- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരേയും ഞാൻ തീർക്കുമെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട ശേഷം മെൽബണിലെ ഫുട്പാത്തിലൂടെ കാറോടിച്ച് യുവാവ് കൊന്നത് ഒരു കുട്ടിയടക്കം നാലു പേരെ; 25 പേർക്ക് ഗുരുതര പരിക്ക്
മെൽബൺ: തീർത്തും അവിശ്വസനീയമായതിനായിരുന്നു മെൽബൺ സാക്ഷ്യം വഹിച്ചത്. ഫുട്പാത്തിലൂടെ നടന്ന് നീങ്ങിയവരെ ചീറിപാഞ്ഞെത്തിയ കാർ ഇടിച്ചു തെറുപ്പിച്ചു. ഇതിൽ പിഞ്ചു കുട്ടിയടക്കം നാലുപേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. കാറോടിച്ചയാളെ പൊലീസ് ഉടനെ പൊക്കി. ഇതോടെയാണ് അപകടം മനപ്പൂർവ്വമുണ്ടാക്കിയതെന്ന് പൊലീസിന് വ്യക്തമായത്. ആദ്യം എല്ലാവരേയും തീർക്കുമെന്ന് യുവാവ് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു. അതിന് ശേഷമായിരുന്നു കാറുമായി തെരുവിലിറങ്ങിയത്. ഫുട്പാത്തിലൂടെ ഓടിച്ച് കയറ്റി അതിക്രമം കാട്ടിയത് ദിമിത്രിയോസ് ജിമ്മി എന്ന ഇരുപത്തിയാറുകാരനാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം. ചില കുടുംബ പ്രശ്‌നങ്ങളുമായി കഴിഞ്ഞ ആഴ്ച ഈ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് നഗരത്തിൽ കാറോടിച്ച് അതിക്രമം കാട്ടിയത്. ഇയാൾ മാനസിക രോഗിയാണെന്ന സംശയം പൊലീസിനുണ്ട്. അറസ്റ്റിലായ യുവാവ് മയക്കുമരുന്നിനും അടിമയാണ്. സഹോദരനേയും അമ്മയുടെ മുൻകാമുകനേയും ആക്രമിച്ചതിനായിരുന്നു കഴിഞ്ഞ ആഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തത
മെൽബൺ: തീർത്തും അവിശ്വസനീയമായതിനായിരുന്നു മെൽബൺ സാക്ഷ്യം വഹിച്ചത്. ഫുട്പാത്തിലൂടെ നടന്ന് നീങ്ങിയവരെ ചീറിപാഞ്ഞെത്തിയ കാർ ഇടിച്ചു തെറുപ്പിച്ചു. ഇതിൽ പിഞ്ചു കുട്ടിയടക്കം നാലുപേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. കാറോടിച്ചയാളെ പൊലീസ് ഉടനെ പൊക്കി. ഇതോടെയാണ് അപകടം മനപ്പൂർവ്വമുണ്ടാക്കിയതെന്ന് പൊലീസിന് വ്യക്തമായത്.
ആദ്യം എല്ലാവരേയും തീർക്കുമെന്ന് യുവാവ് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു. അതിന് ശേഷമായിരുന്നു കാറുമായി തെരുവിലിറങ്ങിയത്. ഫുട്പാത്തിലൂടെ ഓടിച്ച് കയറ്റി അതിക്രമം കാട്ടിയത് ദിമിത്രിയോസ് ജിമ്മി എന്ന ഇരുപത്തിയാറുകാരനാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം. ചില കുടുംബ പ്രശ്‌നങ്ങളുമായി കഴിഞ്ഞ ആഴ്ച ഈ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് നഗരത്തിൽ കാറോടിച്ച് അതിക്രമം കാട്ടിയത്. ഇയാൾ മാനസിക രോഗിയാണെന്ന സംശയം പൊലീസിനുണ്ട്.
അറസ്റ്റിലായ യുവാവ് മയക്കുമരുന്നിനും അടിമയാണ്. സഹോദരനേയും അമ്മയുടെ മുൻകാമുകനേയും ആക്രമിച്ചതിനായിരുന്നു കഴിഞ്ഞ ആഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അമ്മയുടെ മുൻകാമുകന്റെ ഫ്‌ളാറ്റിലെത്തി ബൈബിൾ കത്തിച്ച ശേഷം 76-കാരന്റെ നേരെ വലിച്ചെറിയുകയായിരുന്നു.