- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരിലും വിൽപ്പന; രണ്ട് ലിറ്ററിന് പകരം ചോദിക്കുന്നത്രയും വിൽക്കും; ആഭ്യന്തര യാത്രക്കാർക്കും ജീവനക്കാർക്കും ഡ്യൂട്ടി ഫ്രീ മദ്യം; ഗോഡൗണിൽ ചെന്നാലും വിസ്കി വാങ്ങാം: വൻ നികുതി വെട്ടിപ്പ് നടത്തിയത് വെറും മൂന്ന് മാസം മുൻപ് ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്താനുള്ള കോൺട്രാക്ട് ലാഭിച്ച കമ്പനി; റെയ്ഡിനെതിരെ ഓഫിസറെ തല്ലി പരിക്കേൽപ്പിച്ചതിനും കേസ്
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്. മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരിൽ വരെ വിൽപ്പന നടത്തിയും വ്യാജ രേഖകൾ ചമച്ചും ഒരു മാസം തന്നെ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ഡ്യൂട്ടി ഫ്രീ ഷോപ്പിനാണ് കസ്റ്റംസിന്റെ പിടിവീണത്. തിരുവനന്തപുരം വമാനത്താവളത്തിലുള്ള കസ്റ്റംസ് വിഭാഗത്തെ അറിയിക്കാതെ കൊച്ചിയിൽ നിന്നും രഹസ്യമായി എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഈ ഡ്യൂട്ടി ഫ്രീ ഷോപ്പ് കരാറിനെടുത്തവരെ കുരുക്കിയത്. റെയ്ഡിൽ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. ഇതേതുടർന്ന് ഷോപ്പ് കസ്റ്റംസ് കമ്മീഷണർ അടപ്പിച്ചു. യാത്രക്കാരുടെ പട്ടികയിലും ബില്ലിലും തിരിമറി നടത്തി ഒരു പാസ്പോർട്ട് നമ്പർ ഉപയോഗിച്ച് അടുത്തടുത്ത ദിവസങ്ങളിൽ മദ്യം വാങ്ങിയെന്ന രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. പാസ്പോർട്ട് നമ്പർ, യാത്രക്കാരന്റെ പേര്, യാത്ര തിരിച്ച രാജ്യം, എത്തിച്ചേർന്ന ദിവസം, സമയം എന്നിവ രേഖപ്പെടുത്തിയാണ് ബില്ല്
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്. മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരിൽ വരെ വിൽപ്പന നടത്തിയും വ്യാജ രേഖകൾ ചമച്ചും ഒരു മാസം തന്നെ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ഡ്യൂട്ടി ഫ്രീ ഷോപ്പിനാണ് കസ്റ്റംസിന്റെ പിടിവീണത്.
തിരുവനന്തപുരം വമാനത്താവളത്തിലുള്ള കസ്റ്റംസ് വിഭാഗത്തെ അറിയിക്കാതെ കൊച്ചിയിൽ നിന്നും രഹസ്യമായി എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഈ ഡ്യൂട്ടി ഫ്രീ ഷോപ്പ് കരാറിനെടുത്തവരെ കുരുക്കിയത്. റെയ്ഡിൽ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. ഇതേതുടർന്ന് ഷോപ്പ് കസ്റ്റംസ് കമ്മീഷണർ അടപ്പിച്ചു.
യാത്രക്കാരുടെ പട്ടികയിലും ബില്ലിലും തിരിമറി നടത്തി ഒരു പാസ്പോർട്ട് നമ്പർ ഉപയോഗിച്ച് അടുത്തടുത്ത ദിവസങ്ങളിൽ മദ്യം വാങ്ങിയെന്ന രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. പാസ്പോർട്ട് നമ്പർ, യാത്രക്കാരന്റെ പേര്, യാത്ര തിരിച്ച രാജ്യം, എത്തിച്ചേർന്ന ദിവസം, സമയം എന്നിവ രേഖപ്പെടുത്തിയാണ് ബില്ല് തയാറാക്കേണ്ടത്.
എന്നാൽ കസ്റ്റംസിന് ലഭിച്ച രേഖകൾ പ്രകാരം ഈ ബില്ലുകളിൽ ക്രമക്കേട് നടത്തിയിട്ടുണ്ട്. പി5138467 എന്ന പാസ്പോർട്ട് നമ്പറിലുള്ള ഇബ്രാഹിം എന്ന യാത്രക്കാരൻ 2017 സെപ്റ്റംബർ 27ന് മസ്‌കറ്റിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി ഡ്യൂട്ടിഫ്രീ ഷോപ്പിൽനിന്നു മദ്യം വാങ്ങിയതായി രേഖയിലുണ്ട്. അദ്ദേഹംതന്നെ അതേ മാസം 29ന് ഷാർജയിൽനിന്ന് എത്തിയതായും ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്നും മദ്യം വാങ്ങിതായും ഒരു ദിവസത്തിനുശേഷം സിംഗപ്പൂരിൽനിന്നെത്തി മദ്യം വാങ്ങുകയതായുമാണ് വിവിധ ബില്ലുകൾ കാണിക്കുന്നത്.
കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് ലഭിച്ച പരാതി അനുസരിച്ച് ഒരു മാസം ലക്ഷങ്ങളുടെ ക്രമക്കേട് ഇങ്ങനെ നടത്തിയിട്ടുണ്ട്. രാവിലെ തുടങ്ങിയ പരിശോധന രാത്രിവരെ നീണ്ടതോടെ ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ കരാർ എടുത്തയാളും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സംഘർഷവും കൈയേറ്റവുമുണ്ടായി.
രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തുനിന്നു വന്നിറങ്ങുന്ന ഒരു യാത്രക്കാരന് രണ്ട് ലിറ്ററിന്റെ മദ്യം മാത്രമാണ് ഇവിടെനിന്നും വാങ്ങാൻ കഴിയുന്നത്. ഇതിന് നികുതി ഈടാക്കുന്നില്ല. ഇതു മുതലെടുത്ത് യാത്രക്കാരുടെ പേരിൽ മദ്യം ഉയർന്ന വിലയിൽ പുറത്തുകച്ചവടം നടത്തുകയും ഇവർ ചെയ്തിരുന്നു. ഇങ്ങനെ കഴിഞ്ഞ ജനുവരി മുതൽ ബില്ലുകളിലും യാത്രാരേഖകളിലും ക്രമക്കേട് നടത്തി നികുതി ഇനത്തിൽ കോടികളുടെ നഷ്ടമാണ് സർക്കാരിനുണ്ടാക്കിയത്. തിരുവനന്തപുരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടക്കുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഡ്യൂട്ടിഫ്രീ ഷോപ്പിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളും ബില്ലുകളും നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർ മദ്യം വാങ്ങുന്ന ദൃശ്യങ്ങളാണ് നശിപ്പിച്ചിരിക്കുന്നത്. പരിശോധനയിൽ കമ്പനിയുടെ ആസ്ഥാനത്തുള്ള സെർവർ കണക്ഷൻ ലഭിക്കുന്നില്ലെന്നും കണ്ടെത്തി. പരിശോധന നടക്കുമെന്ന സൂചന ലഭിച്ചതിനാൽ ഇതു മനഃപൂർവം ചെയ്തതാണെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ കരാറെടുത്ത സ്ഥാപനം നശിപ്പിച്ച എല്ലാ രേഖകളും കസ്റ്റംസ് തിരിച്ചെടുത്തു. ഇതിനിടെ തമിഴ്‌നാട്ടിലുള്ള കമ്പനിയുടെ ആസ്ഥാനത്തു പരിശോധന നടത്തിയ കസ്റ്റംസ് സംഘം രേഖകൾ പിടിച്ചെടുത്തു.