- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ്പൂർ അമിറ്റി സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥി മരിച്ചത് സഹപാഠികളുടെ സംഘം ചേർന്നുള്ള മർദ്ധനത്തെ തുടർന്ന്; എന്നിട്ടും സ്വാഭാവിക മരണമാക്കി തീർക്കാൻ ഉറച്ച് പൊലീസ്: തൃശൂർ സ്വദേശിയായ 23കാരന്റെ കൊലപാതകികൾക്ക് വേണ്ടി പൊലീസും സർവ്വകലാശാല അധികൃതരും ഒത്തു കളിക്കുന്നു
ജയ്പൂർ: ജയ്പൂരിലെ അമിറ്റി സർവ്വകലാശാലയിൽ സഹപാഠികൾ സംഘം ചേർന്ന് മർദ്ധിച്ച് കൊലപ്പെടുത്തിയ മലയാളി വിദ്യാർത്ഥിയുടെ ഘാതകരെ രക്ഷിക്കാൻ പൊലീസും സർവ്വകലാശാല അധികൃതരും ഒത്തു കളിക്കുന്നോ? ജയ്പൂരിലെ അമിറ്റി സർവ്വകലാശാലയിലെ അവസാനവർഷ എം.ബി.എ വിദ്യാർത്ഥിയും തൃശൂർ സ്വദേശിയുമായ സ്റ്റാൻലി ബെന്നി (23) യുടെ കൊലപാതകത്തിലെ പ്രതികളെ രക്ഷിക്കാൻ യൂണിവേഴ്‌സിറ്റി അധികൃതരും പൊലീസും ശ്രമിക്കുന്നതായി റിപ്പോർട്ട്. ഈമാസം 17നാണ് സഹവിദ്യാർത്ഥികളുടെ ക്രൂരമായ മർദ്ദനമേറ്റ സ്റ്റാൻലി ബെന്നി കൊല്ലപ്പെട്ടത്. 14ാം തീയതി പതിനഞ്ചോളം വിദ്യാർത്ഥികൾ ചേർന്ന് ഹോസ്റ്റൽ മുറിയിൽ നിന്ന് വിളിച്ചിറക്കി സ്റ്റാൻലിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുൺജിത്ത് ജുനൈജ എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. മർദ്ദനത്തിന്റെ വിവരങ്ങൾ സംഭവത്തിനുശേഷം സ്റ്റാൻലി ബന്ധുവിനെ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് ഹോസ്റ്റൽ മുറിയിലെത്തിയ സ്റ്റാൻലി നവംബർ 15ന് അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ
ജയ്പൂർ: ജയ്പൂരിലെ അമിറ്റി സർവ്വകലാശാലയിൽ സഹപാഠികൾ സംഘം ചേർന്ന് മർദ്ധിച്ച് കൊലപ്പെടുത്തിയ മലയാളി വിദ്യാർത്ഥിയുടെ ഘാതകരെ രക്ഷിക്കാൻ പൊലീസും സർവ്വകലാശാല അധികൃതരും ഒത്തു കളിക്കുന്നോ? ജയ്പൂരിലെ അമിറ്റി സർവ്വകലാശാലയിലെ അവസാനവർഷ എം.ബി.എ വിദ്യാർത്ഥിയും തൃശൂർ സ്വദേശിയുമായ സ്റ്റാൻലി ബെന്നി (23) യുടെ കൊലപാതകത്തിലെ പ്രതികളെ രക്ഷിക്കാൻ യൂണിവേഴ്‌സിറ്റി അധികൃതരും പൊലീസും ശ്രമിക്കുന്നതായി റിപ്പോർട്ട്. ഈമാസം 17നാണ് സഹവിദ്യാർത്ഥികളുടെ ക്രൂരമായ മർദ്ദനമേറ്റ സ്റ്റാൻലി ബെന്നി കൊല്ലപ്പെട്ടത്.
14ാം തീയതി പതിനഞ്ചോളം വിദ്യാർത്ഥികൾ ചേർന്ന് ഹോസ്റ്റൽ മുറിയിൽ നിന്ന് വിളിച്ചിറക്കി സ്റ്റാൻലിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുൺജിത്ത് ജുനൈജ എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. മർദ്ദനത്തിന്റെ വിവരങ്ങൾ സംഭവത്തിനുശേഷം സ്റ്റാൻലി ബന്ധുവിനെ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് ഹോസ്റ്റൽ മുറിയിലെത്തിയ സ്റ്റാൻലി നവംബർ 15ന് അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം. യഥാസമയം സ്റ്റാൻലിയുടെ പിതാവിനെയോ മറ്റ് ബന്ധുക്കളെയോ അറിയിക്കാൻ സർവ്വകലാശാല അധികൃതരോ ഹോസ്റ്റൽ വാർഡനോ തയ്യാറായില്ല.
യഥാസമയം തക്ക ചികിത്സ സ്റ്റാൻലിക്ക് ലഭിക്കുന്നതിന് ഇത് തടസ്സമായി. 17ാം തീയതിയോടെ സ്റ്റാൻലിയുടെ നില ഗുരുതരമാവുകയും ഡോക്ടർമാർ വിദ്യാർത്ഥിയെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നില ഗുരുതരമായതിനെത്തുടർന്ന് വൈകുന്നേരത്തോടെ മരണം സംഭവിച്ചു. മരണവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം വിദ്യാർത്ഥിയുടെ മരണം സാധാരണ മരണമെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിച്ചത്. എന്നാൽ സ്റ്റാൻലിയുടെ ബന്ധുക്കളും മലയാളി സമാജം പ്രവർത്തകർ അടക്കമുള്ളവരും ബഹളം വെച്ചതോടെ പൊലീസ് നിലപാട് മാറ്റി. പോസ്റ്റ്‌മോർട്ടം ചെയ്യാതെ സ്റ്റാൻലിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ നിലപാട് എടുത്തു.
തുടർന്ന് ഒരുമെഡിക്കൽ ബോർഡ് രൂപീകരിച്ച് സ്റ്റാൻലിയുടെ മൃതദേഹം പോസ്റ്റുമാർട്ടം നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. അതിക്രൂരമായ മർദ്ദനമാണ് സ്റ്റാൻലി നേരിട്ടത്. തലയ്ക്കും നെഞ്ചിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും വലിയ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. സ്റ്റാൻലിയെ മർദ്ദിക്കുന്നതിന് നേതൃത്വം നൽകിയ ഗുൺജിത്ത് ജുനൈജ എന്ന വിദ്യാർത്ഥി സർവ്വകലാശാലയിലെ മൂന്നാംവർഷ നിയമവിദ്യാർത്ഥിയാണ്. സ്ഥിരം ക്രിമിനലാണ് ഇയാൾ. വിദ്യാർത്ഥികളെ അക്രമിച്ചതിന്റെ മൂന്നിലേറെ കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്. കൊല്ലപ്പെട്ട സ്റ്റാൻലിയെ നിരന്തരം ഗുൺജിത്ത് ഉപദ്രവിക്കുമായിരുന്നു.
ഇയാളുടെ പീഡനത്തെയും ഭീഷണിയെയും കുറിച്ച് ഹോസ്റ്റൽ വാർഡനോട് പലതവണ സ്റ്റാൻലി ബെന്നി പരാതി പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരുനടപടിയും എടുക്കാൻ സർവ്വകലാശാല അധികൃതരോ ഹോസ്റ്റൽ വാർഡനോ തയ്യാറായില്ല. സ്റ്റാൻലിക്ക് മർദ്ദനമേൽക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഗുൺജിത്തും സംഘവും സ്റ്റാൻലിയുടെ മുറി പുറത്തുനിന്ന് പൂട്ടി സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഇതിനുതുടർച്ചയായാണ് നവംബർ 14ന് ഹോസ്റ്റൽ മുറിയിൽ നിന്ന് പിടിച്ച് പുറത്തിറക്കി. സ്റ്റാൻലിയെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്.
ഗുൺജിത്തിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തതായി വാർത്തയുണ്ടായിരുന്നു. എന്നാൽ സ്റ്റാൻലിയുടെ പിതാവ് ജയ്പൂരിലെ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെ വിളിച്ചപ്പോൾ ഗുൺജിത്ത് നിരീക്ഷണത്തിലാണെന്നാണ് പറഞ്ഞത്. പ്രതികളെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്ന സംശയം ബലപ്പെടുകയാണ്. സർവ്വകലാശാലയുടെ പ്രതിച്ഛായയെ ബാധിക്കാത്ത വിധത്തിൽ കേസ് ഒതുക്കിത്തീർക്കാനാണ് സർവ്വകലാശാല അധികൃതരുടെയും ശ്രമം. സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ കൊലക്കേസിൽ പ്രതികളാകുന്ന സാഹചര്യം സർവ്വകലാശാലയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുമെന്നാണ് അവർ ഭയപ്പെടുന്നത്.
ഈ സാഹചര്യത്തിൽ സ്റ്റാൻലി ബെന്നിയുടെ കൊലപാതകികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതിന് ഏത് വിധത്തിലുള്ള നിയമപോരാട്ടത്തിനും ബന്ധുക്കൾ തയ്യാറെടുക്കുകയാണ്. പഞ്ചാബിലെ പാട്ട്യാലയിൽ താമസിക്കുന്ന സി.ആർ.ബെന്നിയുടെ മകനാണ് സ്റ്റാൻലി ബെന്നി.