- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുൽവാമയിലെ സിആർപിഎഫ് ക്യാമ്പ് ആക്രമണത്തിന് മുമ്പ് ഭീകരർ വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു; ക്യാമ്പ് ആക്രമിക്കുമെന്ന് പറയുന്ന വീഡിയോ ചിത്രീകരിച്ച് പുറത്ത് വിട്ടത് 16കാരനായ തീവ്രവാദി
ശ്രീനഗർ: പുൽവാമയിലെ ഭീകരാക്രമണത്തെ കുറിച്ച് നേരത്തെ തന്നെ കുട്ടി ഭീകരൻ വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. പതിനാറു വയസുള്ള ഭീകരൻ നേരത്തെ തന്നെ ആക്രമണത്തെ കുറിച്ച് വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ട്രാൽ സ്വദേശിയായ ഫർദീൻ അഹമ്മദ് ഖണ്ടെയാണ് ക്യാമ്പ് ആക്രമിക്കുമെന്ന് പറയുന്ന വീഡിയോ ചിത്രീകരിച്ച് പുറത്ത് വിട്ടത്. എട്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ, യുവാക്കളോട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടനയിൽ ചേരണമെന്ന് ഖണ്ടെ ആഹ്വാനം ചെയ്യുന്നുണ്ട്. ഈ സന്ദേശം നിങ്ങളിൽ എത്തുമ്പോൾ സ്വർഗത്തിൽ ഞാൻ ദൈവത്തിന്റെ അതിഥിയായി കഴിഞ്ഞിട്ടുണ്ടാവും. എന്നാൽ, യുവാക്കളായ നിങ്ങൾ ജെയ്‌ഷെ മുഹമ്മദ് സംഘടനയിൽ ചേരണം ഇതാണ് ഖണ്ടെയുടെ വാക്കുകൾ. ഈ വീഡിയോ വാട്‌സ് ആപ്പ് വഴിയും സോഷ്യൽ മീഡിയ വഴിയും അതിവേഗം പ്രചരിക്കുകയാണ്. ഖണ്ടെ സർവീസിലുള്ള പൊലീസുകാരന്റെ മകനാണ്. ഏറ്റുമുട്ടലിൽ ഖണ്ടെയും മറ്റൊരു ഭീകരനുമായ മൻസൂർ അഹമ്മദ് ബാബയും കൊല്ലപ്പെട്ടിരുന്നു. ഇതാദ്യമായാണ് വീഡിയോ ചിത്രീകരിച്ച ശേഷം ഇത്ത
ശ്രീനഗർ: പുൽവാമയിലെ ഭീകരാക്രമണത്തെ കുറിച്ച് നേരത്തെ തന്നെ കുട്ടി ഭീകരൻ വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. പതിനാറു വയസുള്ള ഭീകരൻ നേരത്തെ തന്നെ ആക്രമണത്തെ കുറിച്ച് വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ട്രാൽ സ്വദേശിയായ ഫർദീൻ അഹമ്മദ് ഖണ്ടെയാണ് ക്യാമ്പ് ആക്രമിക്കുമെന്ന് പറയുന്ന വീഡിയോ ചിത്രീകരിച്ച് പുറത്ത് വിട്ടത്. എട്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ, യുവാക്കളോട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടനയിൽ ചേരണമെന്ന് ഖണ്ടെ ആഹ്വാനം ചെയ്യുന്നുണ്ട്.
ഈ സന്ദേശം നിങ്ങളിൽ എത്തുമ്പോൾ സ്വർഗത്തിൽ ഞാൻ ദൈവത്തിന്റെ അതിഥിയായി കഴിഞ്ഞിട്ടുണ്ടാവും. എന്നാൽ, യുവാക്കളായ നിങ്ങൾ ജെയ്‌ഷെ മുഹമ്മദ് സംഘടനയിൽ ചേരണം ഇതാണ് ഖണ്ടെയുടെ വാക്കുകൾ. ഈ വീഡിയോ വാട്‌സ് ആപ്പ് വഴിയും സോഷ്യൽ മീഡിയ വഴിയും അതിവേഗം പ്രചരിക്കുകയാണ്.
ഖണ്ടെ സർവീസിലുള്ള പൊലീസുകാരന്റെ മകനാണ്. ഏറ്റുമുട്ടലിൽ ഖണ്ടെയും മറ്റൊരു ഭീകരനുമായ മൻസൂർ അഹമ്മദ് ബാബയും കൊല്ലപ്പെട്ടിരുന്നു. ഇതാദ്യമായാണ് വീഡിയോ ചിത്രീകരിച്ച ശേഷം ഇത്തരത്തിൽ ആക്രമണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ സൈന്യം പരിശോധിച്ചു വരികയാണ്. ഇത്തരമൊരു സാഹചര്യം ആശങ്കയുണർത്തുന്നതാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. സൈന്യത്തിന്റെ നിരന്തര ഫലമായി പലരും തീവ്രവാദ വഴി ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വന്നിട്ടുണ്ട്. അതിനെ അട്ടിമറിക്കുന്ന നടപടിയാണിതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, രണ്ട് ഭീകരർ കൂടി സിആർപിഎഫ് ക്യാന്പിൽ ഉണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇവർ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോയെന്ന കാര്യം വ്യക്തമല്ല. ആക്രമണത്തിനിടെ മരിച്ച ജവാന്മാരുടെ മൃതദേഹങ്ങളും ക്യാന്പിലെ കെട്ടിടത്തിനുള്ളിൽ തന്നെ കിടക്കുകയാണ്. ക്യാന്പിനകത്ത് കൂടുതൽ സൈനികരുണ്ടോയെന്ന കാര്യവും വ്യക്തമായിട്ടില്ല.
കാശ്മീർ താഴ്‌വരയിലെ ലെത്‌പോറയിൽ സി.ആർ.പി.എഫിന്റെ 185-ാം ബറ്റാലിയനുനേരെ ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സൈനിക വേഷത്തിലെത്തിയ ഭീകരർ ആക്രമണം നടത്തിയത്. നാലു ജവാന്മാർ വെടിയേറ്റും ഒരാൾ ഏറ്റുമുട്ടലിനിടെ ഹൃദയാഘാതം മൂലവുമാണ് മരിച്ചത്. അണ്ടർ- ബാരൽ ഗ്രനേഡ് ലോഞ്ചറുകളും ഓട്ടോമാറ്റിക് തോക്കുകളുമായി എത്തിയ ഭീകരർ ക്യാമ്പിനകത്തെ കെട്ടിടത്തിൽ ഒളിച്ചിരുന്ന് ആക്രമണം നടത്തുകയായിരുന്നു.