- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരകൊറിയ ഇറങ്ങുക അമേരിക്കയെക്കാൾ വലിയ പട്ടാളവുമായി; ദക്ഷിണ കൊറിയക്ക് പ്രതീക്ഷ അമേരിക്കയിലും ജപ്പാനിലും മാത്രം; ചൈന നിഷ്പക്ഷമായാൽപ്പോലും അമേരിക്ക കുടുങ്ങും; കൊറിയൻ മുനമ്പിൽ യുദ്ധമുണ്ടായാൽ എന്തുസംഭവിക്കും?
അമേരിക്കയും ഉത്തരകൊറിയയുമായുള്ള വെല്ലുവിളികൾ കൊറിയൻ മുനമ്പിൽ ഏതുനിമിഷവും ഒരു യുദ്ധത്തിന് ഇടയാക്കിയേക്കാമെന്ന ആശങ്ക ശക്തമാക്കിയിരിക്കുകയാണ്. യുദ്ധമുണ്ടായാൽ എന്താകും സംഭവിക്കുകയെന്ന് പ്രവചിക്കാനാവില്ലെങ്കിലും, വൻതോതിലുള്ള കൂട്ടക്കുരുതി ഉറപ്പാണ്. ആണവായുധമോ രാസായുധമോ ഉപയോഗിക്കാൻ തെല്ലും മടിയില്ലാത്ത കിം ജോങ് ഉൻ, അമേരിക്കൻ ആക്രമണത്തെ എങ്ങനെയാകും പ്രതിരോധിക്കുകയെന്നറിയാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്. അമേരിക്കയിലെ വൻനഗരങ്ങളെ തകർക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകളും അണുബോംബിനെക്കാൾ അഞ്ചിരട്ടി മാരകമായ പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോബും തങ്ങൾക്കുണ്ടെന്നാണ് കിമ്മിന്റെ അവകാശവാദം. യുദ്ധമുണ്ടായാൽ ഇതിലേകും ഉപയോഗിക്കാൻ കിം മടിക്കില്ല. പ്രത്യേകിച്ച്, അമേരിക്ക ഉത്തരകൊറിയയെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നിലയ്്ക്ക്. ജപ്പാനും ദക്ഷിണ കൊറിയയുമാകും അമേരിക്കൻ പക്ഷത്തുണ്ടാവുക. ഉത്തരകൊറിയയ്ക്ക് ആരുടെയും പിന്തുണ പരസ്യമായി ഇല്ലെങ്കിലും റഷ്യയും ചൈനയും ആ ഭാഗത്തോട് കൂടുതൽ ചായ്‌വ് പ്രകടിപ്പിക്കാനാണ് സാധ്യത. പത്തു
അമേരിക്കയും ഉത്തരകൊറിയയുമായുള്ള വെല്ലുവിളികൾ കൊറിയൻ മുനമ്പിൽ ഏതുനിമിഷവും ഒരു യുദ്ധത്തിന് ഇടയാക്കിയേക്കാമെന്ന ആശങ്ക ശക്തമാക്കിയിരിക്കുകയാണ്. യുദ്ധമുണ്ടായാൽ എന്താകും സംഭവിക്കുകയെന്ന് പ്രവചിക്കാനാവില്ലെങ്കിലും, വൻതോതിലുള്ള കൂട്ടക്കുരുതി ഉറപ്പാണ്. ആണവായുധമോ രാസായുധമോ ഉപയോഗിക്കാൻ തെല്ലും മടിയില്ലാത്ത കിം ജോങ് ഉൻ, അമേരിക്കൻ ആക്രമണത്തെ എങ്ങനെയാകും പ്രതിരോധിക്കുകയെന്നറിയാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്.
അമേരിക്കയിലെ വൻനഗരങ്ങളെ തകർക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകളും അണുബോംബിനെക്കാൾ അഞ്ചിരട്ടി മാരകമായ പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോബും തങ്ങൾക്കുണ്ടെന്നാണ് കിമ്മിന്റെ അവകാശവാദം. യുദ്ധമുണ്ടായാൽ ഇതിലേകും ഉപയോഗിക്കാൻ കിം മടിക്കില്ല. പ്രത്യേകിച്ച്, അമേരിക്ക ഉത്തരകൊറിയയെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നിലയ്്ക്ക്. ജപ്പാനും ദക്ഷിണ കൊറിയയുമാകും അമേരിക്കൻ പക്ഷത്തുണ്ടാവുക. ഉത്തരകൊറിയയ്ക്ക് ആരുടെയും പിന്തുണ പരസ്യമായി ഇല്ലെങ്കിലും റഷ്യയും ചൈനയും ആ ഭാഗത്തോട് കൂടുതൽ ചായ്‌വ് പ്രകടിപ്പിക്കാനാണ് സാധ്യത.
പത്തുലക്ഷത്തിലേറെ സൈനികരുള്ള ഉത്തരകൊറിയയാണ് മേഖലയിലെ ഏറ്റവും വലിയ സൈനിക ശക്തി. ജനസംഖ്യയുടെ നാലുശതമാനത്തോളം വരുമിത്. യുദ്ധത്തിൽ പങ്കെടുക്കാൻ സാധ്യതയുള് അമേരിക്കയെക്കാൾ കൂടുതൽ അന്തർവാഹിനികൾ ഉത്തരകൊറിയക്കുണ്ട്. 73 എണ്ണം. എന്നാൽ, ഹെലിക്കോപ്ടറുകളുടെയും യുദ്ധക്കപ്പലുകളുടെയും കാര്യത്തിൽ അവർ പിന്നിലാണ്. 286 ഹെലിക്കോപ്ടറുകളും മൂന്ന് യുദ്ധക്കപ്പലുകളുമാണ് അവർക്കുള്ളത്. 545 യുദ്ധവിമാനങ്ങളും 4060 ടാങ്കുകളും അവർക്കുണ്ട്.
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാണ് അമേരിക്ക. പക്ഷേ, നാലുലക്ഷത്തോളം സൈനികരേ അവർക്കുള്ളൂ. എന്നാൽ, മറ്റ് സംവിധാനങ്ങളിൽ അമേരിക്ക മുന്നിലാണ്. 5437 ഹെലിക്കോപ്ടറുകളും 88 യുദ്ധക്കപ്പലുകളുമുള്ള അമേരിക്കയ്ക്ക് 1442 യുദ്ധവിമാനങ്ങളുമുണ്ട്. എന്നാൽ, ടാങ്കുകളുടെയും അന്തർവാഹിനികളുടെയും എണ്ണത്തിൽ അവർ ഉത്തരകൊറിയക്ക് പിന്നിലാണ്. 2384 ടാങ്കുകളും 71 അന്തർവാഹിനികളുമാണ് അമേരിക്കയ്ക്കുള്ളത്.
16 ലക്ഷം സൈനികരുള്ള ചൈനയ്ക്കാണ് ഏറ്റവും കൂടുതൽ ടാങ്കുകളും (7190) യുദ്ധവിമാനങ്ങളും (2306) ഉള്ളത്. 73 യുദ്ധക്കപ്പലുകളും 61 അന്തർവാഹിനികളും അവർക്കുണ്ട്. രണ്ടരലക്ഷത്തോളം സൈനികരാണ് റഷ്യക്കുള്ളത്. 2700 ടാങ്കുകളും 1090 യുദ്ധവിമാനങ്ഹളും 854 ഹെലിക്കോപ്ടറുകളും അവർക്കുണ്ട്. 34 യുദ്ധക്കപ്പലുകളും 62 അന്തർവാഹിനികളും റഷ്യയുടെ കരുത്തുകൂട്ടുന്നു.
യുദ്ധത്തിൽ നേരിട്ട് പങ്കാളിയാകാൻ സാധ്യതയുള്ള ദക്ഷിണ കൊറിയത്ത് അഞ്ചുലക്ഷത്തോളം വരുന്ന സൈനികബലമുണ്ട്. 2418 ടാങ്കുകളും 556 യുദ്ധവിമാനങ്ങളും 23 യുദ്ധക്കപ്പലുകളും 23 അന്തർവാഹിനികളും 602 ഹെലിക്കോപ്ടറുകളും സ്വന്തം മണ്ണ് രക്ഷിക്കാനായി ദക്ഷിണ കൊറിയ കരുതിവെച്ചിരിക്കുന്നു. പ്രതിരോധകാര്യത്തിൽ അമേരിക്കയെ ആശ്രയിക്കുന്ന ജപ്പാന് ഒന്നരലക്ഷത്തോളം സൈനികരേ ഉള്ളൂ. 688 ടാങ്കുകൾ, 557 യുദ്ധവിമാനങ്ങൾ, 18 അന്തർവാഹിനികൾ, 44 യുദ്ധക്കപ്പലുകൾ എന്നിവയു ജപ്പാനുണ്ട്.