കരുനാഗപ്പള്ളി: ഫാസിസത്തിനെതിരെ ജനാധിപത്യ പ്രക്ഷോഭം നടത്തിയതിന്റെ പേരിൽ തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ചിഫ് ജസ്റ്റിസിന് ജനകീയ ഹരജി സമർപ്പിക്കുന്നതിന്ന് വേണ്ടി വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി മണ്ഡലത്തിൽ ജനകീയ ഒപ്പ് ശേഖരണം ആരംഭിച്ചു.

എന്റെ റേഡിയോ അവതാരകനും സാമൂഹിക പ്രവർത്തകനുമായ രഘുനന്ദൻ മണ്ഡലതല ഉദ്ഘാടനം ചെയ്തു

മണ്ഡലം പ്രസിഡന്റ് അബ്ദുൽ സമദ് പുള്ളിയിൽ സെക്രട്ടറി എസ് എം മുഖ്താർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ കലാം, ബി എം സമീർ എന്നിവർ പങ്കെടുത്തു.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഒപ്പ് ശേഖരണം നടത്തി കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അൻസർ കൊച്ചുവീട്ടിൽ മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ എ ജലീൽ ,സദാനന്ദൻ ക്ലാപ്പന, ഷമീം ഓച്ചിറ, നിസാം കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകി