- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എങ്ങും തകർന്ന കെട്ടിടങ്ങൾ; ശ്മശാനം പോലെ മൂകമായ ജനവാസ കേന്ദ്രങ്ങൾ; ചരിത്രത്തിന്റെ ഭാരം പേറിയ സ്മാരകങ്ങളിൽ ബാക്കി തൂണുകളും തകരാത്ത ഇഷ്ടികകളും മാത്രം; നിശബ്ദത ഭേദിക്കുന്നത് മൂളിപ്പായുന്ന വിമാനങ്ങൾ; ഐസിസ് ഒഴിഞ്ഞ റാഖയിലൂടെ ഒരു മാധ്യമ പ്രവർത്തക സഞ്ചരിച്ചപ്പോൾ
റാഖ: ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇറാഖിലും സിറിയയിലും നിരവധി പ്രദേശങ്ങൾ പിടിച്ചെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ഇസ്ലാമിക് കലീഫറ്റിന്റെ പ്രഖ്യാപിത തലസ്ഥാനമായിരുന്നു റാഖ. എന്നാൽ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ രാപ്പകൽ ഇല്ലാത്ത പോരാട്ടം മൂലം സിറിയയിലെ മറ്റിടങ്ങളിൽ നിന്നും റാഖയിൽ നിന്നും ഐസിസുകാരെ തുരത്താൻ സാധിച്ചിട്ടുണ്ട്.തൽഫലമായി നഗരം ഭീകരിൽ നിന്നും പിടിച്ചെടുക്കാനും സാധിച്ചിട്ടുണ്ട്. എന്നാൽ വർഷങ്ങളായി തുടരുന്ന കടുത്ത പോരാട്ടങ്ങളുടെ ഫലമായി റാഖ ആകെ പരിതാപകരമായ അവസ്ഥയിലാണെന്നാണ് ദി ഇൻഡിപെന്റന്റ് പത്രത്തിന് വേണ്ടി ബേത്തൻ മാക്കെർണൻ എന്ന ലേഖിക റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ അവർ റാഖയിലൂടെ നടത്തിയ സാഹസിക യാത്രയിലൂടെ മുന്നിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരത്തിലെങ്ങും ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുണ്ടെന്ന് അവർ വെളിപ്പെടുത്തുന്നു. കുന്ന് കൂടിക്കിടക്കുന്ന തകർന്ന കെട്ടിടങ്ങളുടെ കൂമ്പാരങ്ങൾ കാണാം. പോരാട്ടം ഏതാണ്ട് അവസാനിച്ച ശാന്ത
റാഖ: ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇറാഖിലും സിറിയയിലും നിരവധി പ്രദേശങ്ങൾ പിടിച്ചെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ഇസ്ലാമിക് കലീഫറ്റിന്റെ പ്രഖ്യാപിത തലസ്ഥാനമായിരുന്നു റാഖ. എന്നാൽ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ രാപ്പകൽ ഇല്ലാത്ത പോരാട്ടം മൂലം സിറിയയിലെ മറ്റിടങ്ങളിൽ നിന്നും റാഖയിൽ നിന്നും ഐസിസുകാരെ തുരത്താൻ സാധിച്ചിട്ടുണ്ട്.തൽഫലമായി നഗരം ഭീകരിൽ നിന്നും പിടിച്ചെടുക്കാനും സാധിച്ചിട്ടുണ്ട്. എന്നാൽ വർഷങ്ങളായി തുടരുന്ന കടുത്ത പോരാട്ടങ്ങളുടെ ഫലമായി റാഖ ആകെ പരിതാപകരമായ അവസ്ഥയിലാണെന്നാണ് ദി ഇൻഡിപെന്റന്റ് പത്രത്തിന് വേണ്ടി ബേത്തൻ മാക്കെർണൻ എന്ന ലേഖിക റിപ്പോർട്ട് ചെയ്യുന്നത്.
അടുത്തിടെ അവർ റാഖയിലൂടെ നടത്തിയ സാഹസിക യാത്രയിലൂടെ മുന്നിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരത്തിലെങ്ങും ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുണ്ടെന്ന് അവർ വെളിപ്പെടുത്തുന്നു. കുന്ന് കൂടിക്കിടക്കുന്ന തകർന്ന കെട്ടിടങ്ങളുടെ കൂമ്പാരങ്ങൾ കാണാം. പോരാട്ടം ഏതാണ്ട് അവസാനിച്ച ശാന്തത കളിയാടുന്നുണ്ടെങ്കിലും ഇടക്കിടെ മൂളിപ്പറക്കുന്ന യുദ്ധവിമാനങ്ങളുടെ സ്വരം ആ ശാന്തതയ്ക്ക് ഭംഗം വരുത്തുന്നുമുണ്ട്. നിരന്തരമായ പോരാട്ടങ്ങളുടെ പ ശ്ചാത്തലത്തിൽ ഇവിടുത്തെ ചില പ്രദേശങ്ങളിൽ നിന്നും വൻതോതിൽ പലായനം ഉണ്ടായിരിക്കുന്നതിനാൽ അത്തരം പ്രദേശങ്ങളിൽ ശ്മശാന മൂകത കളിയാടുന്നുമുണ്ട്. ഇത്തരത്തിൽ ഐസിസ് ഒഴിഞ്ഞ റാഖയിലൂടെയുള്ള സഞ്ചാരം മനസിൽ വേദനയുണ്ടാക്കുന്നതാണെന്ന് മാക് കെർണൻ റിപ്പോർട്ട് ചെയ്യുന്നു. നിരന്തരമായ പോരാട്ടങ്ങൾക്ക് ഇരകളായിത്തീർന്നതിനാൽ മരവിച്ച മുഖങ്ങളുള്ള വരാണ് റാഖയിൽ മിക്കയിടങ്ങളിലുമുള്ളത്.
നഗരം പിടിച്ചെടുക്കുന്നതിനായി നാല് മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്ന കടുത്ത പോരാട്ടം കഴിഞ്ഞ ആഴ്ചയാണ് അവസാനിച്ചിരുന്നത്. തൽഫലമായി യുഎസിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സിറിയൻ ഡെമോക്രാറ്റിക്ക് ഫോഴ്സസിന് (എസ്ഡിഎഫ്) നഗരം പൂർണമായും തിരിച്ച് പിടിക്കാനും സാധിച്ചിരുന്നു. തുടർന്ന് നഗരത്തിലെ പ്രശസ്തമായ നയിം സ്‌ക്വയറിലൂടെ എസ്ഡിഎഫ് തങ്ങളുടെ ടാങ്കുകൾ ഓടിച്ച് വിജയം ആഘോഷിക്കുകയും ചെയ്തിരുന്നു. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഐസിസ് റാഖ പിടിച്ചെടുത്തപ്പോഴും ഇതേ രീതിയിലായിരുന്നു വിജയപ്രഖ്യാപനം നടത്തിയിരുന്നത്.
നഗരത്തിലെ കെട്ടിടങ്ങൾക്ക് മേൽ നാട്ടിയിരുന്ന ഐസിസിന്റെ കറുത്ത പതാക കീറിയെറിഞ്ഞ് പകരം എസ്ഡിഎഫ് തങ്ങളുടെ പതാക ഉയർത്തിയതായും കാണാമെന്ന് മാക്കെർണൻ റിപ്പോർട്ട് ചെയ്യുന്നു. ഇനി വിരലിൽ എണ്ണാവുന്ന ഐസിസുകാർ മാത്രമേ റാഖയിൽ ശേഷിക്കുന്നുള്ളൂ. അവരിൽ ചിലർ ഇവാക്വേഷൻ ഡീലിന് സമ്മതിച്ചിട്ടുണ്ട്. ഇവിടുത്തെ സിവിലിയന്മാർക്ക് സുരക്ഷിതമായി രക്ഷപ്പെടുന്നതിനാണ് അധികൃതർ ഇത്തരമൊരു ഡീൽ മുന്നോട്ട് വച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. നിരവധി കെട്ടിടങ്ങളിൽ ജിഹാദികളുടെ കറുത്ത ലോഗോ പതിച്ച അടയാളം ഇപ്പോഴും റാഖയിലുടനീളം കാണാം. മോർട്ടാർ ആക്രമണങ്ങളിൽ പള്ളികളുടെ താഴികക്കുടങ്ങൾ തകർന്ന് കിടക്കുന്ന കാഴ്ച വേദനാജനകമാണ്.
ഇവയുടെ വിൻഡോകളും തകർന്നിട്ടുണ്ട്. ഇതിന് മുമ്പ്ഏഴ്ലക്ഷത്തോളം പേർ താമസിച്ചിരുന്ന നഗരമായിരുന്നു റാഖ. എന്നാൽ ഇന്ന് നിരവധി പേർ പലായനം ചെയ്തിരിക്കുകയാണ്. തുടർച്ചയായുള്ള അരക്ഷിതാവസ്ഥയും പോരാട്ടങ്ങളുമാണ് ഇതിന് കാരണം. ആദ്യം ഇവിടെ അതായത് 2011ൽ അറബ് വസന്തത്തിന്റെ കാലത്ത് സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദിനെതിരെ സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് റിബലുകളും ഗവൺമെന്റും തമ്മിലുള്ള പോരാട്ടങ്ങൾ ആരംഭിച്ചു.
തുടർന്ന് 2014ൽ ഐസിസ് റാഖ പിടിച്ചെടുക്കുകയും കടുത്ത ശരീയത്ത് മാതൃകയിലുള്ള ഭരണത്തിൽ നഗരവാസികളെ നരകയാതനകളിലേക്ക് തള്ളി വിടുകയുമായിരുന്നു. ഐസിസിൽ നിന്നും തിരിച്ചെടുത്തെങ്കിലും റാഖയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ അനിശ്ചിതത്വം ഇപ്പോഴും തുടരുന്നുണ്ട്.