- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദാമ്മമാരെ തോൽപിക്കുന്ന വെളുത്ത നിറം; ചുവന്നു ചെമ്പിച്ച മുടി; തിളങ്ങുന്ന നീലക്കണ്ണുകൾ; ഈ ഇന്ത്യൻ പെൺകുട്ടി എങ്ങനെയാണ് ഇങ്ങനെയായത്? സ്വന്തം നാട്ടിൽ വിദേശിയെപ്പോലെ ജീവിച്ച് മടുത്ത് പൂർവികരെ തേടി മുംബൈക്കാരി പെൺകുട്ടി
ലണ്ടൻ: ഇന്ത്യയിൽ ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് ജനിച്ച പൂജ ഗണാത്രയെന്ന 24-കാരിക്ക് നാട്ടിൽ ജീവിച്ച് മടുത്തു. കാരണം മറ്റൊന്നുമല്ല. വിദേശികളെ തോൽപിക്കുന്ന നിറവും തലമുടിയും നീലക്കണ്ണുകളും അവളെ മറ്റുള്ളവർ കളിയാക്കാൻ കാരണമാകുന്നു. രോഗിയെന്നും വിദേശിയെന്നുമുള്ള കളിയാക്കൽ മടുത്ത പൂജ തന്റെ പൂർവികരെ തേടിയിറങ്ങുകയാണ്. പൂജയുടെ ഈ രൂപം എങ്ങനെ വന്നുവെന്ന് മാതാപിതാക്കൾക്കും അറിയില്ല. പൂർവികരിൽനിന്ന് പകർന്നുകിട്ടിയതാവാം ഈ രൂപമെന്ന് പൂജ വിശ്വസിക്കുന്നു. അതുകൊണ്ടാണ് തന്റെ വേരുകൾ തേടിയിറങ്ങാൻ ഈ 24-കാരി തയ്യാറെടുക്കുന്നത്. പൂജ ഹിന്ദി സംസാരിക്കുന്നത് കേൾക്കുമ്പോൾ അപരിചിതർ ചിലപ്പോൾ ഞെട്ടാറുണ്ടെന്ന് അവർ പറയുന്നു. ഒരു വിദേശി ഇത്ര നന്നായി ഹിന്ദി പറയുന്നതെങ്ങനെയെന്നാവും കേൾക്കുന്നവരുടെ സംശയം. താൻ ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് ഇന്ത്യയിൽ മുംബൈയിൽ പിറന്ന കുട്ടിയാണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കാത്ത അവസ്ഥ. പൂജ ജനിച്ചപ്പോൾ മുതൽ ഈ രൂപത്തിലായിരുന്നു. തൊലിപ്പുറത്തുള്ള അസുഖമാണ് ഇങ്ങനെ വിളറി വെളുത്തിരിക്കാൻ കാരണമെന്നാണ് മ
ലണ്ടൻ: ഇന്ത്യയിൽ ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് ജനിച്ച പൂജ ഗണാത്രയെന്ന 24-കാരിക്ക് നാട്ടിൽ ജീവിച്ച് മടുത്തു. കാരണം മറ്റൊന്നുമല്ല. വിദേശികളെ തോൽപിക്കുന്ന നിറവും തലമുടിയും നീലക്കണ്ണുകളും അവളെ മറ്റുള്ളവർ കളിയാക്കാൻ കാരണമാകുന്നു. രോഗിയെന്നും വിദേശിയെന്നുമുള്ള കളിയാക്കൽ മടുത്ത പൂജ തന്റെ പൂർവികരെ തേടിയിറങ്ങുകയാണ്. പൂജയുടെ ഈ രൂപം എങ്ങനെ വന്നുവെന്ന് മാതാപിതാക്കൾക്കും അറിയില്ല.
പൂർവികരിൽനിന്ന് പകർന്നുകിട്ടിയതാവാം ഈ രൂപമെന്ന് പൂജ വിശ്വസിക്കുന്നു. അതുകൊണ്ടാണ് തന്റെ വേരുകൾ തേടിയിറങ്ങാൻ ഈ 24-കാരി തയ്യാറെടുക്കുന്നത്. പൂജ ഹിന്ദി സംസാരിക്കുന്നത് കേൾക്കുമ്പോൾ അപരിചിതർ ചിലപ്പോൾ ഞെട്ടാറുണ്ടെന്ന് അവർ പറയുന്നു. ഒരു വിദേശി ഇത്ര നന്നായി ഹിന്ദി പറയുന്നതെങ്ങനെയെന്നാവും കേൾക്കുന്നവരുടെ സംശയം. താൻ ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് ഇന്ത്യയിൽ മുംബൈയിൽ പിറന്ന കുട്ടിയാണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കാത്ത അവസ്ഥ.
പൂജ ജനിച്ചപ്പോൾ മുതൽ ഈ രൂപത്തിലായിരുന്നു. തൊലിപ്പുറത്തുള്ള അസുഖമാണ് ഇങ്ങനെ വിളറി വെളുത്തിരിക്കാൻ കാരണമെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. അതിനായി അവർ പല ഡോക്ടർമാരുടെ അടുത്ത് കയറിയിറങ്ങി. വളർന്നുവലുതാകുംതോറും പൂജയെ ഇന്ത്യക്കാരിയെന്ന് അംഗീകരിക്കാനുള്ള സമൂഹത്തിന്റെ മടിയും വലുതായിത്തുടങ്ങി. കൂട്ടുകാരും നാട്ടുകാരും വിദേശിയെന്ന് വിളിച്ച് കളിയാക്കാൻ തുടങ്ങിയതോടെ, പൂജ ആകെ തളർന്നു.
ഇതിനെ മറികടക്കാൻ ഡി.എൻ.എ ടെസ്റ്റ് നടത്താനും തയ്യാറാണെന്ന് പൂജ പറയുന്നു. സ്വന്തം നിലയ്ക്ക് ടെക്‌സ്റ്റൈൽ ഷോപ്പ് നടത്തുന്ന പൂജ, അന്തസ്സോടെ ഇന്ത്യക്കാരിയെന്ന നിലയിൽ ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പറയുന്നു. കുടുംബത്തിൽ മറ്റൊരാൾക്കും ഇത്തരമൊരു രൂപമില്ലെന്നതാണ് തുടക്കം മുതൽ സംശയത്തിനിടയാക്കിയത്. ഇരുനിറവും കറുത്ത തലമുടിയും തവിട്ട് നിറമുള്ള കണ്ണുകളുമാണ് മറ്റെല്ലാവർക്കും. താൻ മാത്രം തനി വിദേശിയെപ്പോലെയായെന്നും പൂജ പറയുന്നു.
ജനിതക വൈകല്യമോ തൊലിപ്പുറത്തുള്ള രോഗമോ ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ആ നിലയ്ക്ക് ഡോക്ടർമാരെ കാണുകയും ഒട്ടേറെ മരുന്ന് കഴിക്കുകയും ചെയ്തു. ശരീരമാകെ വെള്ളപ്പാണ്ടാണെന്ന് സംശയിച്ചവരുമുണ്ടായിരുന്നു. തന്റെ തൊലിയുടെ നിറം മറ്റുള്ളവർക്ക് അലോസരമാകുന്നുണ്ടെന്നും അതിനാൽ, സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കരുതെന്നും യൂണിവേഴ്‌സിറ്റിയിൽ ചേർന്നപ്പോൾ അധികൃതർ തന്നെ നിർദ്ദേശിച്ചതായും പൂജ പറയുന്നു.
പുറത്തെവിടെയെങ്കിലും പോയാൽ പൂജയ്‌ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാൻ പലരും വരാറുണ്ട്. അവരൊക്കെ കരുതുന്നത് ഇന്ത്യൻ വസ്ത്രമണിഞ്ഞ വിദേശിയാണ് പൂജയെന്നാണ്. നൂറിലേറെ തവണ ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് പൂജ പറയുന്നു. അവരോടൊക്കെ താനുമൊരു ഇന്ത്യക്കാരിയാണെന്ന് പറയേണ്ടിവരുന്നത് പലപ്പോഴും നാണക്കേടുണ്ടാക്കിയിട്ടുണ്ടെന്നും പൂജ പറഞ്ഞു. ടാക്‌സിയിൽ കയറിയാൽ ഡ്രൈവർമാർ ഇംഗ്ലീഷിൽ സംസാരിക്കുന്നതും പതിവാണ്. താനിതൊക്കെ ആസ്വദിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് ഈ മുംബൈക്കാരി പറയുന്നു.