- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌ഫോടനത്തിൽ തകർന്ന് മുഖവുമായി കരയാതെ ഒറ്റയ്ക്ക് ആംബുലൻസിൽ ഇരിക്കുന്ന അഞ്ച് വയസുകാരൻ ലോകത്തോട് പറയുന്നത്; സിറിയയുടെ ദുരന്തം തുറന്നു പറയുന്ന ചിത്രം വൈറലായി
ഡമാസ്‌കസ്: സിറിയയിലെ അഭ്യന്തരയുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ ഈ അടുത്ത കാലത്തായി പുറത്ത് വന്നിരുന്നു. എന്നാൽ സിറിയ അനുഭവിച്ച് കൊണ്ടിരിക്കുന്ന ദുരന്തം തുറന്ന് പറയുന്ന മറ്റൊരു ചിത്രം അവയേക്കാളൊക്കെ നമ്മുടെ ഉള്ള് ചുട്ട് പൊള്ളിച്ച് കൊണ്ട് വൈറലാവുകയാണിപ്പോൾ. സ്‌ഫോടനത്തിൽ തകർന്ന മുഖവുമായി കരയാതെ ഒറ്റയ്ക്ക് ആംബുലൻസിൽ ഇരിക്കുന്ന ഒംറാൻ ഡാക്‌നീഷ് അഞ്ച് വയസുകാരന്റെ ചിത്രമാണിത്. തന്റെ രാജ്യത്ത് നിലനിൽക്കുന്ന നരകസമാനമായ അവസ്ഥയാണ് അവൻ ഇതിലൂടെ നിശ്ശബ്ദം ലോകത്തെ അറിയിച്ച് കൊണ്ടിരിക്കുന്നത്.തന്റെ ഹോം ടൗണായ ആലെപ്പോയിൽ നടന്ന ഒരു വ്യോമാക്രമണത്തെ തുടർന്നാണീ കുട്ടിക്ക് പരുക്കേറ്റിരിക്കുന്നത്. കുട്ടിയുടെ അച്ഛനമ്മമാരെക്കുറിച്ചോ മറ്റുള്ള കാര്യങ്ങളോ വെളിവായിട്ടില്ല. അമ്മയുടെ മടിത്തട്ടിലെന്ന പോലെ കുഞ്ഞുടുപ്പും ഷൂസുമണിഞ്ഞ് തുർക്കി തീരത്ത് ചേതനയറ്റ് കിടന്ന അയ്‌ലൻ കുർദിയെന്ന മുന്ന് വയസുകാരനായ സിറിയൻ ബാലന്റെ ചിത്രം കുറച്ചൊന്നുമായിരന്നില്ല കഴിഞ്ഞവർഷം ലോക മനസാക്ഷിയെ പിടിച്ച് കുലുക്കിയിരുന്നത്. വെറ
ഡമാസ്‌കസ്: സിറിയയിലെ അഭ്യന്തരയുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ ഈ അടുത്ത കാലത്തായി പുറത്ത് വന്നിരുന്നു. എന്നാൽ സിറിയ അനുഭവിച്ച് കൊണ്ടിരിക്കുന്ന ദുരന്തം തുറന്ന് പറയുന്ന മറ്റൊരു ചിത്രം അവയേക്കാളൊക്കെ നമ്മുടെ ഉള്ള് ചുട്ട് പൊള്ളിച്ച് കൊണ്ട് വൈറലാവുകയാണിപ്പോൾ. സ്‌ഫോടനത്തിൽ തകർന്ന മുഖവുമായി കരയാതെ ഒറ്റയ്ക്ക് ആംബുലൻസിൽ ഇരിക്കുന്ന ഒംറാൻ ഡാക്‌നീഷ് അഞ്ച് വയസുകാരന്റെ ചിത്രമാണിത്. തന്റെ രാജ്യത്ത് നിലനിൽക്കുന്ന നരകസമാനമായ അവസ്ഥയാണ് അവൻ ഇതിലൂടെ നിശ്ശബ്ദം ലോകത്തെ അറിയിച്ച് കൊണ്ടിരിക്കുന്നത്.തന്റെ ഹോം ടൗണായ ആലെപ്പോയിൽ നടന്ന ഒരു വ്യോമാക്രമണത്തെ തുടർന്നാണീ കുട്ടിക്ക് പരുക്കേറ്റിരിക്കുന്നത്. കുട്ടിയുടെ അച്ഛനമ്മമാരെക്കുറിച്ചോ മറ്റുള്ള കാര്യങ്ങളോ വെളിവായിട്ടില്ല.
അമ്മയുടെ മടിത്തട്ടിലെന്ന പോലെ കുഞ്ഞുടുപ്പും ഷൂസുമണിഞ്ഞ് തുർക്കി തീരത്ത് ചേതനയറ്റ് കിടന്ന അയ്‌ലൻ കുർദിയെന്ന മുന്ന് വയസുകാരനായ സിറിയൻ ബാലന്റെ ചിത്രം കുറച്ചൊന്നുമായിരന്നില്ല കഴിഞ്ഞവർഷം ലോക മനസാക്ഷിയെ പിടിച്ച് കുലുക്കിയിരുന്നത്. വെറും ചിത്രത്തിനുപ്പുറം സിറിയൻ അഭയാർത്ഥി പ്രശ്‌നങ്ങളുടെ നിസ്സഹായത കൂടിയായിരുന്നു യഥാർത്ഥത്തിൽ അന്ന് അയ്‌ലൻ കുർദി ലോകത്തോട് പറഞ്ഞത്. എന്നാൽ ഒരു അയ്‌ലൻ കുർദി മാത്രമല്ല പുറം ലോകം അറിയാത്ത സിറിയയിലെ എത്രയോ കുഞ്ഞുങ്ങൾ ഇന്നും എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ കഷ്ടപ്പെടുകയാണ്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് പ്രക്ഷോഭക്കാർ തകർത്ത കെട്ടിടത്തിൽ നിന്നും അധികൃതർ രക്ഷപ്പെടുത്തിയ ഒംറാൻ എന്ന അഞ്ച് വയസുകാരനായ സിറിയൻ ബാലന്റെ ചിത്രം.
സ്‌ഫോടനത്തിൽ തകർന്ന വീട്ടിൽ നിന്നും വീട്ടിൽ നിന്നും ഈ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. കെട്ടിടഅവശിഷ്ടങ്ങളുടെ പൊടി കുട്ടിയുടെ ശരീരത്തിൽ പറ്റിപ്പിടിച്ച് കിടക്കുന്നുണ്ട്.. ഇതിന് പുറമെ മുറിപ്പാടുകളും മുഖത്തിന്റെ ഒരു ഭാഗത്ത് രക്തം കട്ടപിടിച്ചിരിക്കുന്നതും കാണാം. തന്റെ നെററിയിലെ പൊടി അവൻ കൈകൊണ്ട് തുടച്ച് കളയുന്നത് വീഡിയോയിൽ കാണാം. ചില ഭാഗങ്ങളിൽ നിന്നും രക്തം ഒലിക്കുന്നുമുണ്ട്. കൈകൾ തന്റെ മടിയിൽ വച്ചാണ് ബാലന്റെ ഇരുപ്പ്. എന്നാൽ ഇത്രയൊക്കെ സഹിച്ചിട്ടും കുട്ടി കരയുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മറ്റ് മൂന്ന് കുട്ടികളെയും കൊണ്ട് വന്ന് ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിക്കുന്നത് വരെ അവൻ ക്ഷമയോടെ കാത്തിരിക്കുകയാണ്.
കാറ്റ്‌ഡോഗ് എന്ന ജനകീയ കാർട്ടൂൺ കഥാപാത്രത്തെ മുദ്രണം ചെയ്ത ഒരു ടീ ഷർട്ടാണീ കുട്ടി
ധരിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രം രക്തത്തിനും പൊടികൾക്കുമിടയിലൂടെ കാണാം. ബുധനാഴ്ച രാത്രി പകർത്ത് ഓൺലൈനിലിട്ട ഈ കുട്ടിയുടെ ചിത്രം വളരെ പെട്ടെന്നായിരുന്നു വൈറലായിത്തീർന്നത്. ഇതോടെ സിറിയയുടെ അവസ്ഥ എത്രമാത്രം ഭീകരമാണെന്ന തിരിച്ചറിവിൽ ലോകം ഒന്നുകൂടി സംഭ്രമത്തിലാവുകയും ചെയ്തു. റിബലുകളുടെ കസ്റ്റഡിയിലുള്ള ആലെപ്പോയിലെ ഈസ്റ്റേൺ സബർബിലെ ഒംറാന്റെ വീട് വ്യോമാക്രമണത്തിൽ തകർന്നതിനെ തുടർന്ന് കുട്ടിക്ക് തലയ്ക്ക് പരുക്കേറ്റിരുന്നുവെന്നാണ് എബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സിറിയൻ സിവിൽ ഡിഫെൻസസ് ഗ്രൂപ്പിൽ നിന്നുള്ള വളണ്ടിയർമാരായ വൈറ്റ് ഹെൽമറ്റ്‌സാണ് മറ്റ് മൂന്ന് കുട്ടികൾക്കൊപ്പം ഒംറാനെയും രക്ഷിച്ചിരിക്കുന്നത്. ഇവരെ പിന്നീട് എം10 ഹോസ്പിറ്റിലെത്തിക്കുകയായിരുന്നു. ഒംറാനെ ഇനിയും ഡിസ്ചാർജ് ചെയ്തിട്ടില്ല. കുട്ടിയുടെ അച്ഛനമ്മമാരെവിടെയാണെന്ന് ഡോക്ടർമാർക്ക് ഇനിയും അറിയാനായിട്ടില്ല. ഓൺലൈനിൽ ഒംറാന്റെ ദയനീയമായ ചിത്രം കണ്ട് നിരവധി പേരാണ് സഹതാപവും ഞെട്ടലും അരിശവും രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്. ബുധാനാഴ്ച രാത്രിയാണ് ഒംറാൻ ദഖ്‌നീഷും കുടംബവും താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് പ്രതിഷേധക്കാർ അക്രമം അഴിച്ച് വിട്ടത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി സർക്കാരും വിമതരും തമ്മിൽ ആലപ്പോയിൽ സംഘർഷം തുടർന്ന് വരികയാണ്. പക്ഷെ ഇതിനിടിയൽ പെട്ട് പോകുന്ന അയ്‌ലൻ കുർദിയെയും, ഒമ്‌റാൻ ദഖ്‌നീഷിനെയും പോലുള്ളവർ എന്താണ് സംഭവിക്കുന്നതെന്ന് പോലുമറിയാതെ പിഴിതെറിഞ്ഞ് പോവുന്നു.
യു.എൻ അഭയാർത്ഥി സമിതിയുടെ കണക്ക് പ്രകാരം ആഭ്യന്തര കലാപം മൂലം സിറിയയിൽ നിന്ന് നാട് വിട്ടവരുടെ കണക്ക് നാൽപത് ലക്ഷത്തിലപ്പുറം വരുമെന്നാണ്.