- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോക്കേന്തി പള്ളിയിലേക്ക് ഓടി കയറിയ യുവാവ് ഒരു പ്രകോപനവും ഇല്ലാതെ പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്നവർക്ക് നേരെ തുരുതുരാ വെടി വച്ചു; പട്ടാളത്തിൽ നിന്നും പുറത്തിറങ്ങിയ മുൻ സൺഡേ സ്‌കൂൾ അദ്ധ്യാപകന്റെ തോക്കിന് ഇരയായത് പാസ്റ്ററുടെ 14കാരിയായ മകളടക്കം 27 പേർ; അനേകം പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു; 26കാരനായ തോക്കുധാരിയെ വെടിവച്ച് കൊന്ന് പൊലീസ്
ടെക്‌സാസ്: യുഎസിലെ ടെക്സാസിലുള്ള സതർലാൻഡ്സ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപിസ്റ്റ് ചർച്ചിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. 26കാരനായ ഡെവിൻ പട്രിക്ക് കെല്ലി എന്ന 26കാരൻ തോക്കേന്തി പള്ളിയിലേക്ക് ഓടി കയറുകയും ഒരു പ്രകോപനവും ഇല്ലാതെ പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്നവർക്ക് നേരെ തുരുതുരാ വെടി വയ്ക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. പട്ടാളത്തിൽ നിന്നും പുറത്തിറങ്ങിയ മുൻ സൺഡേ സ്‌കൂൾ അദ്ധ്യാപകനായ ഇയാളുടെ തോക്കിന് ഇരയായത് പാസ്റ്ററുടെ 14കാരിയായ മകളടക്കം 27 പേരാണ്. ഇതിന് പുറമെ അനേകം പേരുടെ നില ഗുരുതരമായി തുടരുകയും ചെയ്യുന്നുണ്ട്. കൂട്ടക്കുരുതി നടത്തിയ തോക്കുധാരിയെ പൊലീസ് വെടിവച്ച് കൊല്ലുകയും ചെയ്തിട്ടുണ്ട്. സാൻ അന്റോണിയോവിലെ സബർബായ ന്യൂ ബ്രൗൺഫെൽസ് സ്വദേശിയാണ് കൊലയാളിയെന്നും സൂചനയുണ്ട്. തോക്കുധാരി കൊല്ലപ്പെട്ടുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ മരിച്ചത് പൊലീസിന്റെ വെടിയേറ്റിട്ടാണോ അതല്ല അയാൾ സ്വയം വെടിവച്ചതാണോ എന്ന കാര്യത്തിൽ ചില സംശയങ്ങളും ഇതിനിടെ ഉയരുന്നുണ്ട്. സം
ടെക്‌സാസ്: യുഎസിലെ ടെക്സാസിലുള്ള സതർലാൻഡ്സ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപിസ്റ്റ് ചർച്ചിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. 26കാരനായ ഡെവിൻ പട്രിക്ക് കെല്ലി എന്ന 26കാരൻ തോക്കേന്തി പള്ളിയിലേക്ക് ഓടി കയറുകയും ഒരു പ്രകോപനവും ഇല്ലാതെ പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്നവർക്ക് നേരെ തുരുതുരാ വെടി വയ്ക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.
പട്ടാളത്തിൽ നിന്നും പുറത്തിറങ്ങിയ മുൻ സൺഡേ സ്‌കൂൾ അദ്ധ്യാപകനായ ഇയാളുടെ തോക്കിന് ഇരയായത് പാസ്റ്ററുടെ 14കാരിയായ മകളടക്കം 27 പേരാണ്. ഇതിന് പുറമെ അനേകം പേരുടെ നില ഗുരുതരമായി തുടരുകയും ചെയ്യുന്നുണ്ട്. കൂട്ടക്കുരുതി നടത്തിയ തോക്കുധാരിയെ പൊലീസ് വെടിവച്ച് കൊല്ലുകയും ചെയ്തിട്ടുണ്ട്.
സാൻ അന്റോണിയോവിലെ സബർബായ ന്യൂ ബ്രൗൺഫെൽസ് സ്വദേശിയാണ് കൊലയാളിയെന്നും സൂചനയുണ്ട്. തോക്കുധാരി കൊല്ലപ്പെട്ടുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ മരിച്ചത് പൊലീസിന്റെ വെടിയേറ്റിട്ടാണോ അതല്ല അയാൾ സ്വയം വെടിവച്ചതാണോ എന്ന കാര്യത്തിൽ ചില സംശയങ്ങളും ഇതിനിടെ ഉയരുന്നുണ്ട്. സംഭവസ്ഥലത്ത് നിന്നും ഇന്നലെ ഉച്ചയ്ക്ക് 11.30ന് തുടർച്ചയായി വെടിയൊച്ച മുഴങ്ങിയിരുന്നുവെന്നാണ് ഇതിന് സമീപം വസിക്കുന്നവർ വെളിപ്പെടുത്തുന്നത്. തുടർന്ന് നിരവധി പേരെ ഹോസ്പിറ്റലിലേക്ക് അടിയന്തിരമായി കൊണ്ടുപോകുന്നത് കാണാമായിരുന്നുവെന്ന് അവർ വെളിപ്പെടുത്തുന്നു.
വെടിവയ്പിനെ തുടർന്ന് അന്വേഷണങ്ങൾക്കായി പൊലീസിന് പുറമെ എഫ്ബിഐയും സംഭവസ്ഥലത്ത് എത്തിച്ചേർന്നിരുന്നു. രണ്ട് വയസുള്ള കുട്ടിയും വെടിവയ്പിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. തന്റെ 14കാരിയായ മകൾ അന്നാബെല്ലെയും വെടിവയ്പിൽ കൊല്ലപ്പെട്ടുവെന്നാണ് ഈ ചർച്ചിലെ പാസ്റ്ററായ ഫ്രാങ്ക് പോമെറോയ് വെളിപ്പെടുത്തുന്നത്. പരുക്കേറ്റ അഞ്ച് മുതിർന്നവരെയും നാല് കുട്ടികളെയും തങ്ങളുടെ ട്രോമ ടീം ചികിത്സിച്ചിട്ടുണ്ടെന്നാണ് യൂണിവേഴ്സിറ്റി ഹെൽത്ത് സിസ്റ്റം വ്യക്തമാക്കുന്നത്. ഫുൾ കോംപാറ്റ് ഗിയറിൽ വസ്ത്രം ധരിച്ച് പള്ളിയിലേക്ക് കയറി വന്നായിരുന്നു കെല്ലി വെടിവച്ചത്.
ഞായറാഴ്ച വൈകുന്നേരം കെല്ലിയുടെ വീട് സാൻ അന്റോണിയോ പൊലീസും കെ9ഉം ബോംബ് സ്‌ക്വാഡ് യൂണിറ്റുകളും ചേർന്ന് പരിശോധിച്ചിരുന്നു.വിവാഹിതനായ കെല്ലി അടുത്തിടെ എആർ 15 സ്റ്റൈൽ ഗൺ പിടിച്ച് നിൽക്കുന്ന തന്റെ ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. 2009ൽ ന്യൂ ബ്രൗൺഫെൽസ് ഹൈസ്‌കൂളിൽ നിന്നും ഗ്രാജ്വേഷൻ പൂർത്തിയാക്കിയ കെല്ലി യുഎസ് എയർഫോഴ്സിൽ ചേരുകയായിരുന്നുവെന്നാണ് ലിങ്ക്ഇൻ അക്കൗണ്ട് വെളിപ്പെടുത്തുന്നത്. എയർഫോഴ്സിന്റെ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈയിലായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. എന്നാൽ വിശ്വാസവഞ്ചന കാണിച്ച കുറ്റത്തിന് 2014ൽ ഇയാളെ പറഞ്ഞ് വിടുകയായിരുന്നു. ആ വർഷം മെയിൽ കോർട്ട്മാർഷലിന് വിധേയയാക്കുകയുമായിരുന്നു.
തുടർന്ന് കിങ്സ് വില്ലെ ഫസ്റ്റ് ബാപിസ്റ്റ് ചർച്ചിൽ അയാൾ ബൈബിൾ ടീച്ചറായി പ്രവർത്തിക്കുകയായിരുന്നു. നിലവിൽ 27 പേരാണ് മരിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും ഗുരുതരമായി പരുക്കേറ്റവരുടെ നില കൂടി പരിഗണിക്കുമ്പോൾ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ഭയപ്പെടുന്നതെന്ന് വിൽസൺകൗണ്ടി കമ്മീഷണറായ ആൽബർട്ട് ഗാമെസ് വെളിപ്പെടുത്തുന്നു. ചർച്ചിനകത്തുണ്ടായിരുന്നവർ വെടിവയ്പിൽ വിഹ്വലരായി തങ്ങളുടെ ഉറ്റവർക്കും ഉടയവർക്കും ടെക്സ്റ്റ് മെസേജുകൾ അയച്ചിരുന്നു. തുടർന്ന് നിരവധി പേർ ചർച്ചിലേക്ക് കുതിച്ചെത്തുകയും ചെയ്തിരുന്നു.
വെടിവയ്പിൽ 24 പേർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നാണ് ആദ്യ സൂചന. അവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ നിരവധി പേരുടെ നില ഗുരുതരവുമാണ്. പരുക്കേറ്റവരിൽ അഞ്ച് വയസുകാരനായ റൈലാനുമുണ്ട്. നാല് പ്രാവശ്യമാണ് ഈ കുട്ടിക്ക് വെടിയേറ്റിരിക്കുന്നത്. നിലവിൽ കുട്ടി എമർജൻസി സർജറിക്ക് വിധേയമായിരിക്കുകയാണ്. ഇതിന് പുറമെ അഞ്ചും ഏഴും വയസുള്ള രണ്ട് പെൺകുട്ടികളും പരുക്കേറ്റവരിൽ ഉണ്ട്. അമേരിക്കയുടെ ചരിത്രത്തിൽ ഒരു ദേവാലയത്തിലുണ്ടായ ഏറ്റവും ക്രൂരമായ വെടിവയ്പാണിത്.