- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വംശീയ സ്ഥാനാർത്ഥിയുടെ സാധ്യത വർധിപ്പിച്ച് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പാരീസിൽ വീണ്ടും ഭീകരാക്രമണം; ഒരു പൊലീസ് ഓഫീസറും ഭീകരനും കൊല്ലപ്പെട്ടു; മൂന്ന് വർഷത്തിനിടയിൽ ഫ്രഞ്ച് തലസ്ഥാനത്ത് നടക്കുന്ന ആറാമത്തെ ആക്രമണം
പാരീസ്: ലോകത്തെ ഞെട്ടിച്ച് കൊണ്ട് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ വീണ്ടും കടുത്ത ഭീകരാക്രമണം. ഇപ്രാവശ്യം പാരീസിലെ ചാംപ്സ് എലിസീസിൽ ഓഡി കാറിൽ എത്തിയ ഭീകരർ കലാഷ്നിക്കോവ് തോക്കുപയോഗിച്ച് വെടിയുതിർത്തായിരുന്നു ആക്രമണം നടത്തിയത്. ഇതിനെ തുടർന്ന് ഒരു പൊലീസുകാരൻ വെടിയേറ്റ് മരിക്കുകയും മറ്റ് രണ്ട് ഓഫീസർമാർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് ഭീകരനും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഫ്രാൻസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കവെയാണ് ഇന്നലെ വൈകുന്നേരം ആക്രമണം നടന്നിരിക്കുന്നത്. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വംശീയ സ്ഥാനാർത്ഥിയായ നാഷണൽ ഫ്രന്റിന്റെ മരിനെ ലി പെൻ വിജയിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണെന്നും സൂചനയുണ്ട്. മൂന്ന് വർഷത്തിനിടയിൽ ഫ്രഞ്ച് തലസ്ഥാനത്ത് ഇത് ആറാം വട്ടമാണ് ആക്രമണം നടക്കുന്നത്. ഇന്നലെ വൈകുന്നേരം നടന്ന ആക്രമണത്തിന് പുറകിൽ ഐസിസുകാരനായ കരിം സി(39) യാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. 2001ൽ പൊലീസ് ഓഫീസർമാരെ കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ 20 വർഷത്തേക്ക
പാരീസ്: ലോകത്തെ ഞെട്ടിച്ച് കൊണ്ട് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ വീണ്ടും കടുത്ത ഭീകരാക്രമണം. ഇപ്രാവശ്യം പാരീസിലെ ചാംപ്സ് എലിസീസിൽ ഓഡി കാറിൽ എത്തിയ ഭീകരർ കലാഷ്നിക്കോവ് തോക്കുപയോഗിച്ച് വെടിയുതിർത്തായിരുന്നു ആക്രമണം നടത്തിയത്. ഇതിനെ തുടർന്ന് ഒരു പൊലീസുകാരൻ വെടിയേറ്റ് മരിക്കുകയും മറ്റ് രണ്ട് ഓഫീസർമാർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
തുടർന്ന് ഭീകരനും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഫ്രാൻസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കവെയാണ് ഇന്നലെ വൈകുന്നേരം ആക്രമണം നടന്നിരിക്കുന്നത്. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വംശീയ സ്ഥാനാർത്ഥിയായ നാഷണൽ ഫ്രന്റിന്റെ മരിനെ ലി പെൻ വിജയിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണെന്നും സൂചനയുണ്ട്. മൂന്ന് വർഷത്തിനിടയിൽ ഫ്രഞ്ച് തലസ്ഥാനത്ത് ഇത് ആറാം വട്ടമാണ് ആക്രമണം നടക്കുന്നത്.
ഇന്നലെ വൈകുന്നേരം നടന്ന ആക്രമണത്തിന് പുറകിൽ ഐസിസുകാരനായ കരിം സി(39) യാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. 2001ൽ പൊലീസ് ഓഫീസർമാരെ കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ 20 വർഷത്തേക്ക് ജയിൽ ഇടപ്പെട്ട ആളാണ് ഈ ഭീകരൻ. ഓഡിയിലെത്തിയ ഇയാളെ പൊലീസ് തടഞ്ഞ് നിർത്തിയപ്പോൾ ഇയാൾ പൊലീസിന് നേരെ വെടി വയ്ക്കുകയായിരുന്നു. ഇത് മിക്കവാറും ഒരു ഭീകരാക്രമണമാണെന്നാണ് ഫ്രഞ്ച് പൊലീസ് വിലയിരുത്തിയിരിക്കുന്നത്. ആക്രമണത്തിന്റെ നാടകീയമായ വീഡിയോ ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ അവസാനം പൊലീസിന്റെ വെടിയേറ്റാണ് ഭീകരൻ മരിച്ച് വീഴുന്നത്.
ആക്രമണത്തിൽ പങ്കാളിയാണെന്ന് സംശയിക്കുന്ന മറ്റൊരു ഭീകരന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായി സായുധരായ ഓഫീസർമാരെ സെൻട്രൽ പാരീസിന്റെ മുക്കും മൂലയും അരിച്ച് പെറുക്കാൻ നിയോഗിച്ചിട്ടുണ്ട്. ഇപ്പോൾ ആക്രമണം നടത്തിയിരിക്കുന്ന ഭീകരന്റെ ഈസ്റ്റ് പാരീസിലുള്ള വീട് പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. സുരക്ഷാസേനകൾക്ക് ഇയാളെക്കുറിച്ചറിയാമെന്നും ഭീകരനാണെന്നുമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. തനിക്ക് പൊലീസിനെ കൊല്ലണമെന്ന് ഇതിന് മുമ്പ് പ്രഖ്യാപിച്ചിരുന്ന ഭീകരനാണിയാളെന്നും വ്യക്തമായിട്ടുണ്ട്.
മരിനെ ലി പെൻ അടക്കം ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെല്ലാം ഒരു ടിവി ചർച്ചയിൽ ഭാഗഭാക്കായി അധികം കഴിയുന്നതിന് മുമ്പാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.
ആളുകൾ ഉച്ചത്തിൽ കരഞ്ഞ് ജീവൻ രക്ഷിക്കാനായി നാലുപാടും ചിതറിയോടി
ചാംപ്സ് എലിസീസിൽ ഭീകരൻ തുടർച്ചയായി വെടിയുതിർത്ത സ്വരം കേട്ട് ആളുകൾ കൂട്ടത്തോടെ ചിന്നിച്ചിതറി ഓടുകയും ഭയത്തോടെ ഉച്ചത്തിൽ കരയുകയും ചെയ്തിരുന്നുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ ബാഡി ഫിടായ്റ്റി വെളിപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി പാരീസിൽ കഴിയുന്ന ടുണീഷ്യൻ വംശജനാണിദ്ദേഹം.
ഈ ആക്രമണത്തെ കുറിച്ച് അറിഞ്ഞ് തനിക്ക് ഭയമൊന്നും തോന്നിയിരുന്നില്ലെന്നും എന്നാൽ നിരവധി പേർ ജീവൻ രക്ഷിക്കാനുള്ള പരിഭ്രമത്തോടെ ഓടി രക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്നും ബാഡി വിവരിക്കുന്നു. ഇവിടുത്തെ സമീപതെരുവുകളിലുണ്ടായിരുന്ന ടൂറിസ്റ്റുകളടക്കമുള്ള നൂറ് കണക്കിന് പേർ പോലും പേടിയോടെ പരക്കം പാഞ്ഞിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. താൻ നടപ്പാതയിലൂടെ കടന്ന് പോകുമ്പോൾ പഴയ ഗ്രേ ഓഡിയായ എ 80ൽ നിന്നും ഭീകരൻ പൊലീസിന് നേരെ വെടിയുതിർക്കുന്നത് കണ്ടുവെന്നാണ് മറ്റൊരു ദൃക്സാക്ഷി വെളിപ്പെടുത്തുന്നത്.
ആറ് പ്രാവശ്യമാണിയാൾ വെടിയൊച്ച കേട്ടിരിക്കുന്നത്. ആദ്യം പടക്കം പൊട്ടുകയാണെന്നാണ് താൻ ധരിച്ചതെന്നും ഇയാൾ പറയുന്നു. ഓഡിയിൽ മറഞ്ഞിരുന്നാണ് ഭീകരൻ പൊലീസിന് നേരെ വെടിവച്ചിരിക്കുന്നത്.
പാരീസിൽ മൂന്ന് വർഷത്തിനിടയിൽ നടക്കുന്ന ആറാമത്തെ ഭീകരാക്രമണം
നിലവിൽ പാരീസ് ഭീകരാക്രമണങ്ങളുടെ തലസ്ഥാനമായി മാറുന്നുവെന്നാണ് മിക്കവരും വിലയിരുത്തുന്നത്. മൂന്ന് വർഷത്തിനിടയിൽ ഇവിടെ ആറാമത്തെ ഭീകരാക്രമണമാണ് നടന്നിരിക്കുന്നത്. ഇതിന് മുമ്പ് മാർച്ച് 18നായിരുന്നു ഇവിടെ ഭീകരാക്രമണം നടന്നത്. ഓർലി എയർപോർട്ടിലായിരുന്നു അന്ന് ആക്രമണം നടന്നത്. താൻ അല്ലാഹുവിന് വേണ്ടി മരിക്കാൻ വന്നതാണെന്ന് പറഞ്ഞായിരുന്നു ഈ ഭീകരൻ ആക്രമണം നടത്തിയിരുന്നത്. തുടർന്ന് പൊലീസിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു. അതിന് മുമ്പ് ഫെബ്രുവരി മൂന്നിനായിരുന്നു പാരീസിലെ ചരിത്രപ്രാധാന്യമുള്ള ആർട്ട് ഗാലറിയായ ലൗറെ മ്യൂസിയത്തിൽ ഭീകരാക്രമണം നടത്തിക്കൊണ്ട് അഞ്ച് പ്രാവശ്യം വെടിവയ്‌പ്പ് നടന്നത്.
അതിന് മുമ്പ് കഴിഞ്ഞ വർഷം ജൂൺ 13ന് രണ്ട് പൊലീസുകാരുടെ മരണത്തിന് കാരണമായ ഭീകരാക്രമണം പാരീസിൽ നടന്നും. പൊലീസുകാർ അവരുടെ ഭവനങ്ങളിൽ വച്ചായിരുന്നു വധിക്കപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റാണിതിന് പിന്നിലെന്ന് വ്യക്തമായിരുന്ു. അതിന് മുമ്പ് 2015 നവംബർ 13നാണ് ഏറ്റവും കടുത്ത ഭീകരാക്രമണം പാരീസിലുണ്ടായത്. അന്ന് 130 പേരെയാണ് ഐസിസ് ഭീകരർ കൂട്ടക്കുരുതി ചെയ്തത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഫ്രാൻസ് കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയുമായിരുന്നു ഇത്. നിരവധി ബോംബുകളുപയോഗിച്ചും വെടിയുതിർത്തുമായിരുന്നു അന്ന് ഭീകരർ വൻ നാശം വിതച്ചത്.
അതിന് മുമ്പ് 2015 ജനുവരി 7നായിരുന്നു മറ്റൊരു കൂട്ടക്കുരുതിക്ക് പാരീസ് ദൃക്സാക്ഷിയായിരുന്നത്. ഭീകരരായ രണ്ട് സഹോദരങ്ങൾ ഈ സംഭവത്തിൽ 11 പേരെ വെടി വച്ച് കൊല്ലുകയായിരുന്നു. ഇവിടുത്തെ ചാർളി ഹെബ്ഡോ മാഗസിന്റെ ഓഫീസിൽ കയറിയായിരുന്നു ഈ വെടിവയ്പ്. പ്രവാചകനായ മുഹമ്മദിനെ പരിസഹിച്ച് ീ മാഗസിനിൽ കാർട്ടൂൺ വരച്ചുവെന്നതിനുള്ള പ്രതികാരമായിരുന്നു ഇതിലൂടെ ഭീകരർ നിർവഹിച്ചത്.