- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരഭീഷണി വിട്ടുമാറാതെ തുർക്കി; രണ്ടിടങ്ങളിൽ നടന്ന ബോംബ് സ്‌ഫോടനങ്ങളിൽ 13 മരണം; അനേകർക്ക് പരിക്ക്; വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ച് സർക്കാർ
ഇസ്താംബുൾ: യൂറോപ്യൻ യൂണിയനിൽ അംഗത്വം ലഭിക്കണമെങ്കിൽ ഭീകരവാദത്തെ തള്ളിപ്പറയണമെന്ന ആവശ്യം ഇനിയും അംഗീകരിച്ചിട്ടില്ലാത്ത തുർക്കി വീണ്ടും പാഠം പഠിച്ചു. ഇസ്താംബുളിൽ രണ്ടിടത്തായുണ്ടായ ബോംബ് സ്‌ഫോടനങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു. അനേകർക്ക് പരിക്കേറ്റു. തുർക്കിഷ് ലീഗ് ഫുട്‌ബോൾ മത്സരത്തിനുശേഷം സ്‌റ്റേഡിയത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാർ ബോംബ് പൊട്ടിത്തെറച്ചാണ് ആദ്യ ആക്രമണമുണ്ടായത്. അടുത്തുള്ള മെക്ക പാർക്കിലായിരുന്നു രണ്ടാമത്ത സ്‌ഫോടനം. ബെസിക്റ്റാസും ബുറാസ്പറും തമ്മിലുള്ള ഫുട്‌ബോൾ മത്സരത്തിന് തൊട്ടുപിന്നാലെയായിരുന്നു സ്റ്റേഡിയത്തിന് പുറത്ത് ബോംബ് സ്‌ഫോടനമുണ്ടായത്. റയട്ട് പൊലീസിനെ ലക്ഷ്യമിട്ടുനടന്ന സ്‌ഫോടനത്തിൽ 13 പേർ മരിച്ചതായാണ് കണക്കാക്കുന്നത്. തൊട്ടുപിന്നാലെ അടുത്തുള്ള മെക്ക പാർക്കിൽ ചാവേർ പൊട്ടിത്തെറിച്ചു. തുടരെയുണ്ടായ സ്‌ഫോടനങ്ങൾ ആശങ്ക പരത്തുന്നതിനിടെ, ഇതുസംബന്ധിച്ച വാർത്തകൾ വിടുന്നതിന് തുർക്കിഷ് റേഡിയോയ്ക്കും ടെലിവിഷൻ ചാനലുകൾക്കും സർക്കാർ വിലക്കേർപ്പെടുത്തി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായതിന
ഇസ്താംബുൾ: യൂറോപ്യൻ യൂണിയനിൽ അംഗത്വം ലഭിക്കണമെങ്കിൽ ഭീകരവാദത്തെ തള്ളിപ്പറയണമെന്ന ആവശ്യം ഇനിയും അംഗീകരിച്ചിട്ടില്ലാത്ത തുർക്കി വീണ്ടും പാഠം പഠിച്ചു. ഇസ്താംബുളിൽ രണ്ടിടത്തായുണ്ടായ ബോംബ് സ്‌ഫോടനങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു. അനേകർക്ക് പരിക്കേറ്റു. തുർക്കിഷ് ലീഗ് ഫുട്‌ബോൾ മത്സരത്തിനുശേഷം സ്‌റ്റേഡിയത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാർ ബോംബ് പൊട്ടിത്തെറച്ചാണ് ആദ്യ ആക്രമണമുണ്ടായത്. അടുത്തുള്ള മെക്ക പാർക്കിലായിരുന്നു രണ്ടാമത്ത സ്‌ഫോടനം.
ബെസിക്റ്റാസും ബുറാസ്പറും തമ്മിലുള്ള ഫുട്‌ബോൾ മത്സരത്തിന് തൊട്ടുപിന്നാലെയായിരുന്നു സ്റ്റേഡിയത്തിന് പുറത്ത് ബോംബ് സ്‌ഫോടനമുണ്ടായത്. റയട്ട് പൊലീസിനെ ലക്ഷ്യമിട്ടുനടന്ന സ്‌ഫോടനത്തിൽ 13 പേർ മരിച്ചതായാണ് കണക്കാക്കുന്നത്. തൊട്ടുപിന്നാലെ അടുത്തുള്ള മെക്ക പാർക്കിൽ ചാവേർ പൊട്ടിത്തെറിച്ചു. തുടരെയുണ്ടായ സ്‌ഫോടനങ്ങൾ ആശങ്ക പരത്തുന്നതിനിടെ, ഇതുസംബന്ധിച്ച വാർത്തകൾ വിടുന്നതിന് തുർക്കിഷ് റേഡിയോയ്ക്കും ടെലിവിഷൻ ചാനലുകൾക്കും സർക്കാർ വിലക്കേർപ്പെടുത്തി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.
രണ്ടുതവണ സ്‌ഫോടനമുണ്ടായ വിവരം ആഭ്യന്തര മന്ത്രി സുലൈമാൻ സൊയ്‌ലുവാണ് പുറത്തുവിട്ടത്. ബെസിക്റ്റാസ് സ്പോർട്സ് സ്‌റ്റേഡിയത്തിൽനിന്ന് മത്സരം കഴിഞ്ഞ് കാണികൾ മടങ്ങുമ്പോഴാണ് ആദ്യ സ്‌ഫോടനമുണ്ടായത്. സ്‌റ്റേഡിയത്തിന് പുറത്തുനിർത്തിയിട്ടിരുന്ന പൊലീസ് ബസിനെയാണ് ഭീകരർ ലക്ഷ്യമിട്ടത്. 13 പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ 20 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സ്‌റ്റേഡിയത്തോട് ചേർന്നുതന്നെയുള്ള പാർക്കിൽ തൊട്ടുപിന്നാലെ സ്‌ഫോടനമുണ്ടായതും പരിഭ്രാന്തി പരത്തി.
ഫുട്‌ബോൾ കാണാൻ വന്നവർക്കാർക്കും സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പൊലീസുദ്യോഗസ്ഥരെ അങ്കാറയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൊയ്‌ലു പറഞ്ഞു. ചാനലുകളിലുടെ സ്‌ഫോടനത്തിന്റെ വാർത്തകൾ വന്നുതുടങ്ങിയതോടെയാണ് ദേശീയ സുരക്ഷയുടെ പേരിൽ വാർത്തകൾക്ക് സർക്കാർ വിലക്കേർപ്പെടുത്തിയത്.
സ്‌ഫോടനങ്ങൾക്കുശേഷം വെടിയൊച്ചകൾ കേട്ടതായും വാർത്തകൾ പരന്നിരുന്നു. എന്നാൽ, അത്തരം വാർത്തകൾ അധികൃതർ നിഷേധിച്ചു.