്ടെത്തിയിരിക്കുന്നത്. സൂര്യന്റെ പ്രായം ഏകദേശം 1000 കോടി മുതൽ 1100 കോടി വർഷങ്ങൾ വരെയാകുമ്പോൾ അതിന് അന്ത്യവിശ്രമം കൊള്ളാനുള്ള സമയം എത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അപ്പോഴേക്കും വലിപ്പം വർദ്ധിച്ച് ഒരു ചുവന്ന ഭീകൻ ഗോളമായി സൂര്യൻ മാറിയിരിക്കും.
ആ സമയം മുതൽ സൂര്യന്റെ മരണം ആരംഭിക്കും. സാവധാനം അത് തണുത്ത് വിറങ്ങലിക്കുകയും മൃത നക്ഷത്രത്തിന്റെ ചൂടേറിയ അകക്കാമ്പൊടുകൂടിയ വെളുത്ത ഒരു കുള്ളൻ ഗ്രഹമായി സൂര്യതേജസ്സ് മാറും. നിലവിൽ മദ്ധ്യവയസ്സിൽ എത്തിയ സൂര്യൻ ഇപ്പോൾ സ്ഥിരത പുലർത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിൽ നിന്നും 9,30,000 മൈൽ അകലെയായാണ് ഗായ്യ സ്ഥിതി ചെയ്യുന്നത്. സൗരയൂഥത്തെ കുറിച്ചും മറ്റു നക്ഷത്രങ്ങളെ കുറിച്ചും ഉള്ള പഠനത്തിന് ഉതകുന്ന രണ്ട് ടെലെസ്‌കോപ്പുകളാണ് ഇതിലുള്ളത്.
സൂര്യൻ അതിന്റെ താപത്തിന്റെ പരമാവധിയിൽ എത്തുക അതിന് 800 കോടി വയസ്സുള്ളപ്പോഴായിരിക്കും എന്ന് ഗായ്യ പറയുന്നു. എന്നാൽ അത്തരമൊരു ഘട്ടത്തിൽ അത് ഭൂമിയെ കരിച്ചുകളയുമെന്ന വിശ്വാസം വെറും അബദ്ധ ധാരണയാണെന്നും ഗായ്യയുടെ റിപ്പോർട്ടിൽ പറയുന്നു. സൂര്യന് സമാനമായ നക്ഷത്രങ്ങളെ കുറിച്ചുള്ള പഠനത്തിലൂടെ മാത്രമെ സൂര്യനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്നാണ് ഗയ്യായുമായി ചേർന്ന് പ്രവർത്തിക്കുന്ന ബഹിരാകാശ ശാസ്ത്രജ്ഞ്ര് പറയുന്നത്.
മറ്റുപല നക്ഷത്രങ്ങളേയും അപേക്ഷിച്ച് സൂര്യനിൽ ഇരുമ്പിന്റെ അംശം കൂടുതലായുണ്ട്. അതുകൊണ്ടു തന്നെയാണ് സൂര്യന് കൂടുതൽ തിളക്കമുള്ളതും സമാനമായ ഘടനയും പ്രായവുമുള്ള നക്ഷത്രങ്ങളുടെ പഠനമാണ് പ്രധാനമായും ഗായ്യ ലക്ഷ്യം വയ്ക്കുന്നത്.
മറുനാടന് ഡെസ്ക്