ശ്രീനഗർ:  ജമ്മുകാശ്മീർ  അതിർത്തിയിൽ ബിഎസ്എഫ് 14 അടി നീളത്തിലുള്ള ഭൂഗർഭപാത കണ്ടെത്തി. കാശ്മീരിലെ അർണിയ സെക്ടറിലായിരുന്നു സംഭവം. പാക്കിസ്ഥാനിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്ക് കാശ്മീരിലേക്ക് കടക്കാൻ നിർമ്മിച്ചതാണെന്നാണ് കരുതുന്നത്. 

അർണിയ സെക്ടറിലെ വനത്തിൽ ദമല നല ഭാഗത്താണ് ഭൂഗർഭപാത കണ്ടെത്തിയത്. ബിഎസ്എഫ് പരിശോധന നടത്തുമ്പോൾ ടണലിൽ ഏതാനും തീവ്രവാദികൾ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു. ഇവർക്കു നേരെ സൈന്യം നിറയൊഴിച്ചു. എന്നാൽ ഇവർ ഇരുട്ടിലേക്ക് ഓടിമറഞ്ഞു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അർണിയ സെക്ടറിൽ പാക് സൈന്യം കനത്ത ഷെൽ ആക്രമണമാണ് നടത്തിയിരുന്നത്. ഇത് ടണൽ നിർമ്മാണത്തിനു സഹായിക്കുന്നതിനു വേണ്ടിയാണെന്നാണ് കരുതുന്നത്.