- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ഹേമ മാലിനിയുടെ വസതിയിലെ ഗോഡൗണിൽ മോഷണം; 90,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു: സംഭവ ശേഷം ഒളിവിൽ പോയ വീട്ടുജോലിക്കാരന് വേണ്ടി തിരച്ചിൽ തുടങ്ങി
മുംബൈ: ബോളിവുഡ് നടിയും രാജ്യസഭാംഗവുമായ ഹേമാ മാലിനിയുടെ വസതിയിൽ മോഷണം. വീട്ടിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഡാൻസിന് ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഇമിറ്റേറ്റഡ് ആഭരണങ്ങളുമാണ് നഷ്ടമായത്. മോഷണം നടത്തിയത് ഈ വീട്ടിലെ വേലക്കാരൻ തന്നെയാണെന്നാണ് സംശയം. ഇയാൾ ഒളിവിലാണ്. 90,000 രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. യഥാർത്ഥ ആഭരണങ്ങളാണെന്ന് കരുതിയാവണം ഇയാൾ ഇത് എടുത്തത്. മൊബൈൽ ഫോണും ഓഫ് ചെയ്താണ് ഇയാൾ വീട്ടിൽ നിന്നും മുങ്ങിയത്. ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മോഷണക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു എന്നാൽ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുപറയാൻ കഴിയില്ലെന്നും ജൂഹൂ എസിപി അറിയിച്ചു. അന്തേരിയിലെ ഗോഡൗൺ വൃത്തിയാക്കാൻ ഏൽപിച്ചിരുന്ന ജോലിക്കാരനാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
മുംബൈ: ബോളിവുഡ് നടിയും രാജ്യസഭാംഗവുമായ ഹേമാ മാലിനിയുടെ വസതിയിൽ മോഷണം. വീട്ടിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഡാൻസിന് ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഇമിറ്റേറ്റഡ് ആഭരണങ്ങളുമാണ് നഷ്ടമായത്. മോഷണം നടത്തിയത് ഈ വീട്ടിലെ വേലക്കാരൻ തന്നെയാണെന്നാണ് സംശയം. ഇയാൾ ഒളിവിലാണ്. 90,000 രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്.
യഥാർത്ഥ ആഭരണങ്ങളാണെന്ന് കരുതിയാവണം ഇയാൾ ഇത് എടുത്തത്. മൊബൈൽ ഫോണും ഓഫ് ചെയ്താണ് ഇയാൾ വീട്ടിൽ നിന്നും മുങ്ങിയത്. ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മോഷണക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു
എന്നാൽ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുപറയാൻ കഴിയില്ലെന്നും ജൂഹൂ എസിപി അറിയിച്ചു. അന്തേരിയിലെ ഗോഡൗൺ വൃത്തിയാക്കാൻ ഏൽപിച്ചിരുന്ന ജോലിക്കാരനാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
Next Story