- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറബി കല്ല്യാണങ്ങൾ പൊടിപൊടിക്കുന്നു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വന്തമാക്കാൻ ഊന്ന് വടിയുടെ സഹായത്തോടെ എത്തിയ 80കാരൻ ഷെയ്ഖിനെ കണ്ട പൊലീസ് ഞെട്ടി: ഇന്നലെ പിടിയിലായത് ഗൾഫിൽ നിന്നെത്തിയ എട്ടംഗ സംഘം
ഹൈദരാബാദ്: ഹൈദരാബാദിൽ അറബിക്കല്ല്യാണങ്ങൾ തുടർക്കഥയാവുന്നു. ഇന്നലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കല്ല്യാണം കഴിക്കാൻ എത്തിയ വയോധികന്മാരായ ഷെയ്ഖ്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തേടി ഊന്ന് വടിയുടെ സഹായത്താൽ എത്തിയ 80കാരനായ ഷെയ്ഖിനെ കണ്ട് പൊലീസ് പോലും ഞെട്ടി. അഞ്ച് ഒമാൻ സ്വദേശികളും മൂന്ന ഖത്തർ സ്വദേശികളുമുൾപ്പെട്ട എട്ട് അംഗ സംഘത്തേയാണ് പൊലീസ് പിടികൂടിയത്. വിവരം അറിഞ്ഞ് പൊലീസ് സംഘം ഗസ്റ്റ് ഹൗസിൽ എത്തുമ്പോൾ ഇവർ അനുയോജ്യരായവരെ തിരഞ്ഞെടുക്കാൻ പെൺകുട്ടികളെ അഭിമുഖം ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം പ്രായപൂർത്തിയാകാത്ത 16കാരിയെ 65കാരനായ ഒമാൻ പൗരൻ വിവാഹം ചെയ്തത് വാർത്തയാകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളുടെ അറസ്‌റ്റോടെയാണ് ഇത്തരം വിവാഹ റാക്കറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരം പൊലീസിന് ലഭിക്കുന്നത്. ഇതോടെ ഹൈദരാബാദ് വിമാനത്താവളം വഴിയെത്തുന്ന അറബ് വംശജർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവർ നടത്തിയ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് തെളിവുകൾ ശേഖരിച്ച ശേഷമാ
ഹൈദരാബാദ്: ഹൈദരാബാദിൽ അറബിക്കല്ല്യാണങ്ങൾ തുടർക്കഥയാവുന്നു. ഇന്നലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കല്ല്യാണം കഴിക്കാൻ എത്തിയ വയോധികന്മാരായ ഷെയ്ഖ്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തേടി ഊന്ന് വടിയുടെ സഹായത്താൽ എത്തിയ 80കാരനായ ഷെയ്ഖിനെ കണ്ട് പൊലീസ് പോലും ഞെട്ടി.
അഞ്ച് ഒമാൻ സ്വദേശികളും മൂന്ന ഖത്തർ സ്വദേശികളുമുൾപ്പെട്ട എട്ട് അംഗ സംഘത്തേയാണ് പൊലീസ് പിടികൂടിയത്. വിവരം അറിഞ്ഞ് പൊലീസ് സംഘം ഗസ്റ്റ് ഹൗസിൽ എത്തുമ്പോൾ ഇവർ അനുയോജ്യരായവരെ തിരഞ്ഞെടുക്കാൻ പെൺകുട്ടികളെ അഭിമുഖം ചെയ്യുകയായിരുന്നു.
കഴിഞ്ഞ മാസം പ്രായപൂർത്തിയാകാത്ത 16കാരിയെ 65കാരനായ ഒമാൻ പൗരൻ വിവാഹം ചെയ്തത് വാർത്തയാകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളുടെ അറസ്‌റ്റോടെയാണ് ഇത്തരം വിവാഹ റാക്കറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരം പൊലീസിന് ലഭിക്കുന്നത്.
ഇതോടെ ഹൈദരാബാദ് വിമാനത്താവളം വഴിയെത്തുന്ന അറബ് വംശജർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവർ നടത്തിയ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് തെളിവുകൾ ശേഖരിച്ച ശേഷമാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. അറബികൾക്ക് പെൺകുട്ടികളെ എത്തിച്ചു കൊടുക്കുന്ന ഏജന്റുമാരും പിടിയിലായി.
ഇത്തരം വിവാഹങ്ങൾ സർട്ടിഫിക്കറ്റ് ഒരുക്കി നൽകിയിരുന്ന ഖാസി ഫരീദ് അഹമ്മദ് എന്ന മുംബൈ സ്വദേശിയെയും അറസ്റ്റ് ചെയ്തു. ഓരോ സർട്ടിഫിക്കറ്റിനും ഇയാൾ 50000 രൂപ വീതം വാങ്ങിയിരുന്നു. രണ്ട് ഉപഖാസിമാരും പിടിയിലായി. അനധികൃതമായി പ്രവർത്തിച്ചിരുന്ന ഗസ്റ്റ് ഹൗസുകളും പൂട്ടിച്ചു.