- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാങ്കറ്റ് പുതച്ച് വെറും നിലത്ത് കിടന്നുറങ്ങുന്ന ഇവർ ആരെന്നറിയാമോ? ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ ഒരാളും സൗദിയെ നിയന്ത്രിച്ചിരുന്ന 11 രാജകുമാരന്മാരും മന്ത്രിമാരും; സൗദിയെ മൗലിക വാദികളുടെ പിടിയിൽ നിന്നും രക്ഷിച്ചു സ്വതന്ത്രമാക്കാനുള്ള എംബിഎസിന്റെ നീക്കത്തിൽ നരകയാതന അനുഭവിക്കുന്നത് രാജാവിന്റെ മകൻ വരെ; ഉന്നത സൈനികരേയും തടവിലാക്കിയെന്ന് റിപ്പോർട്ടുകൾ; കട്ട സപ്പോർട്ടുമായി ട്രംപ് ഏഷ്യയിലേക്ക്
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണശ്രമം ഉണ്ടായതിന് പിറകേ പതിനൊന്ന് സൗദി രാജകുമാരന്മാരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. നിലവിലെ മന്ത്രിസഭയിൽ വിവിധ പദവികൾ വഹിക്കുന്ന നാല് പേരും മുന്മന്ത്രിമാരായ ഏഴ് പേരും അടക്കം പതിനൊന്ന് രാജകുമാരന്മാർ അറസ്റ്റിലായെന്നാണ് സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അൽ-അറേബ്യ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ ചാനൽ പുറത്തു വിട്ടിട്ടില്ല. രാജകുമാരന്മാരിലെ സമ്പന്നനായ അൽ വാലിദ് ബിൻ തലാലും അറസ്റ്റ് ചെയ്തു. ഇവർ എവിടെയാണ് ഇപ്പോഴുള്ളതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. പ്രമുഖ വ്യവസായി കൂടിയായ അൽ വലീദ് ബിൻ തലാൽ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വാർത്ത ഗൾഫ് വ്യവസായലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. 81 വയസ്സുള്ള സൽമാൻ രാജാവ് കഴിഞ്ഞ ജൂലൈയിലാണ് സഹോദരപുത്രന് പകരം മകനായ മുഹമ്മദ് ബിൻ സൽമാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്. ഇദ്ദേഹത്തെ എംബിഎസ് എന്നാണ് അറിയപ്പെടുന്നത്. സൗദിയെ എംബിഎസ് മാറ്റത്തിന്റെ പുതിയ ലോകത്ത് എത്തിക്കുമെന്നാണ്
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണശ്രമം ഉണ്ടായതിന് പിറകേ പതിനൊന്ന് സൗദി രാജകുമാരന്മാരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. നിലവിലെ മന്ത്രിസഭയിൽ വിവിധ പദവികൾ വഹിക്കുന്ന നാല് പേരും മുന്മന്ത്രിമാരായ ഏഴ് പേരും അടക്കം പതിനൊന്ന് രാജകുമാരന്മാർ അറസ്റ്റിലായെന്നാണ് സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അൽ-അറേബ്യ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ ചാനൽ പുറത്തു വിട്ടിട്ടില്ല. രാജകുമാരന്മാരിലെ സമ്പന്നനായ അൽ വാലിദ് ബിൻ തലാലും അറസ്റ്റ് ചെയ്തു. ഇവർ എവിടെയാണ് ഇപ്പോഴുള്ളതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.
പ്രമുഖ വ്യവസായി കൂടിയായ അൽ വലീദ് ബിൻ തലാൽ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വാർത്ത ഗൾഫ് വ്യവസായലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. 81 വയസ്സുള്ള സൽമാൻ രാജാവ് കഴിഞ്ഞ ജൂലൈയിലാണ് സഹോദരപുത്രന് പകരം മകനായ മുഹമ്മദ് ബിൻ സൽമാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്. ഇദ്ദേഹത്തെ എംബിഎസ് എന്നാണ് അറിയപ്പെടുന്നത്. സൗദിയെ എംബിഎസ് മാറ്റത്തിന്റെ പുതിയ ലോകത്ത് എത്തിക്കുമെന്നാണ് വിലയിരുത്തൽ. രാജകുമാരന്റെ വരവിന് ശേഷം വൻതോതിലുള്ള സാമ്പത്തിക-സാമൂഹിക പരിഷ്‌കരണ നടപടികൾക്കാണ് സൗദി അറേബ്യ സാക്ഷ്യം വഹിച്ചത്. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുമെന്ന പ്രഖ്യാപനവും ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരിവിൽപനയും സൽമാൻ രാജകുമാരന്റെ വരവിന് ശേഷമാണ് സംഭവിച്ചത്.
സൗദി രാജകുടുംബാംഗങ്ങളുടെയും വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളുടെയും വൻകിട എണ്ണവ്യവസായശാലകളുടെയും സുരക്ഷാ ചുമതലയുള്ള നാഷണൽ ഗാർഡിന്റെ മേധാവി സ്ഥാനത്തുനിന്നു നീക്കിയതിനു ശേഷമാണ് അബ്ദുള്ള രാജാവിന്റെ മകനായ മുതേബ് ബിൻ അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. സൗദിയുടെ രാജപദവിയിലേക്കു മുമ്പ് സാധ്യത കൽപ്പിക്കപ്പെട്ടിരുന്നയാളാണ് മുതേബ്. സഹോദരനും മുൻ റിയാദ് ഗവർണറുമായ തുർക്കി ബിൻ അബ്ദുള്ളയും അറസ്റ്റിലായവരിലുണ്ട്. കിങ്ഡം ഹോൾഡിങ് കമ്പനി ഉടമയും ട്വിറ്റർ, ആപ്പിൾ, മർഡോക്കിന്റെ ന്യൂസ് കോർപ്പറേഷൻ, സിറ്റി ഗ്രൂപ്പ്, രാജ്യാന്തര ഹോട്ടൽ ശൃഖലകളായ ഫോർ സീസൺസ്, ഫെയർമോണ്ട്, മോവൻപിക് തുടങ്ങിയവയുടെ നിക്ഷേപ പങ്കാളിയുമായ അൽ വലീദ് രാജകുമാരന്റെ അറസ്റ്റ് രാജ്യാന്തര വ്യവസായ മേഖലയെ ഞെട്ടിച്ചിരുന്നു. ഇവരെയാണ് ഹോട്ടൽ മുറിയിൽ തടവിൽ താമസിപ്പിച്ചിരിക്കുന്നത്.
അത്യാഡംബര ഹോട്ടലിലാണ് തടവറ. പക്ഷേ ഇന്ന് ഇവർക്ക് ആഡംബരമൊന്നുമില്ല. ഇവിടെ പരിമിതമായ സൗകര്യങ്ങളിലാണ് അഴിമതിക്കേസിൽ കുടുങ്ങിയവർ കഴിയുന്നത്. കിടക്കാൻ പട്ടു മെത്ത വിരിച്ച കട്ടിലുകളില്ല. എല്ലാ രാജകുമാരന്മാരും തറയിലാണ് ഉറക്കം. ആഡംബര ഹോട്ടലിലെ ഹാളിലെ മുറിയിൽ നിരനരയായി കിടക്കുന്നവരിൽ ഗൾഫിലെ അതി സമ്പന്നനായ അൽവാലിദും ഉണ്ടെന്നതാണ് വസ്തുത. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പുതുതായി രൂപീകരിച്ച അഴിമതി വിരുദ്ധ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേറ്റതിന് പിറകേയാണ് രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടികൾ ഉണ്ടായിരിക്കുന്നത്. നിരവധി സൈനിക ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരേയും പരമിതമായ സൗകര്യങ്ങൾ നൽകിയാണ് താമസിപ്പിക്കുന്നത്. അങ്ങനെ ഏവരേയും ഞെട്ടിക്കുകയാണ് പുതിയ ഭരണാധികാരി മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.
പടിയിലായ രാജകുമാരന്മാരെ ഹോട്ടലിനെ ജയിലാക്കി പ്രഖ്യാപിച്ചാണ് താമസിപ്പിക്കുന്നത്. സുരക്ഷാകാരണങ്ങളാലാണ് ഇത്തരമൊരു നടപടിയെന്നാണ് സൂചന. സാധാരണ പുതപ്പ് മാത്രമാണ് അവർക്ക് നൽകിയിരിക്കുന്നത്. അഴിമതിക്കാരോട് വിട്ടുവീഴ്ച വേണ്ടെന്നാണ് മൊഹമ്മദ് ബിൻ ലാദന്റെ തീരുമാനം. അതുകൊണ്ടാണ് പരമിതമായ സൗകര്യങ്ങളിൽ കുറ്റാരോപിതരെ താമസിപ്പിക്കുന്നത്. അതിനിടെ സൗദിയിലെ പരിഷ്‌കാരങ്ങളിൽ അമേരിക്ക പൂർണ്ണ തൃപ്തരാണ്. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിച്ചവർക്കെതിരായ നടപടിയാണ് നടക്കുന്നതെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ്. പ്രസിഡന്റ് ഏഷ്യൻ സന്ദർശനത്തിലുമാണ്. ഇതിനിടെയ സൗദിയിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ ട്രംപ് അതീവ സന്തുഷ്ടനുമാണ്. പുരോഗമന ചിന്തയുടെ പാതയിലേക്ക് സൗദി എത്തുന്നുവെന്നാണ് ട്രംപ് വിലയിരുത്തുന്നതും.
സാധാരണ പുതപ്പ് പുതച്ചുള്ള രാജകുമാരന്മാരുടെ ഉറക്കത്തിന്റെ ചിത്രം മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്. എത്ര ഉന്നതരെയായാലും അഴിമതി കാട്ടിയാൽ വെറുതെ വിടില്ലെന്ന സൂചന. റിറ്റ്‌സ് കാർൽട്ടൺ എന്ന റിയാദിലെ നക്ഷത്ര ഹോട്ടലിലാണ് അറസ്റ്റിലായവരെ പൂട്ടിയിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിന് സൗദി ഭരണകൂടം സ്ഥിരീകരണം നൽകിയിട്ടില്ല. അമേരിക്കൻ മാനേജ്‌മെന്റിന് കീഴിലുള്ളതാണ് ഈ ഹോട്ടലെന്നതാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണം. ഈ ഹോട്ടലിന്റെ പ്രധാന ഹോളിലാണ് രാജകുമാരന്മാരുടെ തടവിലെ ജീവിതമെന്നാണ് സൂചന. കഴിഞ്ഞ മേയിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് സൗദിയിൽ എത്തിയപ്പോൾ കഴിഞ്ഞത് ഈ ഹോട്ടലിലാണ്. സൗദി രാജാവും കിരീടാവകാശിയും നടത്തുന്ന ഇടപെടലുകളിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് ട്രംപ് ട്വീറ്റ് ചെയ്തതും കാര്യങ്ങളെല്ലാം നടക്കുന്നത് ഈ അമേരിക്കൻ ഹോട്ടലിലാണെന്നതിന്റെ സൂചനയായും വിലയിരുത്തുന്നുണ്ട്. പതിനൊന്ന് രാജകുടുംബാഗങ്ങളും 38 ഉന്നത ഉദ്യോഗസ്ഥരുമാണ് ഈ ഹോട്ടലിൽ തടവ് ജീവിതം നയിക്കുന്നത്.
കാലാവസ്ഥ നിരീക്ഷണ വിഭാഗം മേധാവി തുർക്കി ബിൻ നാസർ രാജകുമാരൻ, മുൻ പ്രതിരോധ സഹമന്ത്രി ഫഹദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് രാജകുമാരൻ, മുഹമ്മദ് അൽഅമൂദി, സാലിഹ് അൽകാമിൽ, അദ്ദേഹത്തിന്റെ മക്കളായ അബ്ദുല്ല, മുഹയുദ്ദീൻ, പ്രമുഖ ടെലിവിഷൻ ചാനൽ ഗ്രൂപ്പായ എം.ബി.സിയുടെ ഉടമ വലീദ് ഇബ്രാഹീം, മുൻ റോയൽ കോർട്ട് ഉപദേഷ്ടാവ് ഖാലിദ് അൽതുവൈജരി, സാജിയ മുൻ ഗവർണർ സഅദ് അൽദബാഗ്, മുൻ ധനമന്ത്രി ഇബ്രാഹീം അൽഅസ്സാഫ്, റോയൽ പ്രോട്ടോകോൾ മേധാവി മുഹമ്മദ് അൽതബീശി, ഹറം വികസന പദ്ധതിയുടെ കരാറുകാരനും സൗദി ബിൻ ലാദൻ ഗ്രൂപ്പ് മേധാവിയുമായ ബകർ ബിൻ ലാദൻ, മുൻ റെയിൽവേ ഡയറക്ടർ ജനറൽ ഖാലിദ് അൽമുൽഹിം, മുൻ എസ്.ടി.സി. മേധാവി സൗദ് അൽദവീശ് തുടങ്ങിയവരാണ് അറസ്റ്റിലായവരിൽ മറ്റു പ്രമുഖർ എന്നാണ് സൂചന.
റിറ്റ്‌സ് കാർൽട്ടൺ ഹോട്ടലിൽ നിന്ന് താമസക്കാരെ എല്ലാം ശനിയാഴ്ച ഒഴിപ്പിച്ചിരുന്നു. ഇത് രാജകുമാരന്മാർക്ക് തടവ് ഒരുക്കാനെന്നാണ് സൂചന. കഴിഞ്ഞ മാസം ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് കോൺഫറൻസ് നടന്ന വലിയ ഹോളിലാണ് അറസ്റ്റിലായവരെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ആധുനിക ഇസ്ലാമിക വത്കരണത്തിന്റെ വഴിയേ ഇനി സൗദി നീങ്ങുമെന്ന് കിരീടാവകാശി പ്രഖ്യാപിച്ചതും ഈ ഹാളിലാണ്. അറസ്റ്റിലായവർക്ക് പകരക്കാരെ ഉടൻ സൗദി സർക്കാർ നിയമിക്കുമെന്നാണ് സൂചന. കഴിഞ്ഞ കാലങ്ങളിൽ നടന്ന വിവിധ അഴിമതികളിൽ കമ്മീഷൻ നടത്തിയ അന്വേഷണത്തിന് തുടർച്ചയാണ് രാജകുമാരന്മാരുടെ അറസ്റ്റെന്നാണ് സൗദി പ്രസ്സ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്.
അനുമതിയില്ലാതെ ആയുധങ്ങൾ വാങ്ങിക്കൂട്ടൽ, കള്ളപ്പണം വെളുപ്പിക്കൽ, വിവിധ വകുപ്പുകളിലേക്ക് അന്യായമായി കോടികളുടെ സാധനങ്ങൾ വാങ്ങിക്കൽ, ജിദ്ദയിലെ വെള്ളപ്പൊക്കനിയന്ത്രണ സംവിധാന നിർമ്മാണ, അധികാരദുർവിനിയോഗം, കൈക്കൂലി, ഹറം വികസന പദ്ധതിയിലെ അഴിമതി തുടങ്ങിയവ അഴിമതിവിരുദ്ധ കമ്മിറ്റി അന്വേഷിക്കുന്നുണ്ട്. സ്വകാര്യ ജെറ്റുകൾക്കു പറക്കൽ അനുമതി നിഷേധിച്ചതിനുശേഷമായിരുന്നു അറസ്റ്റുകൾ. വിവരമറിഞ്ഞ് ആരും രക്ഷപ്പെടാതിരിക്കുന്നതിനുള്ള മുൻകരുതലായിരുന്നു ഇത്. തന്റെ മരണശേഷം 3,200 കോടി ഡോളർ(ഏകദേശം 2,06,976 കോടി രൂപ) വരുന്ന സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവനയായിരിക്കുമെന്ന് അൽവലീദ് രണ്ടു വർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം അറസ്റ്റിലായ സാഹചര്യത്തിൽ ഈ സ്വത്ത് കണ്ടുകെട്ടാൻ സാധ്യതയുണ്ട്. പൊതുസ്വത്ത് വ്യക്തിതാൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുന്നതും അധികാര ദുർവിനിയോഗം നടത്തുന്നതും കർശനമായി തടയുമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് എത്ര പ്രമുഖരായാലും ശിക്ഷിക്കപ്പെടുമെന്നും സൽമാൻ രാജാവ് പ്രഖ്യാപിച്ചിരുന്നു.
രാജകുടുംബത്തിലെ ഉന്നതർക്ക് നേരെ നടപടിയുണ്ടായതിന് പിറകേ ജിദ്ദ വിമാനത്താവളത്തിലെ സ്വകാര്യവിമാനങ്ങൾ എല്ലാം സുരക്ഷസേന നിയന്ത്രണത്തിലാക്കിയതായാണ് സൂചന. കഴിഞ്ഞ സെപ്റ്റംബറിലും അധികാരകേന്ദ്രത്തിൽ നിർണായക സ്വാധീനമുള്ള 32-ഓളം പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. ലിബറൽ സാമ്പത്തികനയങ്ങളുടെ വക്തവായി അറിയപ്പെടുന്ന മുഹമ്മദ് ബിൻ സൽമാൻ എണ്ണ ഇതര വിഭവങ്ങളിൽ നിന്നുമുള്ള രാജ്യത്തിന്റെ വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന് മുന്നോടിയായി രാജ്യത്ത് നിന്ന് അഴിമതി തുടച്ചു നീക്കാനാണ് രാജകുമാരന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് കടുത്ത നടപടികൾ എടുക്കുന്നതും. രാജ്യത്ത് നിക്ഷേപം നടത്തുവാൻ സ്വകാര്യ-വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്ത രാജകുമാരൻ ചെങ്കടലിന്റെ തീരത്ത് നിയോം എന്ന വൻകിട നഗരം നിർമ്മിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദിയിൽ നിലവിലുള്ള കർക്കശ നിയമങ്ങളും നിയന്ത്രണങ്ങളും ബാധകമല്ലാത്ത നിയോം നഗരം വിനോദസഞ്ചാരികളേയും നിക്ഷേപകരേയും മുന്നിൽ കണ്ടാണ് സ്ഥാപിക്കുന്നത്. 700 ബില്ല്യൺ ഡോളറാണ് നഗരത്തിന്റെ നിർമ്മാണത്തിന് സൗദി ചെലവിടുക.