- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷണ പറക്കൽ പൊളിഞ്ഞത് ലോകത്തെ ഏറ്റവും വലിപ്പമുള്ള വിമാനത്തിന്റെ; ഹീലിയം നിറച്ച വിമാനം ബെഡ്‌ഫോർഡ്‌ഷെയറിൽ സാവധാനം ഇടിച്ചിറക്കി
ബെഡ്‌ഫോർഡ്‌ഷെയർ: ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പൽ പരീക്ഷണ പറക്കലിനിടയിൽ അടിയന്തിരമായി ഇടിച്ചിറക്കി. ഇത് രണ്ടാം തവണയാണ് വിമാനം പരീക്ഷണ പറക്കൽ നടത്തുന്നത്. വിമാനത്തിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് നിർമ്മാതാക്കളായ ഹൈബ്രിഡ് എയർ വെഹിക്കിൾസ് വ്യക്തമാക്കി. ലണ്ടനിലെ സ്വകാര്യ കമ്പനിയാണ് ഹൈബ്രിഡ് എയർ വെഹിക്കിൾസ്. ബെഡ്‌ഫോർഡ്‌ഷെയറിൽ സാവധാനമാണ് വിമാനം ഇടിച്ചിറക്കിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ വിമാനത്തിന്റെ കോക്പിറ്റിനാണ് തകരാറുണ്ടായിരിക്കുന്നത്. 300 അടി നീളവും 143 അടി വീതിയും 85 അടി ഉയരവുമുള്ള ഈ ആകാശക്കപ്പൽ ഭാവിയിലെ ആകാശ യാത്രകളുടെ ദിശമാറ്റും വിധത്തിൽ രൂപകൽപന ചെയ്യപ്പെട്ടതാണ്. എയർലാൻഡർ 10 എന്ന് പേരിട്ടിരിക്കുന്ന ഈ പടുകൂറ്റൻ വിമാനം ആറ് ഡബിൾഡക്കർ ബസ്സിനേക്കാൾ വലിപ്പമുള്ളതാണ്. 302 അടിയാണ് ഇതിന്റെ നീളം. ഹീലിയം നിറച്ച വിമാനമാണ് എയർലാൻഡർ 10. ഹീലിയം നിറച്ച ഈ വിമാനം യാത്രാ ആവശ്യങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവും. 1.3 ദശലക്ഷം ക്യുബിക് ഹീലിയമാണ് വിമാനത്തിൽ ഉപയ
ബെഡ്‌ഫോർഡ്‌ഷെയർ: ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പൽ പരീക്ഷണ പറക്കലിനിടയിൽ അടിയന്തിരമായി ഇടിച്ചിറക്കി. ഇത് രണ്ടാം തവണയാണ് വിമാനം പരീക്ഷണ പറക്കൽ നടത്തുന്നത്. വിമാനത്തിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് നിർമ്മാതാക്കളായ ഹൈബ്രിഡ് എയർ വെഹിക്കിൾസ് വ്യക്തമാക്കി. ലണ്ടനിലെ സ്വകാര്യ കമ്പനിയാണ് ഹൈബ്രിഡ് എയർ വെഹിക്കിൾസ്. ബെഡ്‌ഫോർഡ്‌ഷെയറിൽ സാവധാനമാണ് വിമാനം ഇടിച്ചിറക്കിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ വിമാനത്തിന്റെ കോക്പിറ്റിനാണ് തകരാറുണ്ടായിരിക്കുന്നത്.
300 അടി നീളവും 143 അടി വീതിയും 85 അടി ഉയരവുമുള്ള ഈ ആകാശക്കപ്പൽ ഭാവിയിലെ ആകാശ യാത്രകളുടെ ദിശമാറ്റും വിധത്തിൽ രൂപകൽപന ചെയ്യപ്പെട്ടതാണ്. എയർലാൻഡർ 10 എന്ന് പേരിട്ടിരിക്കുന്ന ഈ പടുകൂറ്റൻ വിമാനം ആറ് ഡബിൾഡക്കർ ബസ്സിനേക്കാൾ വലിപ്പമുള്ളതാണ്. 302 അടിയാണ് ഇതിന്റെ നീളം. ഹീലിയം നിറച്ച വിമാനമാണ് എയർലാൻഡർ 10. ഹീലിയം നിറച്ച ഈ വിമാനം യാത്രാ ആവശ്യങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവും.
1.3 ദശലക്ഷം ക്യുബിക് ഹീലിയമാണ് വിമാനത്തിൽ ഉപയോഗിക്കുന്നത്. ഒമ്പത് മീറ്റർ വീതിയും 11 മീറ്റർ നീളവുമുള്ള ചിറകാണ് വിമാനത്തിനുള്ളത്. 48 പേരെ മാത്രമേ വിമാനത്തിന് വഹിക്കാനാകൂ. ഇരുപതിനായിരം അടി ഉയരത്തിൽ ഇതിന് പറക്കാനാകും. മണിക്കൂറിൽ 92 മൈലാണ് പരമാവധി വേഗത. നിന്ന നിൽപിൽ കുത്തനെ ഉയരാനുവന്നതിനാൽ ഈ വിമാനത്തിന് റൺവേയുടെ ആവശ്യമില്ല. വെള്ളത്തിൽനിന്നോ മഞ്ഞുനിറഞ്ഞ സ്ഥലത്തുനിന്നോ മരുഭൂമിയിൽനിന്നോ ഇതിന് പറന്നുയരാനാവും. 2018ഓടെ ഇത്തം 12 വിമാനങ്ങൾ നിർമ്മിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
മുമ്പ് ജർമനിയിൽ നിർമ്മിച്ച ഹിൻഡർബർഗ് എന്ന വിമാനമായിരുന്നു ഇത്തരത്തിലുള്ള ഏറ്റവും വലിയ വിമാനം. അതിന്റെ വലിപ്പം 804 അടിയായിരുന്നു. ഈ വിമാനം നിലവിൽ ആരും ഉപയോഗിക്കുന്നില്ല.