റാഞ്ചി: മരിച്ച കൗമാരക്കാരൻ പുനർജനിക്കുമെന്ന മന്ത്രവാദിയുടെ വാക്കു വിശ്വസിച്ച് ആരുമറിയാതെ മകന്റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് മൂന്ന് ദിവസം. എട്ടാം ക്ലാസുകാരനായ വിദ്യാർത്ഥിയാണ് കഴിഞ്ഞ ദിവസം വയറു വേദനയെ തുടർന്ന് മരിച്ചത്. കുട്ടിക്ക് വയറു വേദന ഉണ്ടായപ്പോൾ കുട്ടിയുടെ മുത്തശ്ശി നേരെ കൊണ്ടു പോയത് ഈ മന്ത്രവാദിയുടെ അടുത്തേക്കായിരുന്നു.

മന്ത്രവാദിയുടെ ഉപദേശ പ്രകാരം മരിച്ച കുട്ടി ജീവിക്കുമെന്ന് വീട്ടുകാരും വിസ്വസിക്കുകയായിരുന്നു. ഝാർഖണ്ഡിലെ സിംദേഗ ജില്ലയിലാണ് സംഭവം. മുത്തശ്ശിക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. വയറു വേദന അനുഭവപ്പെട്ട കുട്ടിയെ ഇവർ ആശുപത്രിയിൽ കൊണ്ടു പോകാൻ തയ്യാറായില്ല. പകരം മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടു പോയി. തുടർന്ന് ഇയാൾ ഒരു ഏലസ് ജപിച്ചു നൽകുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ ബുധനാഴ്ച വയറുവേദന കലശലയാതിനെ തുടർന്ന് കുട്ടിയെ വീണ്ടും മുത്തശ്ശി മന്ത്രവാദിയുടെ അടുത്തു കൊണ്ടു വന്നു. മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന എട്ടാം ക്ലാസുകാരന് കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട വയറുവേദനയാണ് മരണത്തിൽ കലാശിച്ചത്. തുടർന്ന് ബാലനെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിന് പകരം മന്ത്രവാദിയുടെ അടുത്തേക്കാണ് മുത്തശ്ശി കൊണ്ടു പോയത്. എന്നാൽ കുട്ടിയിൽ ബാധ കയറിയതാണ് വയറുവേദനയുടെ കാരണമെന്ന് ബന്ധുക്കളെ മന്ത്രവാദി പറഞ്ഞു ബോധിപ്പിച്ചു.

എന്നാൽ ആരോഗ്യ നില വഷളായ കുട്ടി വ്യാഴാഴ്ചയോടെ മരണത്തിന് കീഴടങ്ങി. എന്നാൽ കുട്ടി മൂന്നാംനാൾ പുനർജനിക്കുമെന്ന് വീട്ടുകാർക്ക് ഉറപ്പു നൽകി. മന്ത്രവാദിയുടെ വാക്കുകൾ വിശ്വസിച്ച ബന്ധുക്കൾ മൃതദേഹം സംസ്‌കരിക്കാതെ വീട്ടിൽ തന്നെ സൂക്ഷിച്ചു. ഒടുവിൽ ഗ്രാമമുഖ്യൻ ഇടപെട്ടതിനെ തുടർന്നാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാൻ ബന്ധുക്കൾ തയ്യാറായത്.