നാഗ്പുർ: രോഹിങ്ക്യ മുസ്‌ലിം അഭയാർഥികൾ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും നിലനിർത്തുന്നതിനാവണം എല്ലാ ശ്രമങ്ങളുമെന്നും അദ്ദേഹം പറഞ്ഞു. 

ഭീകരവാദത്തിന്റെ ഭാഗമായതിനാലാണ് മ്യാന്മറിൽനിന്ന് രോഹിങ്ക്യ മുസ്‌ലിംകളെ പുറത്താക്കിയത്. മനുഷ്യത്വത്തിന്റെ പേരിൽ രോഹിങ്ക്യ മുസ്‌ലിംകളെ പിന്തുണയ്ക്കുന്നവർ ഓർക്കേണ്ടത് നമ്മുടെ മനുഷത്വം തന്നെ ഭീഷണിയിലാണെന്നാണ്. രോഹിങ്ക്യകൾ ഇന്ത്യക്ക് പലവിധത്തിലും ഭാരമാണ്. തൊഴിൽ രംഗത്ത് മാത്രമല്ല നമുക്ക് രോഹിങ്ക്യകൾ ബാധ്യതയാവുക, രാജ്യസുരക്ഷയ്ക്കുതന്നെ അവർ ഭീഷണിയാണെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.