ദാമ്പത്യത്തിൽ വഴക്കുണ്ടാകാൻ ഒരു നിമിഷം മതി. എങ്കിലും വിവാഹം കഴിഞ്ഞ് അതിന്റെ പുതുമ ഒന്നടങ്ങുന്നതുവരെ സാധാരണ ദമ്പതിമാർ ക്ഷമിക്കാറുണ്ട്. ഇവരുടെ ജീവിതത്തിൽ അതിനും അവസരമുണ്ടായില്ല. കല്യാണം കഴിഞ്ഞ് കാൽ മണിക്കൂർതികയുംമുമ്പ് അവർ അടിവീണു. അതും നിസ്സാരമായൊരു കേക്കിന്റെ പേരിൽ.

വിവാഹ വിരുന്നിനിടെ പരസ്പരം കേക്ക് നൽകുകയായിരുന്നു ഇരുവരും. വരൻ സ്‌നേഹത്തോടെ നൽകിയ കേക്ക് കഴിച്ച വധു, തന്റെ ഊഴമെത്തിയപ്പോൾ ഒരു തമാശ ഒപ്പിച്ചു. സ്പൂണിലെടുത്ത കേക്ക് തിന്നാൻ വരൻ മുന്നോട്ടായുന്നതനുസരിച്ച് അവർ സ്പൂൺ പിന്നിലേക്ക് വലിച്ചു.

തുടരെ തന്നെ പറ്റിക്കുന്നത് കണ്ട് വരന് തമാശയല്ല തോന്നിയതെന്നുമാത്രം. ദേഷ്യം വന്ന വരൻ വധുവിന്റെ കൈ തട്ടിമാറ്റി. ഏതായാലും ഈ വിവാഹ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്തെ പുതിയ തരംഗം.

ഈ വധുവിന്റെ ഇനിയുള്ള ജീവിതം എങ്ങനെയാകും എന്നതാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മൂക്കത്ത് ശുണ്ഠിയുള്ള വരനുമൊത്തുള്ള ജീവിതം സുഖകരമാകില്ലെന്ന് പലരും പറയുമ്പോൾ, മറ്റു പലരും ഈ വഴക്കിനെ തമാശയായി മാത്രം കണ്ടാൽ മതി എന്നുപദേശിക്കുന്നു.