- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ ഉണ്ടാകുന്നത് ദൈവ കോപം മൂലം; ചെറുപ്രായത്തിൽ അപകടം വന്ന് മരിക്കുന്നതും പാപത്താൽ: അസമിലെ ബിജെപിക്കാരനായ ആരോഗ്യ മന്ത്രിയുടെ പ്രസ്താവന ഏറ്റെടുത്ത് ലോകമാധ്യമങ്ങൾ
ഗുവാഹത്തി: ചെറുപ്രായത്തിലെ കാൻസർ വരുന്നതും മരിക്കുന്നതുമെല്ലാം അവർ ചെയ്ത പാപത്തിന്റെ ഫലമെന്ന് അസമിലെ ബിജെപിക്കാരനായ ആരോഗ്യ മന്ത്രി. ഹിമാന്താ ബിശ്വാ ശർമ്മ എന്ന അസമിലെ ആരോഗ്യ മന്ത്രിയാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതോടെ മന്ത്രിയുടെ വിവാദ പ്രസ്താവന ലോകമാധ്യമങ്ങളും ഏറ്റെടുത്തു. ചെറുപ്പക്കാരിലെ കാൻസറും ചെറുപ്രായത്തിൽ അപകടം വന്ന് മരിക്കുന്നതും ദൈവീക നീതിയാണെന്നും അതിൽ നിന്ന് ആർക്കും രക്ഷപെടാൻ കഴിയുകയില്ലെന്നുമാണ് മന്ത്രിയുടെ പ്രസംഗത്തിൽ പറയുന്നത്. പുതിയതായി യോഗ്യത നേടിയ ടീച്ചർമാർക്കു മുന്നിലായിരുന്നു മന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം. അതേസമയം മറ്റ് രാഷ്ട്രീയക്കാർ അദ്ദേഹത്തിന്റെ പ്രസ്താവനയെ തള്ളി പറഞ്ഞു. അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും ആസമിൽ നിന്ന് കാൻസറിനെ തുരത്താൻ കഴിയാത്തതിനാലാവാം ഇത്തരത്തിൽ പ്രസ്താവന നടത്തിയതെന്നും പറഞ്ഞ് മറ്റുള്ളവർ ഇതിൽ നിന്നും ഒഴിഞ്ഞു നിന്നു. എന്നാൽ ഹിമാന്താ ബിശ്വാ തന്റെ അഭിപ്രായത്തിൽ ഉറച്ചു നിന്നു. നമ്മൾ പാപം ചെയ്താൽ അതിനുള്ള ശിക്ഷ ദൈവം തരും. ചില
ഗുവാഹത്തി: ചെറുപ്രായത്തിലെ കാൻസർ വരുന്നതും മരിക്കുന്നതുമെല്ലാം അവർ ചെയ്ത പാപത്തിന്റെ ഫലമെന്ന് അസമിലെ ബിജെപിക്കാരനായ ആരോഗ്യ മന്ത്രി. ഹിമാന്താ ബിശ്വാ ശർമ്മ എന്ന അസമിലെ ആരോഗ്യ മന്ത്രിയാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതോടെ മന്ത്രിയുടെ വിവാദ പ്രസ്താവന ലോകമാധ്യമങ്ങളും ഏറ്റെടുത്തു.
ചെറുപ്പക്കാരിലെ കാൻസറും ചെറുപ്രായത്തിൽ അപകടം വന്ന് മരിക്കുന്നതും ദൈവീക നീതിയാണെന്നും അതിൽ നിന്ന് ആർക്കും രക്ഷപെടാൻ കഴിയുകയില്ലെന്നുമാണ് മന്ത്രിയുടെ പ്രസംഗത്തിൽ പറയുന്നത്. പുതിയതായി യോഗ്യത നേടിയ ടീച്ചർമാർക്കു മുന്നിലായിരുന്നു മന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം.
അതേസമയം മറ്റ് രാഷ്ട്രീയക്കാർ അദ്ദേഹത്തിന്റെ പ്രസ്താവനയെ തള്ളി പറഞ്ഞു. അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും ആസമിൽ നിന്ന് കാൻസറിനെ തുരത്താൻ കഴിയാത്തതിനാലാവാം ഇത്തരത്തിൽ പ്രസ്താവന നടത്തിയതെന്നും പറഞ്ഞ് മറ്റുള്ളവർ ഇതിൽ നിന്നും ഒഴിഞ്ഞു നിന്നു.
എന്നാൽ ഹിമാന്താ ബിശ്വാ തന്റെ അഭിപ്രായത്തിൽ ഉറച്ചു നിന്നു. നമ്മൾ പാപം ചെയ്താൽ അതിനുള്ള ശിക്ഷ ദൈവം തരും. ചില സമയങ്ങളിൽ നമ്മൾ കാൻസർ കൊണ്ടു വലയുന്ന ചെറുപ്പക്കാരെ കാണുന്നു മറ്റു ചിലപ്പോൾ ദാരുണമായ അപകടങ്ങളിൽ പെട്ട ചെറുപ്പക്കാരെയും. ഇതെല്ലാം അവർ ചെയ്ത പാപത്തിന് ദൈവം നൽകിയ ശിക്ഷയാണ്. ഇവരുടെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇത് നിങ്ങൾക്ക് മനസ്സിലാവുകയും ചെയ്യുമെന്നും പറഞ്ഞ മന്ത്രി അതിനാൽ ദൈവത്തിന്റെ ആ ശിക്ഷ ഏറ്റുവാങ്ങാതെ നിവൃത്തിയില്ലെന്നും പറഞ്ഞു.
എന്നാൽ ഇവർക്ക് അസുഖം വരുന്നത് ഇവർ തന്നെ ചെയ്ാത പാപം ആകണമെന്നില്ല. ചിലപ്പോൾ അവരുടെ മാതാപിതാക്കളോ മുൻജന്മ പാപമോ ആകാമെന്നും മന്ത്രി തുടർന്നു. ബൈബിളിലും ഇത് പറയുന്നുണ്ട്. അവനവന്റെ പാപത്തിന്റെ ഫലം അവർ തന്നെ അനുഭവിക്കേണ്ടി വരുംു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 90,000 പേർക്കാണ് അസമിൽ കാൻസർ റിപ്പോർട്ട് ചെയ്തത്. എന്നാൽ മൂന്ന് പ്രത്യേക പരിചരണ സെന്ററുകൾ മാത്രമാണ് ഉള്ളത്.